- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിഞ്ഞിരിക്കുന്ന ക്രിസ്തു: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഈശോയുടെ രൂപാന്തരീകരണമാണ് ഇന്നത്തെ ധ്യാന വിഷയം. സുവിശേഷകൻ പറയുന്നു: 'ഈശോ അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി.' (മത്താ. 17:2) ഈ രൂരൂപാന്തരീകരണതിന്റെ അർഥം എന്താണ്? അതും സ്വന്തം ശിഷ്യരുടെ മുമ്പിൽ വച്ച് നടക്കുന്ന ഈ രൂപമാറ്റത്തിന്റെ അർഥം എന്താണ്? ഇതിന്റെ അർഥം അറിയണമെങ്കിൽ മത്താ. 17:5 ശ്രദ്ധിക്കണം. മേഘത്തിൽ നിന്ന് വരുന്ന സ്വരം പറയുന്നു: 'ഇവൻ എന്റെ പ്രിയ പുത്രനാണ്.' മേഘത്തിൽ നിന്നു വരുന്ന അശരീരി ദൈവത്തിന്റെ സ്വരമാണ്. ദൈവം പറയുന്നു ഈശോ ദൈവത്തിന്റെ പ്രിയപ്പെട്ട മകനാണെന്ന്. ചുരുക്കത്തിൽ ഈശോയ്ക്ക് സംഭവിച്ച രൂപമാറ്റത്തിന്റെയെല്ലാം വ്യഖ്യാനമാണിത്. മുഖം വെട്ടിത്തിളങ്ങുന്നതിന്റെയും വസ്ത്രം ധവളമാകുന്നതിന്റെയും അർഥം ഈശോ ദൈവപുത്രനാണെന്നാണ്. യഥാർഥത്തിൽ ഈശോ ആരാണ് എന്നതാണ് ഇവിടെ അനാവൃതമാകുന്നത്. ഈശോയുടെ ദൈവപുത്രത്വമാണ് ഇവിടെ വെളിപ്പെടുന്നത്. ഈശോയുടെ യഥാർത്ഥ രൂപം, വിശ്വരൂപമാണ് ശിഷ്യരുടെ മുമ്പിൽ വെളിപ്പെടുത്തുന്നത്. ഇവിടെ ഓർത്തിരിക്കേണ്
ഈശോയുടെ രൂപാന്തരീകരണമാണ് ഇന്നത്തെ ധ്യാന വിഷയം. സുവിശേഷകൻ പറയുന്നു: 'ഈശോ അവരുടെ മുമ്പിൽ രൂപാന്തരപ്പെട്ടു അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി.' (മത്താ. 17:2)
ഈ രൂരൂപാന്തരീകരണതിന്റെ അർഥം എന്താണ്? അതും സ്വന്തം ശിഷ്യരുടെ മുമ്പിൽ വച്ച് നടക്കുന്ന ഈ രൂപമാറ്റത്തിന്റെ അർഥം എന്താണ്? ഇതിന്റെ അർഥം അറിയണമെങ്കിൽ മത്താ. 17:5 ശ്രദ്ധിക്കണം. മേഘത്തിൽ നിന്ന് വരുന്ന സ്വരം പറയുന്നു: 'ഇവൻ എന്റെ പ്രിയ പുത്രനാണ്.' മേഘത്തിൽ നിന്നു വരുന്ന അശരീരി ദൈവത്തിന്റെ സ്വരമാണ്. ദൈവം പറയുന്നു ഈശോ ദൈവത്തിന്റെ പ്രിയപ്പെട്ട മകനാണെന്ന്. ചുരുക്കത്തിൽ ഈശോയ്ക്ക് സംഭവിച്ച രൂപമാറ്റത്തിന്റെയെല്ലാം വ്യഖ്യാനമാണിത്. മുഖം വെട്ടിത്തിളങ്ങുന്നതിന്റെയും വസ്ത്രം ധവളമാകുന്നതിന്റെയും അർഥം ഈശോ ദൈവപുത്രനാണെന്നാണ്.
