- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യരക്ഷയ്ക്കുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിൽ ഒരാൾ ഈശോയോട് ഒരു ചോദ്യം ചോദിക്കുകയാണ്. ചോദ്യമിതാണ്: ''കർത്താവേ രക്ഷപെടുന്നവർ ചുരുക്കമാണോ? (13:23). ഇത്തരമൊരു ചോദ്യത്തിന്റെ പിറകിൽ ഒളിച്ചിരിക്കുന്ന മനോഭാവമുണ്ട്. രക്ഷപ്പെടുന്ന ചുരുക്കം പേരിൽ ഈ ചോദ്യകർത്താവുമുണ്ടെന്ന ഒരു ധാരണ. അതായത് ഞാനും എന്നെപ്പെലെയുള്ള കുറേപ്പേരും രക്ഷപ്പെടുമെന്ന ആത്മവിശ്വാസം. ഈ ഒരു ഉറപ്പാണ് ഈശോ പടിപടിയായി തകർത്തു കളയുന്നത്. ഈശോ പറയുന്നത് വീട്ടുടമസ്ഥന്റെ കാര്യമാണ് (13:24). വാതിൽ തുറന്നു കിട്ടാൻ വാതിൽക്കൽ മുട്ടുന്നവരോട് വീട്ടുടമസ്ഥൻ പറയുന്നത്, 'ഞാൻ നിങ്ങളെ അറിയുന്നില്ല' (13:25) എന്നാണ്. ഇതിലൂടെ? പുറത്തുനിന്ന് വാതിൽക്കൽ മുട്ടുന്നവരുടെ കൂട്ടത്തിൽ ചോദ്യകർത്താവിനെ കൂടെ വളരെ വ്യംഗ്യമായി ഈശോ കൊണ്ടുചെന്ന് നിർത്തുകയാണ്. അകത്തേക്ക് കടക്കാനും, വീട്ടുടമസ്ഥൻ തിരിച്ചറിയാനുമായി വാതിൽക്കൽ മുട്ടുന്നവർ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ 13:26 ൽ പറയുന്നുണ്ട്: ''അപ്പോൾ നിങ്ങൾ പറയാൻ തുടങ്ങും: നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും നീ ഞങ്ങളുടെ തെരുവുകളി
ഇന്നത്തെ സുവിശേഷത്തിൽ ഒരാൾ ഈശോയോട് ഒരു ചോദ്യം ചോദിക്കുകയാണ്. ചോദ്യമിതാണ്: ''കർത്താവേ രക്ഷപെടുന്നവർ ചുരുക്കമാണോ? (13:23).
ഇത്തരമൊരു ചോദ്യത്തിന്റെ പിറകിൽ ഒളിച്ചിരിക്കുന്ന മനോഭാവമുണ്ട്. രക്ഷപ്പെടുന്ന ചുരുക്കം പേരിൽ ഈ ചോദ്യകർത്താവുമുണ്ടെന്ന ഒരു ധാരണ. അതായത് ഞാനും എന്നെപ്പെലെയുള്ള കുറേപ്പേരും രക്ഷപ്പെടുമെന്ന ആത്മവിശ്വാസം. ഈ ഒരു ഉറപ്പാണ് ഈശോ പടിപടിയായി തകർത്തു കളയുന്നത്.
ഈശോ പറയുന്നത് വീട്ടുടമസ്ഥന്റെ കാര്യമാണ് (13:24). വാതിൽ തുറന്നു കിട്ടാൻ വാതിൽക്കൽ മുട്ടുന്നവരോട് വീട്ടുടമസ്ഥൻ പറയുന്നത്, 'ഞാൻ നിങ്ങളെ അറിയുന്നില്ല' (13:25) എന്നാണ്. ഇതിലൂടെ? പുറത്തുനിന്ന് വാതിൽക്കൽ മുട്ടുന്നവരുടെ കൂട്ടത്തിൽ ചോദ്യകർത്താവിനെ കൂടെ വളരെ വ്യംഗ്യമായി ഈശോ കൊണ്ടുചെന്ന് നിർത്തുകയാണ്.
അകത്തേക്ക് കടക്കാനും, വീട്ടുടമസ്ഥൻ തിരിച്ചറിയാനുമായി വാതിൽക്കൽ മുട്ടുന്നവർ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ 13:26 ൽ പറയുന്നുണ്ട്: ''അപ്പോൾ നിങ്ങൾ പറയാൻ തുടങ്ങും: നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും നീ ഞങ്ങളുടെ തെരുവുകളിൽ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.''
