- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഹ്ലാദിക്കാനുള്ള വഴി: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...
ഇന്നത്തെ സുവിശേഷത്തിലെ 11ാം മത്തെ വചനം ശ്രദ്ധിക്കണം. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്ത ജോലിക്കാർ യജമാനനെതിരെ പിറുപിറുക്കുന്നു (20: 11) അതിനുള്ള കാരണവും അവിടെ തന്നെ പറയുന്നു. ''ഒരു മണിക്കൂർ ജോലി ചെയ്തവരോട് ഞങ്ങളെ നീ തുല്ല്യരാക്കിയല്ലോ'' (20: 12) അവർ പറയുന്ന വിശേഷണവും ശ്രദ്ധിക്കണം ''ദിവസത്തിന്റെ ദൂരവും ചൂടും സഹിച്ച ഞങ്ങളോട് നീ അവരെ തല്ല്യരാക്കിയല്ലോ'' (20: 12) ജീവിതത്തിൽ അസംതൃപ്തിയും പിറുപിറുപ്പും ഉണ്ടാകുന്നതിന്റെ കാരണം എന്താണ്? അതാണ് ഈശോ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ജീവിതത്തിലെ പിറുപിറുപ്പും അതൃപ്തിയും ഒഴിവാക്കാൻ എന്തു ചെയ്യണം? ജീവിതം തൃപ്തിമാകാനുള്ള വഴി എന്താണ്? പന്ത്രണ്ടു മണിക്കൂർ അദ്ധ്വാനിച്ചവർക്ക വാഗ്ദാനം ചെയ്തിരുന്നത് ഒരു ദനാറയാണ് . അത് അവർക്ക് ലഭിക്കുന്ന. അവർക്ക് വാഗ്ദാനം ചെയ്തിരുന്നതും അവർ പ്രതീക്ഷിച്ചിരുന്നതുമായ ഒരു ദനാറ ലഭിച്ചിട്ടും എന്തേ അവർക്ക് തൃപ്തിയുണ്ടാകുന്നില്ല? അതിന്റെ കാരണം അവരുടെ പ്രതികരണത്തിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്. ''ദിവസത്തിന്റെ ഭാരവും ചൂടും സഹിച്ച ഞങ്ങളെ അവ
ഇന്നത്തെ സുവിശേഷത്തിലെ 11ാം മത്തെ വചനം ശ്രദ്ധിക്കണം. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്ത ജോലിക്കാർ യജമാനനെതിരെ പിറുപിറുക്കുന്നു (20: 11) അതിനുള്ള കാരണവും അവിടെ തന്നെ പറയുന്നു. ''ഒരു മണിക്കൂർ ജോലി ചെയ്തവരോട് ഞങ്ങളെ നീ തുല്ല്യരാക്കിയല്ലോ'' (20: 12) അവർ പറയുന്ന വിശേഷണവും ശ്രദ്ധിക്കണം ''ദിവസത്തിന്റെ ദൂരവും ചൂടും സഹിച്ച ഞങ്ങളോട് നീ അവരെ തല്ല്യരാക്കിയല്ലോ'' (20: 12)
ജീവിതത്തിൽ അസംതൃപ്തിയും പിറുപിറുപ്പും ഉണ്ടാകുന്നതിന്റെ കാരണം എന്താണ്? അതാണ് ഈശോ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ജീവിതത്തിലെ പിറുപിറുപ്പും അതൃപ്തിയും ഒഴിവാക്കാൻ എന്തു ചെയ്യണം? ജീവിതം തൃപ്തിമാകാനുള്ള വഴി എന്താണ്?
പന്ത്രണ്ടു മണിക്കൂർ അദ്ധ്വാനിച്ചവർക്ക വാഗ്ദാനം ചെയ്തിരുന്നത് ഒരു ദനാറയാണ് . അത് അവർക്ക് ലഭിക്കുന്ന. അവർക്ക് വാഗ്ദാനം ചെയ്തിരുന്നതും അവർ പ്രതീക്ഷിച്ചിരുന്നതുമായ ഒരു ദനാറ ലഭിച്ചിട്ടും എന്തേ അവർക്ക് തൃപ്തിയുണ്ടാകുന്നില്ല?
അതിന്റെ കാരണം അവരുടെ പ്രതികരണത്തിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്. ''ദിവസത്തിന്റെ ഭാരവും ചൂടും സഹിച്ച ഞങ്ങളെ അവരുടെ ശ്രദ്ധ ജീവിതത്തിന്റെ ഭാരത്തിലും ക്ലേശങ്ങളിലുമാണ്.
ഫോക്കസ് ഒന്ന് മാറ്റിപ്പിടിക്കാനാണ് ഈശോ വ്യംഗമായി ആവശ്യപ്പെടുന്നത്. ജീവിതത്തിലെ ക്ലേശങ്ങളിലേക്ക് മനസ്സ് ഫോക്കസ് ചെയ്യാതെ മുന്തിരിത്തോട്ടത്തിലെ ജോലിയിലേക്ക് ഫോക്കസ് ചെയ്യണം. ചെയ്യുന്ന ജോലി ആസ്വദിക്കാൻ പറ്റണം. അപ്പോഴാണ് ജീവിതം സന്തോഷകരമാകുന്നത്.
