- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ രാജാവാണ്
എഴുപതുകളിലെ ക്രിസ്തുരാജൻ, പെരുന്നാളാഘോഷത്തിന്റെ വിവരണം. മുദ്രാവാക്യങ്ങൾ (ഓഡിയോ കേൾക്കുക. ) ക്രിസ്തുരാജന്റെ പെരുന്നാളാണിന്ന്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ അർത്ഥമെന്താണ്? ക്രിസ്തു രാജാവാണ് എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അതിലേയ്ക്ക് വിരൽ ചൂണ്ടുന്ന സുവിഷേഷഭാഗമാണ് ഇന്നത്തേത്. സംഭവമിതാണ്. ജറുസലേം ദേവാലയത്തിൽ വച്ച് ഫരിസേയരോട് ഈശോ ചോദ്യം ചോദിക്കുന്നു. ക്രിസ്തു ആരുടെ പുത്രനാണ്? (22:42). ദാവീദിന്റെ പുത്രനാണ് ക്രിസ്തുവെന്നാണ് അവരുടെ ഉത്തരം. എന്നാൽ ഈശോ അവരുടെ അഭിപ്രായത്തെ ഘണ്ഡിക്കുന്നു. ഘണ്ഡിക്കാൻ അവൻ കൂട്ടുപിടിക്കുന്നത് വേദപുസ്തകത്തെ തന്നെയാണ്. ദാവീദ് എഴുതിയ സങ്കീർത്തനത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഈശോ ഫരിസേയരുടെ ഉത്തരത്തെ എതിർക്കുന്നത്. ദൈവാത്മാവിനാൽ പ്രേരിതനായി 110-ാം സങ്കീർത്തനത്തിൽ ദാവീദ് പറയുന്നു - കർത്താവ് എന്റെ കർത്താവിനോട് അരുൾചെയ്തു(22:43-44). അങ്ങനെ ദാവീദ് ക്രിസ്തുവിനെ കർത്താവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഗ്രീക്കിൽ 'ക്യൂരിയോസ്' എന്നും ഹീബ്രുവിൽ 'അദോനായി' എന്നും ഉപയോഗിക്കുന്ന പദത്തിന്റെ അർ
എഴുപതുകളിലെ ക്രിസ്തുരാജൻ, പെരുന്നാളാഘോഷത്തിന്റെ വിവരണം. മുദ്രാവാക്യങ്ങൾ (ഓഡിയോ കേൾക്കുക. )
ക്രിസ്തുരാജന്റെ പെരുന്നാളാണിന്ന്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ അർത്ഥമെന്താണ്? ക്രിസ്തു രാജാവാണ് എന്നു പറയുന്നതിന്റെ അർത്ഥം എന്താണ്? അതിലേയ്ക്ക് വിരൽ ചൂണ്ടുന്ന സുവിഷേഷഭാഗമാണ് ഇന്നത്തേത്.
സംഭവമിതാണ്. ജറുസലേം ദേവാലയത്തിൽ വച്ച് ഫരിസേയരോട് ഈശോ ചോദ്യം ചോദിക്കുന്നു. ക്രിസ്തു ആരുടെ പുത്രനാണ്? (22:42). ദാവീദിന്റെ പുത്രനാണ് ക്രിസ്തുവെന്നാണ് അവരുടെ ഉത്തരം.
എന്നാൽ ഈശോ അവരുടെ അഭിപ്രായത്തെ ഘണ്ഡിക്കുന്നു. ഘണ്ഡിക്കാൻ അവൻ കൂട്ടുപിടിക്കുന്നത് വേദപുസ്തകത്തെ തന്നെയാണ്. ദാവീദ് എഴുതിയ സങ്കീർത്തനത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഈശോ ഫരിസേയരുടെ ഉത്തരത്തെ എതിർക്കുന്നത്. ദൈവാത്മാവിനാൽ പ്രേരിതനായി 110-ാം സങ്കീർത്തനത്തിൽ ദാവീദ് പറയുന്നു - കർത്താവ് എന്റെ കർത്താവിനോട് അരുൾചെയ്തു(22:43-44). അങ്ങനെ ദാവീദ് ക്രിസ്തുവിനെ കർത്താവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. ഗ്രീക്കിൽ 'ക്യൂരിയോസ്' എന്നും ഹീബ്രുവിൽ 'അദോനായി' എന്നും ഉപയോഗിക്കുന്ന പദത്തിന്റെ അർത്ഥം - കർത്താവ്, നാഥൻ, അതിനാഥൻ, തമ്പുരാൻ എന്നൊക്കെയാണ്. ദാവീദ് ക്രിസ്തുവിനെ തമ്പുരാൻ എന്നാണ് വിളിക്കുന്നതെങ്കിൽ ക്രിസ്തു എങ്ങനെ ദാവീദിന്റെ പുത്രനാകും? (22:45). ഇതാണ് ഈശോയുടെ വാദം.
