- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരുടെ സുവിശേഷ പ്രസംഗം'
സദുക്കായരും ഈശോയും തമ്മിൽ നടക്കുന്ന ഒരു സംവാദമാണ് ഇന്നത്തെ സുവിശേഷത്തിൽ. വിഷയം പുനരുദ്ധാനമാണ്. പുനരുദ്ധാനം ഇല്ലെന്ന് സദുക്കായർ വാദിക്കുന്നു; ഉണ്ടെന്ന് ഈശോയും. ഇല്ലെന്ന് വാദിക്കാൻ അവർ കുട്ടു പിടിക്കുന്നത് അവരുടെ വിശുദ്ധ ഗ്രന്ഥത്തെയാണ്. നിയമവാർത്തനം 25:5-ൽ പറയുന്ന ഭർതൃസഹോദരധർമം അവർ ഉദ്ധരിക്കുന്നു. എന്നിട്ട് അതിനോട് അല്പം ഭാവനയും കൂട്ടിച്ചേർത്ത് ഏഴ് സഹോദരിമാരുടെയും ഒരു ഭാര്യയുടെയും കഥ അവർ മെനഞ്ഞെടുക്കുന്നു. അതിന്റെ വെളിച്ചത്തിൽ പുനരുദ്ധാനത്തിന് സാധ്യത ഇല്ലെന്ന് അവർ വാദിക്കുന്നു. ഈശോ ഉദ്ധരിക്കുന്നത് പുറപ്പാട് 3:6 ആണ്. ഹോറെബ് മലയിൽ വച്ച് ദൈവം മോശക്ക് പ്രത്യക്ഷപ്പെടുന്നതാണ് സന്ദർഭം. മോശക്ക് നാല് നൂറ്റാണ്ട് മുൻപ് മരിച്ചു പോയ അബ്രാഹത്തിനെയും ഇസഹാക്കിനെയും യാക്കോബിനെയും കുറിച്ച്, ഞാൻ യശശ്ശരീരനായ അബ്രാഹത്തിന്റെ ദൈവം, യശശ്ശരീരനായ ഇസഹാക്കിന്റെ ദൈവം, യശശ്ശരീരനായ യാക്കോബിന്റെ ദൈവം എന്നല്ല തമ്പുരാൻ പറയുന്നത്. മറിച്ച്, അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം എന്നാണ്. അതായത് അവർ മൂന്ന്
സദുക്കായരും ഈശോയും തമ്മിൽ നടക്കുന്ന ഒരു സംവാദമാണ് ഇന്നത്തെ സുവിശേഷത്തിൽ. വിഷയം പുനരുദ്ധാനമാണ്. പുനരുദ്ധാനം ഇല്ലെന്ന് സദുക്കായർ വാദിക്കുന്നു; ഉണ്ടെന്ന് ഈശോയും. ഇല്ലെന്ന് വാദിക്കാൻ അവർ കുട്ടു പിടിക്കുന്നത് അവരുടെ വിശുദ്ധ ഗ്രന്ഥത്തെയാണ്. നിയമവാർത്തനം 25:5-ൽ പറയുന്ന ഭർതൃസഹോദരധർമം അവർ ഉദ്ധരിക്കുന്നു. എന്നിട്ട് അതിനോട് അല്പം ഭാവനയും കൂട്ടിച്ചേർത്ത് ഏഴ് സഹോദരിമാരുടെയും ഒരു ഭാര്യയുടെയും കഥ അവർ മെനഞ്ഞെടുക്കുന്നു. അതിന്റെ വെളിച്ചത്തിൽ പുനരുദ്ധാനത്തിന് സാധ്യത ഇല്ലെന്ന് അവർ വാദിക്കുന്നു.
ഈശോ ഉദ്ധരിക്കുന്നത് പുറപ്പാട് 3:6 ആണ്. ഹോറെബ് മലയിൽ വച്ച് ദൈവം മോശക്ക് പ്രത്യക്ഷപ്പെടുന്നതാണ് സന്ദർഭം. മോശക്ക് നാല് നൂറ്റാണ്ട് മുൻപ് മരിച്ചു പോയ അബ്രാഹത്തിനെയും ഇസഹാക്കിനെയും യാക്കോബിനെയും കുറിച്ച്, ഞാൻ യശശ്ശരീരനായ അബ്രാഹത്തിന്റെ ദൈവം, യശശ്ശരീരനായ ഇസഹാക്കിന്റെ ദൈവം, യശശ്ശരീരനായ യാക്കോബിന്റെ ദൈവം എന്നല്ല തമ്പുരാൻ പറയുന്നത്. മറിച്ച്, അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം എന്നാണ്. അതായത് അവർ മൂന്ന്‌പേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നർത്ഥം.
