- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോച്ച് വിസ്കിയും ചിക്കൻ കാലും പിസയും കഴിച്ചിരുന്ന ഫ്രാങ്കോയ്ക്ക് ദോശ അല്ലെങ്കിൽ ഉപ്പുമാവ്; ഊണിന് മീൻ വറുത്തത് കിട്ടിയാൽ ഭാഗ്യം; മുത്തിയ കൈവിരലുകൾ നാട്ടുകാർ പിടിച്ചൊടിക്കുമോ എന്ന് ഭയന്ന് മുഖം കുനിച്ച് നടപ്പ്; വെളിയിലിറങ്ങിയാൽ കൂക്കി വിളികൾ മാത്രം; ജനവികാരം ശക്തമായതോടെ പൊലീസ് സാധാരണ തടവുകാരനായി കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ ആകെ തകർന്നും ഫ്രാങ്കോ
കോട്ടയം: ഇഷ്ടഭക്ഷണം വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി. ഇറ്റാലിയൻ ഭക്ഷണത്തോടാണ് പ്രിയം. കോഴിക്കാലും ആഹാരത്തോടൊപ്പം നിർബന്ധമായിരുന്നു. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ചപ്പോൾ കിട്ടിയ ശീലമാണ്. മുന്തിയ കട്ടിലിലായിരുന്നു ഉറക്കം. എസിയും നിർബന്ധം. ബലാത്സംഗക്കേസിൽ പൊലീസ് അറസറ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി. അപ്പോഴും എസി മുറിയിൽ മൂന്ന് ദിവസം ഉറങ്ങി. ഇന്ന് കോടതി റിമാൻഡ് ചെയ്താൽ അതും തീരും. സബ് ജയിലിനുള്ളിൽ സാധാരണ തടവുകാർക്കൊപ്പം തറയിൽ പായ വിരിച്ച് കിടക്കണം. ജയിൽ ഭക്ഷണത്തിലേക്ക് ചുരുങ്ങണം. ഇതെല്ലാം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അസ്വാരസ്യപ്പെടുത്തുന്നുണ്ട്. ജയ് വിളികൾ മാത്രം കേട്ട് ശീലിച്ച ജലന്ധർ ബിഷപ്പിന് ഇത് അസൗകര്യങ്ങളുടെ ജയിൽവാസക്കാലമാണ്. ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ കഴിക്കുന്നത് പൊലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ്. കോടതി റിമാൻഡ് ചെയ്താൽ അതും ഇല്ലാതാകും. തടവുകാർക്ക് മാത്രമായുണ്ടാക്കുന്ന ജയിൽ ഭക്ഷണം കഴിക്കേണ്ടിയും വരും. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്
കോട്ടയം: ഇഷ്ടഭക്ഷണം വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി. ഇറ്റാലിയൻ ഭക്ഷണത്തോടാണ് പ്രിയം. കോഴിക്കാലും ആഹാരത്തോടൊപ്പം നിർബന്ധമായിരുന്നു. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ചപ്പോൾ കിട്ടിയ ശീലമാണ്. മുന്തിയ കട്ടിലിലായിരുന്നു ഉറക്കം. എസിയും നിർബന്ധം. ബലാത്സംഗക്കേസിൽ പൊലീസ് അറസറ്റ് ചെയ്തതോടെ എ്ല്ലാം താളം തെറ്റി. അപ്പോഴും എസി മുറിയിൽ മൂന്ന് ദിവസം ഉറങ്ങി. ഇന്ന് കോടതി റിമാൻഡ് ചെയ്താൽ അതും തീരും. സബ് ജയിലിനുള്ളിൽ സാധാരണ തടവുകാർക്കൊപ്പം തറയിൽ പായ വിരിച്ച് കിടക്കണം. ജയിൽ ഭക്ഷണത്തിലേക്ക് ചുരുങ്ങണം. ഇതെല്ലാം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അസ്വാരസ്യപ്പെടുത്തുന്നുണ്ട്. ജയ് വിളികൾ മാത്രം കേട്ട് ശീലിച്ച ജലന്ധർ ബിഷപ്പിന് ഇത് അസൗകര്യങ്ങളുടെ ജയിൽവാസക്കാലമാണ്.
ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ കഴിക്കുന്നത് പൊലീസ് കൊടുക്കുന്ന ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ്. കോടതി റിമാൻഡ് ചെയ്താൽ അതും ഇല്ലാതാകും. തടവുകാർക്ക് മാത്രമായുണ്ടാക്കുന്ന ജയിൽ ഭക്ഷണം കഴിക്കേണ്ടിയും വരും. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയൻ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേർന്ന ഇറ്റാലിയൻ ഭക്ഷണമില്ലാതെ കഴിയുക അസാധ്യമായിരുന്നു. ജലന്ധറിൽ തനത് പഞ്ചാബി, കേരളീയ ഭക്ഷണവും രുചിച്ചായിരുന്നു ജീവിതം. വൈകുന്നേരങ്ങളിൽ രണ്ട് പെഗ്ഗ്. അത് നിർബന്ധമാണ്. വിദേശ സ്‌കോച്ച് വിസ്‌കിയാണ് പതിവ്. അതും പൊലീസ് കസ്റ്റഡിയിലും ജയിലനുള്ളിലും ബിഷപ്പിന് കിട്ടില്ല. കോടതി ഉടൻ ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആകെ തളർന്ന അവസ്ഥയിലും ബിഷപ്പ് മുന്നോട്ട് പോകുന്നത്.
കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസിന്റെ അന്വേഷണം ഊർജിതമായപ്പോൾ ഫ്രാങ്കോയുടെ പെഗ്ഗിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നുവെന്നാണ് ജലന്ധറിലെ വൈദികർ പറയുന്നത്. ''പൊലീസ് എന്നെ അറസ്റ്റു ചെയ്യുമോടാ...'' എന്നു ചോദിച്ചുള്ള കരച്ചിലും ഉണ്ടായിരുന്നു. ഇതോടെ സ്ഥിരം സുഹൃത്തുക്കളായ രാഷ്ട്രീയക്കാരും ബിഷപ്പിനെ ഒഴിവാക്കി. അറസ്റ്റോടെ ബിഷപ്പിനെ ആരും ഗൗനിക്കാത്ത അവസ്ഥയിലായി. ഇടവക പള്ളികളിൽ സന്ദർശനത്തിന് എത്തുമ്പോൾ കുതിരസവാരിയും ബാൻഡും പൂമാലയും അടങ്ങുന്ന സ്വീകരണം പതിവായിരുന്നു. കഴിഞ്ഞ ദിവസം കുറുവിലങ്ങാട് മഠത്തിൽ തെളിവെടുപ്പിനെത്തുമ്പോൾ കൂകലായിരുന്നു ഉയർന്ന് കേട്ടത്. പൊലീസ് കസ്റ്റഡിയിലും ഭക്ഷണത്തിന്റെ താളം തെറ്റി.
ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിൽ കോളജിൽ നിന്നും കൂട്ടിക്കൊണ്ടുപോയ പൊലീസ് കൊടുത്തത് ദോശയായിരുന്നു. ഉച്ചയ്ക്ക് ചോറ് കൊടുത്തു. ബിസ്‌ക്കറ്റും പഴവും കഴിച്ച് വെള്ളവും കുടിച്ച് വിശപ്പടക്കി. രാത്രി പൊലീസ് ക്യാംപിൽ നിന്നു കൊണ്ടുവന്ന ചോറും മീൻ കറിയും കഴിച്ചു. ഞായറാഴ്ച രാവിലെ ഉപ്പുമാവും പഴവും പപ്പടവും അടങ്ങുന്ന പ്രഭാത ഭക്ഷണം. ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ പൊലീസിന് കോടതി വിട്ടുനൽകിയിരിക്കുന്ന 48 മണിക്കൂറിൽ അനുവദിച്ചുകൊടുക്കുന്ന അല്പം ഇടവേളകളിലാണ് ഭക്ഷണം. രാജാവിനെ പോലെ കഴിഞ്ഞിരുന്ന ഫ്രാങ്കോ നാട്ടുകാരുടെ കൂവൽ കേട്ട് വിളറിയ ചിരിയുമായി നടന്നുനീങ്ങുന്നത് കാണുമ്പോൾ അടുപ്പക്കാർക്കും സഹിക്കാനാവുന്നില്ല.
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിലാണ് ബിഷപ്പിന്റെ പ്രതീക്ഷ. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ഇന്നു രാവിലെയാണ് ജാമ്യഹർജി സമർപ്പിക്കുക. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിച്ചേക്കില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ ഇന്ന് ജയിലിലേക്ക് ബിഷപ്പിന് പോകേണ്ടി വരും. അന്വേഷണവുമായി ബിഷപ്പ് പൂർണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നതാണെന്നും അതിൽ തീരുമാനമെടുക്കാൻ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കും. പൊലീസ് ജാമ്യാപേക്ഷയെ എതിർക്കും.
ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തിൽ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പൊലീസ് ക്ലബ്ബിൽ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ നുണപരിശോധനയ്ക്കുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഇത് ബിഷപ്പ് എതിർക്കും. ഈ സാഹചര്യത്തിൽ ജ്യൂഡീഷ്യൽ കസ്റ്റഡിയിലേക്ക് ബിഷപ്പിനെ മാറ്റാനാണ് കൂടുതൽ സാധ്യതയുള്ളത്.