- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലങ്ങൾ പണിയാം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
2016ലെ ഫ്രാൻസീസ് പാപ്പായുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാലമായിരുന്നു അത്. പ്രചരണത്തിന്റെ കൊടുംമുടിയിൽ സ്ഥാനാർത്ഥി ട്രംപ് പറഞ്ഞു അമേരിക്കൻ - മെക്‌സിക്കോ, അതിർഥിയിൽ മതിൽ പണിയണമെന്ന്. അതിനോടുള്ള പാപ്പായുടെ പ്രതികരണം - 'മതിലു കെട്ടുന്നത് ക്രിസ്തീയമല്ല, പാലങ്ങൾ പണിയുന്നതാണ് ക്രിസ്തീയം.' (ഓഡിയോ കേൾക്കുക). നമ്മൾ പലയാവർത്തി കേട്ട ഈശോയുടെ ഉപമയാണിന്നത്തേത്. ശ്രദ്ധിക്കേണ്ടത് 26-ാമത്തെ വചനമാണ്. അതിന്റെ പശ്ചാത്തലം ധനവാനും, ലാസറും പരലോകത്ത് ചെല്ലുന്ന സന്ദർഭമാണ്. ധനവാന്റെ അപേക്ഷ ഒരു തുള്ളി വെള്ളത്തിനാണ്. അതിന് തസ്സമായി അബ്രഹാം പറയുന്നതാണ് 26-ാമക്കെ വചനം. 'കൂടാതെ നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.' അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ പറ്റില്ലെന്ന്. ഇതാണ് പ്രശ്‌നം - ഗർത്തം. പരലോകത്തെ ഈ ഗർത്തം ആരുണ്ടാക്കി? തമ്പുരാൻ ഉണ്ടാക്കിയതാണോ? ഒരിക്കലും ആയിരിക്കില്ല. പിന്നെ ആരുണ്ടാക്കി? ഈ ഉപമയുടെ തുടക്കം ശ്രദ്ധിച്ചാൽ പരലോകത്തെ ഗർത്തത്തിന്റെ ഉറവി
2016ലെ ഫ്രാൻസീസ് പാപ്പായുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാലമായിരുന്നു അത്. പ്രചരണത്തിന്റെ കൊടുംമുടിയിൽ സ്ഥാനാർത്ഥി ട്രംപ് പറഞ്ഞു അമേരിക്കൻ - മെക്‌സിക്കോ, അതിർഥിയിൽ മതിൽ പണിയണമെന്ന്. അതിനോടുള്ള പാപ്പായുടെ പ്രതികരണം - 'മതിലു കെട്ടുന്നത് ക്രിസ്തീയമല്ല, പാലങ്ങൾ പണിയുന്നതാണ് ക്രിസ്തീയം.' (ഓഡിയോ കേൾക്കുക).
നമ്മൾ പലയാവർത്തി കേട്ട ഈശോയുടെ ഉപമയാണിന്നത്തേത്. ശ്രദ്ധിക്കേണ്ടത് 26-ാമത്തെ വചനമാണ്. അതിന്റെ പശ്ചാത്തലം ധനവാനും, ലാസറും പരലോകത്ത് ചെല്ലുന്ന സന്ദർഭമാണ്. ധനവാന്റെ അപേക്ഷ ഒരു തുള്ളി വെള്ളത്തിനാണ്. അതിന് തസ്സമായി അബ്രഹാം പറയുന്നതാണ് 26-ാമക്കെ വചനം. 'കൂടാതെ നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.' അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ പറ്റില്ലെന്ന്.
ഇതാണ് പ്രശ്‌നം - ഗർത്തം. പരലോകത്തെ ഈ ഗർത്തം ആരുണ്ടാക്കി? തമ്പുരാൻ ഉണ്ടാക്കിയതാണോ? ഒരിക്കലും ആയിരിക്കില്ല. പിന്നെ ആരുണ്ടാക്കി?