ഇവിടെ ശ്രദ്ധിക്കേണ്ടത് സദുക്കായരും ഈശോയും ഫോക്കസ് ചെയുന്നത് എന്തിനെയാണെന്നാണ്? സദുക്കായർ മരണത്തോടെ തീരുന്ന ശരീരത്തെ ഫോക്കസ് ചെയ്യുമ്പോൾ, ഈശോ മരണശേഷവും തുടരുന്ന ജീവനെ ഫോക്കസ് ചെയ്യുന്നു. സദുക്കായർ ദേഹത്തെ ഫോക്കസ് ചെയ്യുമ്പോൾ, ഈശോ ദേഹിയെ ഫോക്കസ് ചെയ്യുന്നു. ചുരുക്കത്തിൽ, സദുക്കായർ മരണത്തെ ഫോക്കസ് ചെയ്യുമ്പോൾ, ഈശോ ജീവനെ ഫോക്കസ് ചെയ്യുന്നു. ഈശോ പറയുന്നത് ശ്രദ്ധിക്കണം: "അവിടുന്ന് മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാണ്" (22:32).
നീ ഏതിനാണ് പ്രാധാന്യം കൊടുക്കുന്നത്? നിന്റെ ദേഹത്തിനാണോ? അതോ നിന്റെ ദേഹിക്കാണോ? നിന്റെ ശരീരത്തിനാണോ, അതോ ശരീരത്തിന് ജീവൻ പകരുന്ന നിന്റെ ജീവനാണോ? ഇതാണ് ഈശോ ഇന്ന് എന്നോട് ചോദിക്കുന്ന ചോദ്യം.
ഡോ. ഗംഗാധരൻ വിവരിക്കുന്ന ഒരു സംഭവം. രാജൻ എന്ന 66-കാരൻ കാൻസർ രോഗിയുടെയും കുടുംബത്തിന്റെയും കഥ. കഠിന രോഗത്തിലായിരുന്നിട്ടും, ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷത്തോടെ ജീവിച്ച കുടുംബം. ജീവിതത്തെ സ്നേഹം കൊണ്ട് നിറച്ച രാജന്റെ കുടുംബത്തിന്റെ കഥ (ഓഡിയൊ കേൾക്കുക).
നീ ഏതിനാണ് പ്രാധാന്യം കൊടുക്കുന്നത്? നിന്റെ ശരീരത്തിനാണോ, അതോ അതിനെ ജീവസുറ്റതാക്കുന്ന നിന്റെ ജീവനാണോ? ശരീരത്തോട് ബന്ധപ്പെട്ട് നിൽക്കുന്നതാണ് സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളും, നീ സ്വരുക്കൂട്ടുന്ന നിന്റെ സമ്പത്തും, നിന്റെ ധനവുമെല്ലാം. അവയ്ക്കണോ നീ പ്രാധാന്യം കൊടുക്കുന്നത്? അതെല്ലാം മരണത്തോടെ തീർന്നു പോകുമെന്നതാണ് സത്യം.
നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും പുറകിൽ നിൽക്കുന്ന നിന്റെ ജീവനെ എങ്ങനെ നിനക്ക് പരിപോഷിപ്പിക്കാനാവും? രാജന്റെ കഥ പറഞ്ഞു തരുന്നത് അതാണ്. നിന്നിലെ ജീവനെ അനുദിനം പരിപോഷിപ്പിക്കാനാവുന്നത് നിന്റെ സ്നേഹം കൊണ്ടാണ്. നിയമപണ്ഡിതന്റെ ചോദ്യത്തിന് ഉത്തരമായി ഈശോ പറയുന്നതും ഇത് തന്നെയാണ്. 'സ്നേഹമാണ് ഏറ്റവും പ്രധാനപ്പെട്ട കല്പന' (22:37, 39).