യഥാർഥത്തിൽ ഈശോ ആരാണ് എന്നതാണ് ഇവിടെ അനാവൃതമാകുന്നത്. ഈശോയുടെ ദൈവപുത്രത്വമാണ് ഇവിടെ വെളിപ്പെടുന്നത്. ഈശോയുടെ യഥാർത്ഥ രൂപം, വിശ്വരൂപമാണ് ശിഷ്യരുടെ മുമ്പിൽ വെളിപ്പെടുത്തുന്നത്.
ഇവിടെ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. എന്താണ് രൂപാന്തരീകരണത്തിന്റെ പശ്ചാത്തലം? അത് 16ാം അധ്യായത്തിലെ ഈശോയുടെ ചോദ്യമാണ്. താൻ ആരെന്നാണ് ജനങ്ങളും ശിഷ്യരും പറയുന്നത്. (16: 1315). ഈശോ ആരാണ് എന്നതാണ് ചർച്ചാവിഷയം. ഇതേ ചോദ്യത്തിനുള്ള ദൈവത്തിന്റെ ഉത്തരമാണ്.
ഈ സുവിശേഷത്തിന്റെ ആരംഭത്തിൽ മലയിലെ പ്രസംഗത്തിൽ ഈശോ പറയുന്നത്, സമാധാനമുണ്ടാകുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ, അവർ ദൈവമക്കളെന്ന് വിളിക്കപ്പെടും (മത്താ. 5:9). അതായത് എല്ലാ മനുഷ്യരും ദൈവമക്കളാണെന്ന് സാരം. പിന്നീട് പതിനേഴാം അധ്യായത്തിൽ ഈശോയുടെ ദൈവപുത്രത്വം വെളിപ്പെടുകയാണ്. ദൈവപുത്രനെന്ന് വച്ചാൽ എന്താണെന്നതാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.
അങ്ങനെയെങ്കിൽ ഈശോയിൽ വെളിവാക്കപ്പെടുന്ന ദൈവപുത്രത്വം ഒരു സാധ്യതയാണ്. ഒരു മനുഷ്യന് എത്തിപ്പിടിക്കാവുന്ന സാധ്യതകളുടെ അങ്ങേയറ്റമാണ് ക്രിസ്തു. ഒരുവന് വളർന്നു കയറാവുന്ന നന്മയുടെ അങ്ങേയറ്റമാണ് ദൈവപുത്രത്വം. അതാണ് ഈശോയുടെ രൂപാന്തരികരണത്തിന് അർഥം. അതായത് ഈശോയിലെ ദൈവപുത്രത്വം ഇന്ന് എന്നോട് പറയുന്നത് ഇതൊരു സാധ്യതയാണ്. ഞാനും നിങ്ങളും എത്തിപ്പിടിക്കപ്പെടുന്ന സാധ്യതയാണ് ഈശോയിൽ വെളിപ്പെടുന്ന ദൈവപുത്രത്വം. വിത്തിൽ മരമെന്നപോലെ ഓരോ മനുഷ്യനിലും ദൈവപുത്രൻ ഒളിഞ്ഞിരിക്കുന്നു.
അങ്ങനെയെങ്കിൽ നമ്മിൽ ഒളിഞ്ഞിരിക്കുന്ന ദൈവപുത്രത്വം വളർത്തിയെടുക്കാനുള്ള വഴി എന്താണ്? മത്താ. 17:1 പറയുന്നത്, ആറു ദിവസങ്ങൾക്ക് ശേഷം.