ഈ ഉപമയുടെ തുടക്കം ശ്രദ്ധിച്ചാൽ പരലോകത്തെ ഗർത്തത്തിന്റെ ഉറവിടം നമുക്ക് കണ്ടെത്താനാവും. 19-ാമത്തെ വചനം പറയുന്നു - ധനവാൻ മേൽത്തരം ഭക്ഷണവും വസ്ത്രവും ആസ്വദിച്ചു കഴിഞ്ഞുകൂടി. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ. അവന്റെ ഭക്ഷണമോ? ധനവാന്റെ മേശപ്പുറത്ത് നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ. വസ്ത്രമോ? കാര്യമായിട്ടൊന്നുമില്ല. കാരണം അവന്റെ ശരീരം മുഴുവൻ വൃണമായിരുന്നു. ധനവാനും അയാളുടെ വാതിൽക്കൽ കിടക്കുന്ന ലാസറും തമ്മിലൊരു ഗർത്തമുണ്ട്. വലിയൊരു ഗർത്തം. ചുരുക്കത്തിൽ സ്വർഗത്തിലെ ഗർത്തത്തിന്റെ ആരംഭം ഭൂമിയിലാണ്.
ഭൂമിയിലെ ഈ ഗർത്തം ആരുണ്ടാക്കി? ധനവാൻ ഉണ്ടാക്കിയതാണോ? ആയിരിക്കാൻ വഴിയില്ല. പിന്നെ എങ്ങനെ ഉണ്ടായി? കാലാകാലങ്ങളായി ഇവിടെ നിലനിന്നുവരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ സംഭാവനയാകാമിത്. ഈ ഗർത്തത്തിിന് മുകളിലൂടെ പാലം പണിയാൻ ധനവാൻ ശ്രമിച്ചില്ല എന്നതാണ് പരലോകത്ത് ഗർത്തം ഉണ്ടാകാനുള്ള കാരണം.
എന്തുകൊണ്ടാണ്, ഭൂമിയിലെ ഗർത്തം ധനവാന് പരിഹരിക്കാൻ സാധിക്കാതെ പോയത്? അതിനുള്ള ഉത്തരം വ്യംഗ്യമായി കഥയിൽ പറയുന്നുണ്ട്. 23-മത്തെ വചനം :'അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ അവൻ കണ്ണുകൾ ഉയർത്തി നോക്കി. ദൂരെ അബ്രഹാത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു.' സത്യംപറഞ്ഞാൽ, ഇപ്പോഴാണ് ധനവാൻ ലാസറിനെ ശരിക്ക് കാണുന്നത് - കണ്ണ് ഉയർത്തി നോക്കിയപ്പോൾ.
പടിവാതില്ക്കൽ കിടന്നിരുന്ന ലാസറിനെ ധനവാൻ കണ്ടതായി പറയുന്നില്ല. അർഥം അയാൾ ശരിക്ക് അവനെ കണ്ടിട്ടില്ല. സ്വന്തം പടിവാതിൽക്കൽ കിടക്കുന്ന ദരിദ്രനെയാണ് അയാൾ കാണാതെ പോയത്. അതായത് സ്വന്തം വാതിൽപ്പടിക്കൽ കിടക്കുന്നവൻ. പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും, അകത്തേയ്ക്ക് കടക്കുമ്പോഴും വാതിൽക്കൽ കിടക്കുന്നവനെ കവച്ചുവച്ചായിരിക്കണം ധനവാൻ പോയിരുന്നത്. അത്രയും അടുത്ത് കിടന്ന ദരിദ്രനെയാണ് ധനവാൻ കാണാതെ പോയത്.
ഇന്ന് ഈശോ എന്നോട് വ്യംഗ്യമായി ചോദിക്കുന്ന ചോദ്യമുണ്ട്. നിന്റെ പടിവാതിൽക്കൽ കിടക്കുന്ന ദരിദ്രനെ നിനക്ക് കാണാനാവുന്നുണ്ടോ? എന്തുകൊണ്ടാണ് ധനികന് ഭൂമിയിൽ വച്ച് ദരിദ്രനെ കാണാൻ സാധിക്കാഞ്ഞത്? പരലോകത്ത് അവൻ കണ്ണ് ഉയർത്തി നോക്കിയപ്പോഴാണഅ ലാസറിനെ കണ്ടത്. ഇവിടെ ഭൂമിയിൽ വച്ച് അവന് ലാസറിനെ കാണാൻ സാധിക്കണമായിരുന്നെങ്കിൽ കണ്ണ് താഴ്‌ത്തി നോക്കണമായിരുന്നു. കാരണം എല്ലാ അർത്ഥത്തിലും ദരിദ്രനായ ലാസർ താഴെയായിരുന്നു. താഴേയ്ക്ക് നോക്കാൻ നിനക്ക് സാധിക്കുന്നുണ്ടോ? അതാണ് ഈശോ ഇന്ന് എന്നോട് ചോദിക്കുന്ന ചോദ്യം. താഴേക്കിടയിലുള്ളവരെ കാണാൻ നിനക്ക് പറ്റുന്നുണ്ടോ?