ഇവിടെ മുന്നോട്ട് വയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ? ഭക്ഷിക്കലും പാനം ചെയ്യലും?'? സൂചിപ്പിക്കുന്നത് പരിശുദ്ധ കുർബ്ബാനയെയാണ്. രണ്ടാമത്തേത് ദൈവവചനത്തെയും. ''കുർബ്ബാനയിലും ദൈവവചനത്തിലും ഞങ്ങൾ പതിവായി പങ്കുപറ്റുന്നവരാണ്'' അതിനാൽ അകത്തു കടക്കാനുള്ള യോഗ്യതയുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്.
അതിനുള്ള ഗൃഹനാഥന്റെ മറുപടി എന്താണ്? ''നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നിൽ നിന്ന് അകന്നുപോകുവിൻ'' (13:27).
ഭക്തർക്കും മതവിശ്വാസികൾക്കും സംഭവിക്കാവുന്ന വലിയൊരു അപകടത്തിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. അതായത് സ്ഥിരമായി കുർബ്ബാനയിൽ പങ്കെടുക്കുകയും, ദൈവവചനം പങ്കുപറ്റുകയും ചെയ്യുന്നവരുപോലും ദൈവരാജ്യത്തിന് പുറത്താക്കപ്പെടാം; രക്ഷപെടാതെ നശിച്ചുപോകാം.
എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? അവർ ?'?അനീതി പ്രവർത്തിക്കുന്നതിനാൽ?'? (13:27). പരിശുദ്ധ കുർബ്ബാനയും ദൈവവചനവും സ്ഥിരമായി പങ്കുപറ്റുന്നവർ പതിവായി അനീതി പ്രവർത്തിക്കുന്നവരാകം എന്നുസാരം. മതാനുഷ്ഠാനങ്ങൾ ഭക്തിയോടെ കൃത്യമായി അനുഷ്ഠിക്കുന്നതോടൊപ്പം അനീതി നിറഞ്ഞ ജീവിതവും ഒരുമിച്ചുകൊണ്ടുപോകാം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ളവർ പുറത്താക്കപ്പെടും. രക്ഷപ്പെടുകയില്ല അവർ എത്ര നല്ല ഭക്തരും ഈശ്വരവിശ്വാസികളുമാണെങ്കിലും.
ജോസ് വെട്ടിക്കാടച്ചൻ എഴുതുന്ന ഒരു കഞ്ചിക്കോടൻ കഥയുണ്ട്. ദരിദ്രനായ അയൽക്കാരനോട് കടുത്ത ക്രൂരത കാണിക്കുന്ന കഞ്ചിക്കോടച്ചൻ ഭക്തന്റെ കഥ. ഭക്തിയും അനീതിയും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം? ??( ഓഡിയോ കേൾക്കുക ).?
കുർബ്ബാനയിലും വചനത്തിലും സ്ഥിരമായി പങ്കുപറ്റുന്നവർ?,? അതോടൊപ്പം അനീതിയും പ്രവർത്തിച്ചുകൊണ്ടിരിക്കാം. അവർ അകത്തു കടക്കില്ലായെന്നു സാരം. അങ്ങനെയാണെങ്കിൽ അകത്തു കടക്കാനുള്ള മാർഗ്ഗം എന്താണ്? നീതി പ്രവർത്തിക്കുക!
എന്താണ് നീതി? ഓരോരുത്തർക്കും അവകാശപ്പെട്ടതുകൊടുക്കുന്നതാണ് നീതി. ജീവിതപങ്കാളിക്ക് അവകാശപ്പെട്ടതുകൊടുക്കുന്നതാണ് നീതി. മക്കൾക്ക് അവകാശപ്പെട്ടതു മക്കൾക്ക് കൊടുക്കുന്നതാണ് നീതി. മതാപിതാക്കൾക്ക് അവകാശപ്പെട്ടത് അവർക്ക് കൊടുക്കുന്നതാണ് നീതി. നിന്റെ കൺമുമ്പിൽ വന്നു നിൽക്കുന്നവർക്കൊക്കെ അവകാശപ്പെട്ടതുകൊടുക്കുന്നതാണ് നീതി.
സഭാപിതാവായ ബേസിൽ പറഞ്ഞത് മറക്കരുത്: ''നിന്റെ മേശയിൽ നീ മിച്ചം സൂക്ഷിച്ചുവച്ചിരിക്കുന്ന പണം നിന്റെ സ്വന്തമല്ല, മറിച്ച്, നിന്റെ അടുത്തുള്ള ദരിദ്രന്റേതാണ്. നീ നിന്റെ അടുക്കളയിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ഭക്ഷണം നിന്റെ സ്വന്തമല്ല, വിശക്കുന്ന പാവപ്പെട്ടവന്റേതാണ്. നിന്റെ അലമാരയിൽ നീ സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്ത്രം നിന്റേതല്ല. പിന്നെയോ വസ്ത്രമില്ലാത്ത ദരിദ്രന്റേതാണ്.?