ആറു ദിവസങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചത്? അന്ന് സംഭവിച്ചത് കേസറിയാ ഫിലിപ്പിയിലെ ചോദ്യോത്തരമായിരുന്നു ഈശോ ആരാണെന്നത്. അതിന്റെ തുടർച്ചയായി 16:21ൽ ഈശോ തന്റെ പീഡാനുഭവത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും പറയുന്നു. അതായത് പീഡാനുഭവത്തെക്കുറിച്ച് പറഞ്ഞിട്ട് ആറ് ദിവസങ്ങൾ കഴിഞ്ഞപ്പോളാണ് രൂപാന്തരീകരണം. അപ്പോൾ രൂപാന്തരീകരണത്തിലെ ദൈവപുത്രത്വം ഈശോയുടെ പീഡാനുഭവവും തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്നു എന്നു സാരം. പിന്നീട് 17:9 ൽ മലയിറങ്ങുമ്പോഴും ഈശോ പറയുന്നത് തന്റെ മരണത്തെക്കുറിച്ചാണ്. അതായത് ദൈവപുത്രത്വത്തിലേയ്ക്ക് വളർന്നുകയറുന്ന വഴിയാണ് പീഡാസഹനം എന്നു വരുന്നു.
ഈശോയുടെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും സവിശേഷത അത് മറ്റുള്ളവർക്കുവേണ്ടിയാണെന്നതായിരുന്നു അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ സമർപ്പിക്കുന്ന (20:28), 'മറ്റുള്ളവർക്കുവേണ്ടി ചീന്തപ്പെടുന്ന രക്തം' (26:28) എന്നാണ് ഈശോ തന്റെ മരണത്തെക്കുറിച്ച് പറയുന്നത്. ഈശോ കൊല്ലപ്പെടുന്നത് മറ്റുള്ളവർക്ക് വേണ്ടിയിട്ടാണ് മറ്റുള്ളവർക്ക് വേണ്ടിയുള്ള സഹനവും, അതിന്റെ പൂർത്തിയിലെ മരണവുമാണ് ദൈവപുത്രനാകാനുള്ള വഴിയെന്നു സാരം. എന്നിൽ ഒളിഞ്ഞിരിക്കുന്ന ദൈവപുത്രത്വത്തിന്റെ സാധ്യത വളർത്തിയെടുക്കാനുള്ള വഴി പരോന്മുഖ ജീവിതമാണ്. ക്രൂശിതനാണ് ദൈവപുത്രനിലേയ്ക്ക് നടപ്പാത എന്ന സാരം.
അരുൺ ഷൂരി പുസ്തക പ്രകാശന സന്ദർഭത്തിൽ അതിഥ്യയെന്ന തന്റെ പുത്രനെക്കുറിച്ച് പറയുന്ന. അദ്ദേഹം മദർ തെരേസയെ ഉദ്ധരിക്കുന്നു (ഓഡിയോ കേൾക്കുക)
Give till it hurts you! നിന്നെ മുറിപ്പെടുത്തുന്നതു വരെ കൊടുക്കുക. ഒരു വയോധികൻ തന്റെ ഭാര്യയെ ശുശ്രൂഷിക്കുന്ന കഥ (ഓഡിയോ കേൾക്കുക)
ദൈവത്തിന്റെ മകൻ ആകാനുള്ള വഴി സ്‌നേഹത്തോടെ കൊടുക്കുക എന്നതാണ്. രൂപാന്തരീകരണത്തിന് ഉപയോഗിച്ചിരുന്ന ഗ്രീക്ക് പദത്തിന്റെയർത്ഥം ശ്രദ്ധിക്കണം ഭ്രൂണത്തിൽ നിന്ന് കുഞ്ഞിലേയ്ക്കുള്ള മാറ്റം പോലെയൊരു മാറ്റമാണ് രൂപാന്തരീകരണം. ഇത്തരമൊരു മാറ്റം എങ്കിലും നിങ്ങളിലും സംഭവിക്കാൻ ഇന്ന് ഈശോ ആഗ്രഹിക്കുന്ന. എന്നിൽ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുവിനെ വളർത്തിയെക്കണം. എന്നിൽ ഒളിഞ്ഞിരിക്കുന്ന ദൈവപുത്രനെ വളർത്തിയെടുക്കണം. അപ്പോഴാണ് എന്നിൽ രൂപാന്തരീകരണം സംഭവിക്കുന്നത്. അതിനുള്ള വഴിയോ? സ്‌നേഹത്തോടയുള്ള കൊടുക്കലും.