തനിയമം മനുഷ്യ ജീവിതത്തിലേക്ക് പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ഈശോ തന്റെ ജീവിതാനുഭവത്തിലൂടെ പറഞ്ഞു തരുന്നത്.

നിയമത്തിന് കണ്ണില്ലെന്നാണ് സാധാരണ പറയാറ്. അതായത് നിയമത്തിന് മുഖം നോട്ടമില്ലെന്നർത്ഥം. അങ്ങനെ കർശനമായി നിയമം പാലിക്കപ്പെടുമ്പോൾ പലപ്പോഴും അത് അപകടത്തിൽ ചെന്നവസാനിക്കാറുണ്ട്. നിയമ പാലനം മനുഷ്യത്വ രഹിതമായി മാറിയെന്നിരിക്കും.

ഈശോയും ശിഷ്യന്മാരും ഒരു വയലിലൂടെ നടന്നു പോകുന്നതാണ് സന്ദർഭം. അപ്പോൾ ശിഷ്യന്മാർക്ക് വിശന്നു എന്നാണ് തിരുവചനം പറയുന്നത് (12: 1). അവർ കതിരുകൾ പറിച്ചു തിന്നാൻ തുടങ്ങുന്നു. അപ്പോൾ ഫരിസേയർ ഉന്നയിക്കുന്ന കുറ്റം, അവർ സാബത്തിൽ നിഷിദ്ധമായത് ചെയ്യുന്നു എന്നാണ് (12: 2)

അതിന് മറുപടി പറയുമ്പോൾ ഈശോ പഴയ നിമയം ഉദ്ധരിച്ചു കൊണ്ട് മറ്റൊരു വിശപ്പിനെക്കുറിച്ചാണ് പറയുന്നത്. ദാവീറും അനചരന്മാരും വിശന്നപ്പോൾ എന്താണ് ചെയ്തത് (1 സാമു 21: 1 6)

വിശപ്പ് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരാവശ്യത്തിൽ നിന്നുമാണ് ഉരുവാകുന്നത്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ നിയമവുമായി മറുതലിച്ചു വരാം. അപ്പോൾ എന്തു ചെയ്യണം? ഇതാണ് ഈശോ ഇന്ന് പറഞ്ഞു രുന്നത്.

നിയമവും മനുഷ്യവകാശങ്ങളും എതിർ ദിശയിൽ വന്നാൽ മനുഷ്യാവകാശങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കണം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിയമം ലംഘിക്കുക തന്നെ വേണം. ഇതാണ് ഈശോ തരുന്ന പാഠം.

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്ക് മുൻപിൽ നിയമം വിലങ്ങു തടിയാവാൻ പാടില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതു നിയമവും ലംഘിക്കപ്പെടുക തന്നെ വേണം. അന്ത്യ വിധിയുടെ ഉപമയിലും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കപ്പെടുന്നതിനുള്ള മാനദണ്ഡമായി അവതരിപ്പിക്കപ്പെടുന്നത്. (മത്താ 25: 31 46)

ഫ്രാൻസിസ് പാപ്പായുടെ അവസാനത്തെ പുസ്തകമായ ''ദൈവത്തിന്റെ പേരാണ് കരുണ'' എന്ന പുസ്‌കതത്തിലെ ഒരു സംഭവം (ഓഡിയോ കേൾക്കുക)

നിയമത്തിന് മുഖമില്ല, മുഖം നോട്ടമില്ല. എന്നാൽ നിയമം മനുഷ്യ ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ കരുണയോടെയേ അത് പ്രയോഗിക്കാവൂ. പ്രത്യേകിച്ചു മത നിയമങ്ങൾ. ഈശോ പറയുന്നത് അത് തന്നെയാണ് ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം... (12: 7). കരുണയോടെ നിയമം പ്രയോഗിക്കുമ്പോൾ മാത്രമേ നിയമത്തിന് മാനുഷികതയുടെ മുഖം കിട്ടുകയുള്ളൂ.

ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ സംഭവവും ഇത് തന്നെയാണ് പറയുന്നത്. കൈ ശോഷിച്ച ഒരു മനുഷ്യൻ സിനഗോഗിലുണ്ടായിരുന്നു. അവനെ സാബത്തിൽ സുഖപ്പെടുത്താമോ എന്ന ചോദ്യത്തിന് ഈശോ ചോദിക്കുന്ന മറു ചോദ്യം, സ്വന്തം ആട് കുഴിയിൽ വീണാൽ സാബത്തിൽ നിങ്ങൾ പിടിച്ചു കയറ്റില്ലേ എന്നാണ് (12: 11)

സ്വന്തം ആടിനെ സാബത്തിൽ രക്ഷിക്കാം. എന്നാൽ കൈ ശോഷിച്ചവനെ പറ്റില്ല എന്ന് ചിന്തിക്കുന്നതിന്റെ കാരണം എന്താണ്? ആട് സ്വന്തമാണ് എന്നാൽ കൈ ശോഷിച്ചവൻ, സ്വന്തമല്ല, അന്യനാണ്.

ആവശ്യവുമായി മുമ്പിൽ നിൽക്കുന്നവനെ എന്റെ സ്വന്തമായി കരുതിയാൽ ഏതു നിയമത്തിനും മാനുഷിക മുഖമുണ്ടാകുവാനാവും. ഏത് നിയമത്തിനും അപവാദങ്ങൾ നമുക്ക് കണ്ടെത്തെനാവും.

ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഒരു അച്ചന്റെ അനുഭവം (ഓഡിയോ കേൾക്കുക)

സാബത്ത് നിയമത്തെക്കുറിച്ചാണ് ഇവിടുത്തെ ചർച്ചയെന്ന് ഓർക്കണം. ഈശോ യൂദനായിരിന്നു. സാബത്ത് യൂദരുടെടെ ഏറ്റവും വലിയ മത നിയമവും. അതിനാൽ തന്നെ സാബത്ത് നിയമങ്ങൾ പാലിക്കാൻ ഈശോ ബാധ്യസ്ഥനായിരുന്നു. എന്നാൽ ഈശോ ചെയ്യുന്നത് എന്താണ്? സാബത്ത് നിയമത്തിന് ഒരു മാനുഷിക മുഖം കൊടുക്കുന്നു.

നിയമത്തെക്കാൾ പ്രധാനം മനുഷ്യാവകാശങ്ങളാണെന്ന് ഈശോ ഉറപ്പച്ചു പറയുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സ ഇവയ്ക്ക് ഒക്കെ ഒന്നാം സ്ഥാനം കൊടുക്കണം. ഇവ സംരക്ഷിക്കാൻ വേണ്ടി ഏതു മത നിയമത്തെയും ലംഘിക്കണമെന്നാണ് ഈശോയുടെ പഠനം.

രണ്ടു, ജീവിതാവശ്യങ്ങളുമായി നിന്റെ മുൻപിൽ നിൽക്കുന്ന വ്യക്തിയെ നിന്റെ സ്വന്തമായി നീ കരുതണം. നിന്റെ ആട് കുഴിയിൽ വീണാൽ അതിനെ രക്ഷിക്കാനായി നീ സാബത്ത് നിയമം ലംഘിക്കില്ലേ? മുൻപിൽ നിൽക്കുന്നവനെ നിന്റെ സ്വന്തമായി കരുതിയാൽ അവനെ രക്ഷിക്കാനും സുഖപ്പെടുത്താനുമായി ഏതു മത നിയമവും ലംഘിക്കാൻ നിനക്ക് മടിയുണ്ടാവില്ല.

നിയമങ്ങളെ പ്രത്യേകിച്ച് മത നിയമങ്ങളെ പ്രയോഗത്തിലാക്കുമ്പോൾ കാരുണ്യത്തോടെയോ ചെയ്യാവൂ എന്നാണ് ഈശോയുടെ പാഠം. മനുഷ്യനാണ് വലുത്, അല്ലാതെ മത നിയമം അല്ല. ഇത് കൃത്യമായി അവതരിപ്പിച്ചിരുന്നുത് മാർക്കോസാണ്. സാബത്ത് മനുഷ്യനു വേണ്ടിയിട്ടാണ്, അല്ലാതെ മനുഷ്യൻ സാബത്തിന് വേണ്ടിയിട്ടല്ല. (മാർക്കോ 2: 27) മനുഷ്യനെയും മനുഷ്യാവകാശത്തെയും സംരക്ഷിക്കാൻ മത നിയമങ്ങളെ ലംഘിക്കണമെന്നാണ് ഈശോ തരുന്ന പാഠാം.