'ആനന്ദിച്ചു ആഹ്ലാദിച്ചാലും' (GE) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസീസ് പാപ്പാ പറയുന്നതും ഇത് തന്നെയാണ്. "നിന്റെ ജീവിതത്തിലെ ഓരോ നിമിഷത്തെയും അതിന്റെ വക്കു വരെ സ്നേഹം കൊണ്ട് നിറക്കുന്നതാണ് വിശുദ്ധി" (GE 17). അതിലൂടെ സജീവമാകുന്നത് നിന്നിലെ ജീവനാണ്. അദ്ദേഹം തുടരുന്നു: "പൂർണമായി ജീവിക്കുന്ന പരസ്നേഹമല്ലാതെ മറ്റൊന്നുമല്ല വിശുദ്ധി" (GE 21) (വിപുലമായ വിശദീകരണത്തിന് ഓഡിയോ കേൾക്കുക)
ചുരുക്കത്തിൽ, നിന്റെ അനുദിന ജീവതത്തിൽ സ്നേഹം നിറക്കുന്നതിലൂടെയാണ് നിന്നിലെ ജീവൻ വളരുന്നത്; അതിലൂടെയാണ് നീ വിശുദ്ധനായിത്തീരുന്നത്. അങ്ങനെ, ജീവൻ അതിന്റെ പൂർണതയിലേക്ക് വളർന്നെത്തുമ്പോൾ, അത് മരണത്തിന് അപ്പുറത്തേക്ക് കടക്കും. അതാണ് പുനരുദ്ധാനം; അതാണ് നിത്യജീവൻ. കാരണം, 'ജീവിക്കുന്നവരുടെ ദൈവമാണ് അവിടുന്ന്' (22:32). ആ ദൈവത്തിന്റെ ജീവനിലാണ് നീ പങ്കുപറ്റിയിരിക്കുന്നത്. ആ ജീവനെ സ്നേഹം കൊണ്ട് നിറക്കുമ്പോൾ നീ ദൈവത്തിലേക്ക് വളർന്നു കയറുകയാണ് ചെയ്യുന്നത്.
ഇന്ന് മിഷൻ ഞായറാണ്. ഈശോ തന്റെ ശിഷ്യർക്ക് അവസാനം കൊടുത്ത കല്പന, 'സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കാനാണ്' (മർക്കോസ് 16:15). എന്താണ് നമ്മൾ പ്രഘോഷിക്കേണ്ട സുവിശേഷം? അത് ഈശോ പ്രഘോഷിച്ച സുവിശേഷം തന്നെയാണ്: "ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (മർക്കോസ് 1:15). അതായത് , ദൈവഭരണം. ദൈവഭരണമെന്ന് പറഞ്ഞാൽ ദൈവം പിതാവായി ഭരിക്കുന്ന അവസ്ഥ. ദൈവം പിതാവിനെപ്പോലെ നിന്നെ സ്നേഹിക്കുന്ന അനുഭവം. നിന്റെ ജീവൻ, ദൈവത്തിന്റെ ജീവന്റെ അംശമാണെന്ന തിരിച്ചറിവിൽ ജീവിക്കുന്ന അവസ്ഥ. നീ സ്നേഹത്തിൽ ജീവിക്കുമ്പോൾ നിന്നിലെ ദൈവത്തിന്റെ ജീവനാണ് നീ സാക്ഷ്യം വഹിക്കുന്നത്. ഇത് തന്നെയാണ് ഈശോ ശിഷ്യരോട് അവസാനമായി കല്പിച്ചതും: "ഭൂമിയുടെ അതിർത്തിയോളം നിങ്ങൾ എനിക്ക് സാക്ഷികൾ ആയിരിക്കണം" (നടപടി 1:8).
ചുരുക്കത്തിൽ, നിന്നിലെ ജീവന് നീ പ്രാധാന്യം കൊടുത്തു ജീവിക്കുമ്പോൾ നീ പ്രഘോഷിക്കുന്നത് സുവിശേഷമാണ്- ദൈവത്തിന്റെ ജീവന്റെ അംശമാണ് നിന്റെ ജീവനെന്ന നല്ല വാർത്ത. നിന്റെ അനുദിന ജീവിതത്തെ നീ സ്നേഹം കൊണ്ട് നിറക്കുമ്പോൾ നീ സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിനാണ്- പരസ്നേഹത്തിന്റെ പരകോടിയായ ക്രൂശിതന്. അതാണ് നിന്റെ ക്രിസ്തീയ ദൗത്യം; അതാണ് ക്രിസ്തു നിന്നെ ഏല്പിച്ച മിഷൻ.