ഒരു ഓഫീസിൽ നടന്ന ഒരു സംഭവം. താഴേയ്ക്ക് നോക്കുമ്പോൾ സംഭവിക്കുന്ന വ്യത്യാസം. (ഓഡിയോ കേൾക്കുക).
താഴേയ്ക്ക് നോക്കുമ്പോഴാണ് തമ്പുരാൻ നമുക്ക് തന്നിരിക്കുന്ന നന്മകളുടെ മഹത്വം നാം തിരിച്ചറിയുന്നത്. അപ്പോഴാണ് അത് താഴെ ഉള്ളവരുമായി പങ്കുവെയ്‌ക്കേണ്ടതാണെന്ന ചിന്ത വരുന്നത്.
ധനവാൻ ചെയ്ത കുറ്റം അവൻ സ്വന്തം സമ്പത്തും സൗകര്യങ്ങളും ലാസറുമായി പങ്കുവെച്ചില്ല എന്നതാണ്. സ്വന്തം സമ്പത്ത് പങ്കുവെയ്ക്കുന്നതിലൂടെ ദരിദ്രനിലേയ്ക്ക പാലം പണിതില്ല എന്നതാിരുന്നു അയാളുടെ തെറ്റ്. പാലം പണിയാനുള്ള അസംസ്‌കൃത വസ്തുവാണ് നിന്റെ സമ്പത്ത്. നിന്റെ സമ്പത്തെന്ന് പറയുന്നത് പല കാര്യങ്ങളാകാം - നിന്റെ ധനം, വസ്തുവകകൾ, നിന്റെ കഴിവുകൾ, നിന്റെ ശരീരം എല്ലാം ദൈവം തന്നിരിക്കുന്ന സമ്പത്താണ്. ഈ സമ്പത്തെല്ലാം ചെറിയവനുമായി പാലം പണിയാനും ബന്ധം സ്ഥാപിക്കാനുമുള്ള ഉപാധികളായി നീ മാറ്റണം. എങ്കിലെ ഈ ഗർത്തം അപ്രത്യക്ഷമാവുകയുള്ളു.
ഫ്രാൻസീസ് പാപ്പ കുട്ടികളോട് ചോദിക്കുന്ന ചോദ്യം; ഉത്തരങ്ങൾ (ഓഡിയോ കേൾക്കുക.)
പരലോകത്ത് ചെല്ലുമ്പോൾ ഗർത്തം ഇല്ലാതാകാനുള്ള വഴി, ഇവിടെ ഭൂമിയിൽ പാലം പണിയുക എന്നതാണ്. നിന്റെ നന്മയും സമ്പത്തും നീ ദരിദ്രരുമായി പങ്കുവെയ്ക്കുക. അവരുമായുള്ള നിന്റെ ഗർത്തം അതിലൂടെ ഇല്ലാതാക്കുക.
അപ്പോൾ സംഭവിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കൊടുക്കുമ്പോൾ നിന്നിലെ ജീവൻ വളരുകയാണ് ചെയ്യുന്നത്. നിന്റെ പടിവാതിൽക്കലെ ദരിദ്രനെകൂടി ഉൾക്കൊള്ളാവുന്ന വിധം അത് വളരുന്നു. നിന്റെ സമ്പാദ്യം ഉപയോഗിച്ച് നിന്റെ ജീവൻ വളർത്താനുള്ള ഉപാധിയാണ് നിന്റെ സമ്പത്തെല്ലാം. അത് പങ്കുവെച്ച് നിന്റെ ജീവൻ വളർത്തി വളർത്തി അത് നിത്യമായ ജീവനായി രൂപാന്തരപ്പെടും. അപ്പോഴാണ് ഗർത്തം ഇല്ലാതാകുന്നത്, ഈ ഭൂമിയിലും, പരലോകത്തും. അതിനാൽ നമുക്ക് പാലം പണിയുന്നവരാകാം, പങ്കുവെയ്ക്കുന്നവരാകാം.