അതായത് ക്രിസ്തു ദാവീദിന്റെ പുത്രനല്ല, മറിച്ച് ദാവീദിന്റെ തമ്പുരാനാണ് എന്നർത്ഥം. അതായത് ദാവീദിന്റെ പുത്രനെന്നതിലുപരി, ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്ന് സാരം.
ചുരുക്കത്തിൽ ഈശോ ഇവിടെ നിർവ്വഹിക്കുന്നത് സ്വന്തം സ്വത്ം തന്നെയാണ്. യഥാർത്ഥത്തിൽ സ്വന്തം 'ഐഡന്റിറ്റി' എന്താണെന്നാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്. ദാവീദിന്റെ പുത്രനായ ക്രിസ്തുവല്ല, മറിച്ച് ദൈവത്തിന്റെ മകനായ ക്രിസ്തുവാണ് താനെന്നാണ് ഈശോ അവകാശപ്പെടുന്നത്.
ജീവിതത്തിന്റെ വിലയെന്താണെന്ന് അപ്പനോട് ചോദിക്കുന്ന മകന്റെ കഥ (ഓഡിയോ കേൾക്കുക.)
നിന്റെ ഉള്ളിൽ ഒരു രത്‌നം ഒളിപ്പിച്ചിട്ടുണ്ട്. അത് നീ തിരിച്ചറിയുക. അതിന്റെ വില നീതിരിച്ചറിയുക.
ഈശോ ഇന്ന് നിർവ്വഹിക്കുന്നത് സ്വന്തം സ്വത്വം തന്നെയാണ്. ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന സാധാരണ സങ്കല്പത്തെ ഈശോ മാറ്റി നിർവചിക്കുന്നു - ക്രിസ്തു ദൈവത്തിന്റെ പുത്രനാണ്.
ദാവീദിന്റെ പുത്രനായ ക്രിസ്തുവെന്നത് അസാധാരണമായ കാര്യമൊന്നുമല്ല. യഹൂദ പാരമ്പര്യത്തിൽ അനേകർ ഈ അവകാശവാദവുമായി കടന്നു വന്നിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിലെ അത്രോഞ്ജവും, സൈമൺ ബാർ കോപ്പയും, ഏഴാം നൂറ്റാണ്ടിലെ ഇസഹാക്ക് ബെൻ യാക്കൂബുമൊക്കെ അക്കൂട്ടത്തിൽ പെടും. ഇങ്ങനെ അനേകം മിശിഹാമാർ, ക്രിസ്തുമാർ ദാവീദിന്റെ പുത്രരെന്ന നിലയിൽ വന്നിട്ടുണ്ട്. രാഷ്ട്രീയമാനമുള്ള ക്രിസ്തുമാർ.
എന്നാൽ ഈശോ സ്വന്തം സ്വത്വത്തെ നിർവചിക്കുന്നത് ദാവീദിന്റെ പുത്രനായിട്ടല്ല, മറിച്ച് ദൈവത്തിന്റെ പുത്രനായിട്ടാണ്. മനുഷ്യസാധ്യതകളുടെ കൊടുമുടിയാണ് ദൈവപുത്രനായ ക്രിസ്തുവെന്നത്.
എന്താണ് ദൈവപുത്രനായ ക്രിസ്തുവെന്നതിന്റെ അർത്ഥം? ഇത് തിരിച്ചറിയുകയാണ് പ്രധാനപ്പെട്ട കാര്യം. ഈശോ തന്നെ ഇതിന്റെ അർത്ഥം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സുവിശേഷത്തിന്റെ മധ്യഭാഗത്ത് താൻ ആരാണെന്ന ഈശോയുടെ ചോദ്യത്തിന് പത്രോസ് മറുപടി പറയുന്നത് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവെന്നാണ് (16:16). ഉടനെതന്നെ ഈശോ പഠിപ്പിക്കുന്നത് മനുഷ്യപുത്രൻ പീഡയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യണമെന്നാണ്
(16:21). അർത്ഥം, ദൈവപുത്രനായ ക്രിസ്തു കൊല്ലപ്പെടേണ്ടവനാണെന്നു സാരം.