?അവകാശപ്പെട്ടത് ഓരോരുത്തർക്കും കൊടുക്കുന്നതാണ് നീതിയെങ്കിൽ, എത്രമാത്രം, ആർക്കെല്ലാം കൊടുക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു?
മർക്കോസ് 10:21ൽ നിത്യരക്ഷക്കുള്ള മാർഗ്ഗം അന്വേഷിക്കുന്നവനോട് ഈശോ പറയുന്നു: ''നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക.''
ചുരുക്കത്തിൽ കൊടുക്കുക എന്നതാണ് രക്ഷപ്രാപിക്കാനുള്ള വഴി. കൊടുക്കുമ്പോൾ എന്താണ് സംഭവിക്കുക? കൊടുക്കുമ്പോൾ നമ്മുടെ കയ്യിലുള്ളത് കുറയും, കൊടുക്കുമ്പോൾ നമ്മൾ മെലിയും. അങ്ങനെ മെലിഞ്ഞ് മെലിഞ്ഞ് ചെറുതാകുന്നതിന്റെ പരിണതഫലമെന്താണ്? ??'ഇടുങ്ങിയ വാതിലിലൂടെ നമുക്ക് പ്രവേശിക്കാനാകും.?'?
രക്ഷക്കുള്ള മാർഗ്ഗമായിട്ട് ഈശോ പറയുന്നത് ഇതു തന്നെയാണ്: ''ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുവിൻ'' (13:24).
ഞാനും എന്റെ ശരീരവും, എന്റെ സമ്പത്തും വർധിച്ച്?,? മേദസ്സ് കൂടിക്കൂടി വന്നാൽ ഇടുങ്ങിയ വാതിലിലൂടെ എനിക്ക് അകത്തുകട??ക്കാനാവാതെ വരും. അതിനാൽ അകത്തു കട??ക്കാനുള്ള വഴിയിതാണ്. നീതി പ്രവർത്തിക്കുക. ഓരോരുത്തർക്കും അവർക്ക് അർഹതപ്പെട്ടതൊക്കെ നീ കൊടുക്കുക. അപ്പോൾ നിന്റെ സമ്പത്തു കുറയും, നിന്റെ മേദസ്സു കുറയും?,? നിനക്ക് ഇടുങ്ങിയ വാതിലിലൂടെ അകത്തുകടക്കാനാവും.
ഇത് വ്യക്തികളുടെ മാത്രം കാര്യമല്ല. സമൂഹത്തിന്റെയും സഭയുടെയും കാര്യത്തിലും ഇത് ശരിയാണ്. സഭ ദരിദ്രരുടെ പക്ഷത്തുനിൽക്കണമെന്ന് പറഞ്ഞത് വിമോചന ദൈവശാസ്ത്രജ്ഞരാണ്. ഫ്രാൻസിസ് പാപ്പാ ഒരുപടികൂടി കടത്തി പറഞ്ഞു: സഭ ദരിദ്രയാകണം മണവാളനായ ക്രിസ്തുവിനെപ്പോലെ.
അല്ലെങ്കിലോ? ഇടുങ്ങിയ വാതിലിലൂടെ അകത്തു കടക്കാൻ സഭയ്ക്കു സാധിക്കാതെ വരും. കേരളത്തിലെ സഭയെയും സന്യാസസമൂഹങ്ങളെയും ക്രിസ്തു വെല്ലുവിളിക്കുന്നത് ഇതിനല്ലേ? അർഹതപ്പെട്ടതൊക്കെ സകലർക്കും കൊടുത്ത് നീതി പാലിക്കാൻ. അതിലൂടെ സ്വരുക്കൂട്ടി വച്ചിരിക്കുന്ന സ്വത്തും സമ്പത്തും ഭൂമിയും സ്ഥാപനങ്ങളും കൈവെടിയാൻ. അപ്പോൾ മാത്രമേ ഇടുങ്ങിയ വാതിലൂടെ അകത്തു കടക്കാൻ സഭയ്ക്കും സാധിക്കുള്ളൂ (13:24).
ഈശോയുടെ മുന്നറിയിപ്പ് മറക്കണ്ട ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് (മർക്കോ 10:25). സന്യാസസമൂഹങ്ങളുടെയും, സഭയുടെയും കാര്യത്തിലും ഇത് സത്യമാണ്. ധനമുള്ള സന്യാസസമൂഹങ്ങളും സഭയും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം... അതിനാൽ, രക്ഷയ്ക്കുള്ള മാർഗ്ഗമായി ഈശോ പറയുന്ന വഴി മറക്കാതിരിക്കാം: ''ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ!'' (ലൂക്കാ 13:24).