മദർ തെരേസ മൂന്ന് സിസ്റ്റേഴ്‌സിനെ ശുശ്രൂഷയ്ക്ക് പറഞ്ഞു വിടുന്ന രംഗം. അവർ തിരിച്ചു വരുമ്പോഴുള്ള ആനന്ദം. (ഓഡിയോ കേൾക്കുക)
മുന്തിരിത്തോട്ടത്തിലെ ജോലിക്കായി നീ വിളിക്കപ്പെട്ടിരിക്കുന്നു. ദൈവം നിന്നെ നിയോഗമാക്കിയിരിക്കുന്ന ജോലിയിൽ നിനക്ക് സന്തോഷം കണ്ടെത്താനാവണം. കാരണം തമ്പുരാൻ നിന്നെ വിളിച്ചാക്കിയിരിക്കുന്ന ജോലിയാണത്. അത് ആസ്വദിക്കാൻ കഴിയുമ്പോഴാണ് നിന്റെ ജീവിതം തൃപ്തിയുള്ളതാകുന്നത്.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. യജമാനൻ ആദ്യം കൂലി കൊടുക്കുന്നത് പതിനൊന്നാം മണിക്കൂറിൽ വന്നവർക്കാണ്. അവർ ഒരു മണിക്കൂറാണ് അദ്ധ്വാനിച്ചത്. ഒരു മണിക്കൂർ അദ്ധ്വാനിച്ചവർക്ക് കിട്ടുന്നതോ ഒരു ദിവസത്തിന്റെ കൂലിയായ ഒരു ദനാറയും. അപ്പോൾ അവർക്കുണ്ടാകുന്ന ആഹ്ലാദമൊന്ന് ഓർത്ത് നോക്കിക്കേ! ഒരു ദനാറ കിട്ടിയ പന്ത്രണ്ടു മണിക്കൂറുകാരുടെ കാര്യമോ? അവർക്ക് പിറുപിറുപ്പും അതൃപ്തിയും. ഒരേ കൂലി കിട്ടുമ്പോൾ ചിലർക്ക് അമിതാഹ്ലാദം ചിലർക്ക് കടുത്ത സങ്കടം. എന്താണ് ഇതിന് കാരണം?
ഒരു മണിക്കൂർ അധ്വാനിച്ചവർക്കറിയാം. തങ്ങൾക്ക് അർഹതയുള്ളതിലും കൂടുതലാണ് ലഭിച്ചതെന്ന്. അർഹിക്കുന്നതിലും കൂടുതൽ സൗജന്യമായി ഔദാര്യമായി ലഭിക്കുമ്പോഴാണ് അവർക്ക് ആനന്ദമുണ്ടാകുന്നത്.
ഈശോ
സൂചിപ്പിന്നത് എന്താണ്? ജീവിതം ആഹ്ലാദകരമാകാനുള്ള വഴിയാണ് ഈശോ പറഞ്ഞു തരുന്നത്. നിന്റെ ജീവിതത്തിൽ അർഹതയില്ലാഞ്ഞിട്ടും നിനക്ക് ലഭിക്കുന്ന നന്മകളെ ഓർക്കുക. നിന്റെ ജീവൻ, നിന്റെ ശരീരം, മനസ്സ്, കഴിവുകൾ ഇതൊക്കെ തമ്പുരാൻ നിനക്ക് ഔദാര്യമായി തന്നതല്ലേ? എന്തിന് രാവിലെ ഉദിക്കുന്ന സൂര്യനും നീ ശ്വസിക്കുന്ന വായുവും നിന്റെ ചുറ്റിലുമുള്ള വ്യക്ഷലദാധികളും ഈ ഭൂമി തന്നെയും നിന്റെ യോഗ്യത കൊണ്ടു നിനക്ക് ലഭിച്ചതല്ലോ? ഇങ്ങനെ നിനക്ക് അനുദിനം ലഭിച്ചു കൊണ്ടിരിക്കുന്ന നിരവധിയായ നന്മകളിലേക്ക് നിന്റെ മനസ്സ് തിരിച്ചു പിടിച്ചേ. ജീവിതം ആഹ്ലാദകരമാകും.
ജീവിതം തൃപ്തമാകണമെങ്കിൽ രണ്ടു മാർഗ്ഗങ്ങൾ: ഒന്ന് നിന്നെ തമ്പുരാൻ ഏൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുക. രണ്ട്: അനുദിനം നിനക്ക് ഔദാര്യമായി ലഭിക്കുന്ന നന്മകളെ തിരിച്ചറിയുക. അതിന് നന്ദിയുള്ളവനാകുക. നിന്റെ ജീവിതം ആനന്ദകരമാകും. നിന്റെ ആനന്ദം നിന്റെ ചുറ്റുമുള്ളവരിലേക്കും പടർന്നു കയറും.