ഈശോയെ വിചാരണ ചെയ്യുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഈശോ മറുപടി പറയുമ്പോൾ, അവൻ മരണാർഹനാണെന്ന് സെൻഹെദ്രിൻ വിധിക്കുന്നു (26:64, 66).
അവസാനം, പീഡകളേറ്റ് കുരിശേൽ മരിക്കുമ്പോഴാണ്, ഗതാധിപനം കൂട്ടരും ഈശോ ദൈവപുത്രനാണെന്ന് തിരിച്ചറിയുന്നത് (27:54). ചുരുക്കത്തിൽ ദൈവപുത്രനായ ക്രിസ്തുവാകുക എന്നതിന്റെ അർത്ഥം കൊല്ലപ്പെടുകയെന്നാണെന്ന് വരുന്നു.
ആർക്കുവേണ്ടിയാണ് കൊല്ലപ്പെടേണ്ടത്? മറ്റുള്ളവർക്കുവേണ്ടി കൊല്ലപ്പെടേണ്ടവനാണ് ക്രിസ്തു. അനേകരുടെ മോചനദ്രവ്യമായി സ്വന്തം ജീവൻ സമർപ്പിക്കുന്നു എന്നാണ് ഈശോ പറഞ്ഞത് (20:28). അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന രക്തമെന്നാണ് അന്ത്യഅത്താഴത്തിൽ അവൻ പറഞ്ഞത് (26:28). മറ്റുള്ളവരുടെ വിടുതലിനും വിമോചനത്തിനുമായി കൊല്ലപ്പെടാൻ സ്വയം വിട്ടുകൊടുക്കുന്നവനാണ് ദൈവപുത്രൻ.
മറ്റുള്ളവർക്കായി സർവ്വതും കൊടുത്ത് അവസാനം സ്വന്തം ജീവൻ തന്നെയും സമർപ്പിക്കുന്നവനാണ് ദൈവപുത്രൻ. മറ്റുള്ളവർക്കായി സർവ്വതും കൊടുക്കുന്നതിലൂടെയും അവസാനം സ്വന്തം ജീവൻ തന്നെ കൊടുക്കുന്നതിലൂടെയുമാണ് ഈശോ രാജാവായിരിക്കുന്നത് എന്നർത്ഥം. അതായത് ഭൗതികരീതിയിലുള്ള രാജത്വമല്ല ക്രിസ്തുവിന്റേത്. മറിച്ച് ദൈവപുത്രനെന്ന നിലയിലുള്ള രാജച്ചമാണത്. അതിന്റെ ഹൃദയം ആത്മദാനമാണ്.
ഈശോ ഇന്ന് എന്നോടും ആവശ്യപ്പെടുന്നതും ഇത് തന്നെയാണ്. നിന്റെ യഥാർത്ഥ സ്വത്വം തിരിച്ചറിയുക. ഭൗദികമായി ചിന്തിച്ചാൽ, ഈ കുടുംബത്തിൽ ഇന്നാരുടെ മകനായിരിക്കും അഥവാ മകളായിരിക്കും നീ. എന്നാൽ അതിലും വലുതാണ് നിന്റെ യഥാർത്ഥ സ്വത്വം. നീ ദൈവത്തിന്റെ മകളാണ് ദൈവത്തിന്റെ മകനാണ്. ഇതാണ് നിന്നിൽ ഒളിച്ചിരിക്കുന്ന യഥാർത്ഥ രത്‌നം. അത് തിരിച്ചറിയുക. അതിന്റെ സാധ്യതകൾ നീ തിരിച്ചറിയുക. അതിന്റെ സാധ്യതകളിലേയ്ക്ക് വളർന്നു കയറുന്നതുകൊടുക്കുന്നതിലൂടെയാണ്, ആത്മദാനത്തിലൂടെയാണ്. അനുദിനം സ്വന്തം സമയവും, കഴിവും, ജീവിതവും പങ്കുവെയ്ക്കുന്നവർ ദൈവപുത്രരായി വളരുകയാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ രാജത്വത്തിൽ പങ്കുപറ്റുകയാണ് ചെയ്യുന്നത്.