- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവ കാരുണ്യം അയവിറക്കിയാൽ
ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട ഒരു വചനം 1:58 ആണ്. 'കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട് അയൽക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു'. തുടർന്ന്, ലൂക്കാ 1:60 ൽ നമ്മൾ വായിക്കുന്നു: 'എന്നാൽ അങ്ങനെയല്ലാ അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം' . അപ്പന്റെ പേരായ സഖറിയാ എന്നല്ല, മറിച്ച് യോഹന്നാൻ എന്നാണ് അവൻ വിളിക്കപ്പെടേണ്ടത്. പിന്നാട് അപ്പനായ സഖറിയയോട് മകന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ, 'അവൻ ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. യോഹന്നാൻ എന്നാണ് അവന്റെ പേര് എന്നു പറഞ്ഞുകൊണ്ട് അതിൽ എഴുതി' (1:63). യോഹന്നാൻ എന്ന ഗ്രീക്കു പദം രണ്ട് പദങ്ങളുടെ സംയോജനമാണ് 'യാഹ്‌വേ, ഹനാൻ' എന്നീ രണ്ട് പദങ്ങൾ. യഹ്‌വേ എന്നു പറഞ്ഞാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം. അതായത് യോഹന്നാൻ എന്ന പേരിന്റെ അർത്ഥം തന്നെ 'ദൈവം കരുണയാകുന്നു,' അഥവാ 'ദൈവകാരുണ്യം' എന്നാണ്. ഏലിശ്വാ പറയുന്നത്, ശിശുവിനെ യോഹന്നാൻ എന്നു വിളിക്കണം. അപ്പൻ എഴുതിക്കാണിക്കുന്നതും അതു തന്നെ. എന്താണ് പരിണിതഫലം? ഓരോ പ്രാവശ്യം അവർ സ്വന്തം മകനെ വിളിക്കുമ്പോ
ഇന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട ഒരു വചനം 1:58 ആണ്. 'കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട് അയൽക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു'.
തുടർന്ന്, ലൂക്കാ 1:60 ൽ നമ്മൾ വായിക്കുന്നു: 'എന്നാൽ അങ്ങനെയല്ലാ അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം' . അപ്പന്റെ പേരായ സഖറിയാ എന്നല്ല, മറിച്ച് യോഹന്നാൻ എന്നാണ് അവൻ വിളിക്കപ്പെടേണ്ടത്.
പിന്നാട് അപ്പനായ സഖറിയയോട് മകന്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ, 'അവൻ ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. യോഹന്നാൻ എന്നാണ് അവന്റെ പേര് എന്നു പറഞ്ഞുകൊണ്ട് അതിൽ എഴുതി' (1:63).
യോഹന്നാൻ എന്ന ഗ്രീക്കു പദം രണ്ട് പദങ്ങളുടെ സംയോജനമാണ് 'യാഹ്‌വേ, ഹനാൻ' എന്നീ രണ്ട് പദങ്ങൾ. യഹ്‌വേ എന്നു പറഞ്ഞാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം. അതായത് യോഹന്നാൻ എന്ന പേരിന്റെ അർത്ഥം തന്നെ 'ദൈവം കരുണയാകുന്നു,' അഥവാ 'ദൈവകാരുണ്യം' എന്നാണ്.
ഏലിശ്വാ പറയുന്നത്, ശിശുവിനെ യോഹന്നാൻ എന്നു വിളിക്കണം. അപ്പൻ എഴുതിക്കാണിക്കുന്നതും അതു തന്നെ. എന്താണ് പരിണിതഫലം? ഓരോ പ്രാവശ്യം അവർ സ്വന്തം മകനെ വിളിക്കുമ്പോഴെല്ലാം അവർ ഓർമ്മിക്കുന്നത്, ദൈവം അവരോട് കാണിച്ച വലിയ കാരുണ്യമാണ്. അനുദിന ജീവിതത്തിൽ അപ്പനും അമ്മയ്ക്കും, സ്വന്തം മകനെ 'എടാ യോഹന്നാനെ' എന്നു വിളിക്കുമ്പോൾ അവർ ഓർമിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദൈവകാരുണ്യമാണ്.
ഇന്ന് സുവിശേഷം നമ്മോട് പറയുന്നത് ഇതാണ്. നമ്മുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്ന വലിയ കാരുണ്യത്തെ മറക്കാരിക്കുക. പോരാ, അതിനെ ഇടയ്ക്കിടയ്ക്ക് ഓർമിക്കുക.
എന്താണ് ഈ ദൈവകാരുണ്യം? നമ്മുടെ കഴിവ് കൊണ്ട് നാം നേടിയെടുക്കുന്നതല്ല അത്. മറിച്ച്, തമ്പുരാൻ സൗജന്യമായിട്ട് നമുക്ക് തരുന്നതാണ്. നമുക്ക് ഔദാര്യമായി ലഭിക്കുന്നതാണ്. ദൈവം സൗജന്യമായി തരുന്ന വലിയ നന്മകളെ, കൃപകളെ, മറക്കാതെ, ഇടക്കിടെ അയവിറക്കുക. അതാണ് 'യോഹന്നാൻ'.
ഒന്നോർത്തു നോക്കിക്കേ, രാവിലെ നാം ഉണർന്ന് എഴുന്നേൽക്കുന്നത് തന്നെ വലിയൊരു ദൈവകാരുണ്യമല്ലേ? കാരണം തലേദിവസം ഉറങ്ങാൻ കിടന്നവരിൽ അനേകായിരങ്ങൾ പ്രഭാതത്തിൽ ഉണർന്നു എഴുന്നേറ്റിട്ടില്ലല്ലോ. അതോടൊപ്പം, നമ്മുടെ പ്രിയപ്പെട്ടവരും പ്രഭാതത്തിൽ ഉണർന്ന് എഴുന്നേറ്റുവെങ്കിൽ അതും ദൈവകാരുണ്യമല്ലേ? തമ്പുരാൻ നമ്മുടെ ജീവിതത്തിലേയ്ക്ക് കാരുണ്യം ചൊരിഞ്ഞുകൊണ്ടിരിക്കുയാണ്, ഓരോ ദിവസവും ഓരോ നിമിഷവും. അത് അനുഭവിക്കുക, തിരിച്ചറിയുക.
എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണ്? ദൈവം തരുന്ന അസാധാരണമായ നന്മകളെപ്പോലും നമ്മൾ പലപ്പോഴും നിസാരമായി മറുന്നുകളഞ്ഞെന്നിരിക്കും.
ആറ്റുനോറ്റിരുന്നു ജനിച്ച കുഞ്ഞിന്റെ ഒന്നാമത്തെ ജന്മദിനാഘോഷം വേണ്ടെന്നുവച്ച മാതാപിതാക്കളുടെ കഥ (ഓഡിയോ കേൾക്കുക).
ദൈവം തരുന്ന വലിയ കൃപകളെയും കരുണയെയും ഓർത്ത് അയവിറക്കിയാൽ അത്ഭുതകരമായ കാര്യങ്ങൾ നമ്മുടെ ജീവിത്തിതൽ സംഭവിക്കും. കുഞ്ഞിന് യോഹന്നാൻ എന്ന് പേരിട്ടപ്പോൾ 'സഖറിയയുടെ വാക്കും നാവും തുറക്കപ്പെട്ടു. അവൻ ദൈവത്തെ വാഴ്‌ത്തിക്കൊണ്ട് സംസാരിച്ചു' (1:64). ദൈവകാരുണ്യം ഓർത്ത് അയവിറക്കുമ്പോൾ, സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരും. ദൈവത്തെ സ്തുതിക്കാൻ നമുക്ക് കഴിയും'.
ഫ്രാൻസീസ് പാപ്പായുടെ ജീവിതത്തിലെ സംഭവം. ദൈവകാരുണ്യത്തെ അയവിറക്കുന്ന ജീവിതം (ഓഡിയോ കേൾക്കുക). ദൈവകാരുണ്യം അയവിറക്കിയാൽ, ജീവിതം കൂടുതൽ സ്വതന്ത്രമാകും, കൂടുതൽ കരുണാമയമാകും. കൂടുതൽ കൊടുക്കുന്ന ജീവിതമായി മാറും.
ഇതിന് ഏറ്റവും വലിയ തെളിവ് ലൂക്കാ വിവരിക്കുന്ന പത്ത് കുഷ്ഠരോഗികളാണ് (ലൂക്കാ 17:1119). സൗഖ്യപ്പെടുന്നവർ പത്ത് പേരാണ്. എന്നാൽ ഒരാൾ മാത്രം തിരിച്ചുവന്ന് ഈശോയ്ക്ക് നന്ദി പറഞ്ഞു. നന്ദി പറയുന്നവനോട് ഈശോ പറയുന്നു 'നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു' (17:19). ഒൻപതുപേർക്ക് കിട്ടിയത് സൗഖ്യം. നന്ദി പറയുന്നവന് കിട്ടുന്നത് സൗഖ്യം മാത്രമല്ല, രക്ഷയും. നന്ദി പറയുന്നവന്റെ ജീവിതത്തിലേയ്ക്ക് രക്ഷ കടന്നു വരുന്നു.
എന്താണ് ഈ രക്ഷ? മരണം കഴിഞ്ഞാലും പിന്നെയും ജീവിക്കുന്ന അവസ്ഥയാണത്. ജീവിതം നിത്യതയിലേയ്ക്ക് വളരുന്ന അവസ്ഥയാണത്. നന്ദി പറയുന്നവൻ തന്റെ ജീവനെ നിത്യതയിലേയ്ക്ക് വളർത്തിയെടുക്കുന്നു എന്നു സാരം.
ചുരുക്കത്തിൽ സഖറിയയും ഏലിശ്വായും നമ്മളോട് പറയുന്നത് ഇതാണ് . നിന്റെ ജീവിത്തിലെ ദൈവകാരുണ്യം തിരിച്ചറിയുക,അയവിറക്കുക. അപ്പോൾ നിന്റെ ജീവിതത്തിലേയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും സന്തോഷവും കടന്നുവരും. പോരാ, നിന്റെ ജീവിതത്തിലേയ്ക്ക് രക്ഷ കടന്നുവരും. ജീവിതം നിത്യതയിലേക്ക് പടർന്നു കയറും.
തുടർന്ന് സഖറിയാ നടത്തുന്ന സ്‌തോത്രശിതത്തിലും പറയുന്നത് രക്ഷയെക്കുറിച്ചാണ് 'ദാവീദിന്റെ കുടുംബത്തിൽ നമുക്കായി രക്ഷയുടെ കൊമ്പുയർത്തി' (1:69). നിന്റെ ജീവിതത്തിലെ ദൈവകാരുണ്യത്തെ തിരിച്ചറിയുക, അനുഭവിക്കുക, അയവിറക്കുക. അപ്പോൾ നിന്റെ ജീവിതം കൂടുതൽ സ്വതന്ത്രമാകും, കൂടുതൽ സന്തോഷമുള്ളതാകും, കൂടുതൽ രക്ഷാകരമായി മാറും.