- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരിയുടെ പ്രലോഭനം
ക്രിസ്തു ജനിച്ചത് അറിയുന്ന ഹേറോദേസ് രാജാവിന്റെ പ്രതികരണമാണ് ശ്രദ്ധേയം. ''ഇത് കേട്ട് രാജാവ് അസ്വസ്ഥനായി'' (2: 3) അതിനെ തുടർന്ന് ''ഹേറോദേസ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷ്യപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു' (2: 7). അതിനു ശേഷം ''അവരെ ബേത്‌ലഹേമിലേക്ക് അയച്ചു കൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക, അവനെ കണ്ടു കഴിയുമ്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക'' (2: 8). ഇതൊരു കുടില തന്ത്രമാണ്. ക്രിസ്തുവിനെ നശിപ്പിക്കാനായി ഹേറോദേസ് രാജാവ് ഒരുക്കുന്ന ഒരു കെണിയാണിത്. അത് പിന്നീട് വ്യക്തമാകുന്നുണ്ട്. ''ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോക്ഷാകുലനായി. അവരിൽ നിന്ന് മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത്‌ലഹേമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആൺ കുട്ടികളെയും ആളയച്ചു വധിച്ചു' (2: 16). ഇതാണ് ഹേറോദേസ് രാജാവിന്റെ പ്രതികരണം. ക്രിസ്തു ജനിച്ചുവെന്ന് ആദ്യം ജ്ഞാനികളിൽ നിന്നും പിന്നീട് വ
ക്രിസ്തു ജനിച്ചത് അറിയുന്ന ഹേറോദേസ് രാജാവിന്റെ പ്രതികരണമാണ് ശ്രദ്ധേയം. ''ഇത് കേട്ട് രാജാവ് അസ്വസ്ഥനായി'' (2: 3) അതിനെ തുടർന്ന് ''ഹേറോദേസ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷ്യപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു' (2: 7).
അതിനു ശേഷം ''അവരെ ബേത്‌ലഹേമിലേക്ക് അയച്ചു കൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക, അവനെ കണ്ടു കഴിയുമ്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക'' (2: 8). ഇതൊരു കുടില തന്ത്രമാണ്. ക്രിസ്തുവിനെ നശിപ്പിക്കാനായി ഹേറോദേസ് രാജാവ് ഒരുക്കുന്ന ഒരു കെണിയാണിത്.
അത് പിന്നീട് വ്യക്തമാകുന്നുണ്ട്. ''ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോക്ഷാകുലനായി. അവരിൽ നിന്ന് മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത്‌ലഹേമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആൺ കുട്ടികളെയും ആളയച്ചു വധിച്ചു' (2: 16).
ഇതാണ് ഹേറോദേസ് രാജാവിന്റെ പ്രതികരണം. ക്രിസ്തു ജനിച്ചുവെന്ന് ആദ്യം ജ്ഞാനികളിൽ നിന്നും പിന്നീട് വേദപണ്ഡിതരിൽ നിന്നും അറിഞ്ഞു കഴിയുമ്പോഴുള്ള ഹേറോദേസ് രാജാവിന്റെ പ്രതികരണമാണിത്. ആദ്യം അദ്ദേഹം അസ്വസ്ഥനാകുന്നു. പിന്നീട് ശിശുവിനെ കണ്ടു പിടിക്കാനുള്ള കുടില ശ്രമങ്ങൾ ആവിഷ്‌കരിക്കുന്നു. അത് പരാജയപ്പെട്ടപ്പോൾ ആ പ്രദേശത്തുള്ള എല്ലാ ശിശുക്കളെയും വധിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ടത് ഹേറോദേസ് ആരാണെന്ന വസ്തുതയാണ്. അദ്ദഹം യൂദായുടെ രാജാവാണ്. യഹൂദരുടെ രാജാവെന്ന് വിളിക്കപ്പെടാൻ ആഗ്രഹിച്ച വ്യക്തിയാണ്. അതിനാൽ തന്നെ ആ നാട്ടിലെ അധികാരത്തിന്റെ കേന്ദ്രമാണ് ഹേറോദേസ് രാജാവ്. ആ നാട്ടിലെ ഏറ്റവും വലിയ അധികാരിയാണ് ക്രിസ്തു ജനിച്ചെന്ന് അറിഞ്ഞപ്പോൾ നിഷേധാത്മകമായി പ്രതികരിക്കുന്നത്.
ഹേറോദേസ് യൂദയാ രാജാക്കന്മാരിൽ തന്നെ ഏറ്റവും പ്രമുഖനായിരുന്നു. കാരണം ഇദ്ദേഹമാണ് ജറുശലേം ദേവാലയം പണിതത്. തുറമുഖ പട്ടണമായ കേസറിയായുടെ ശിൽപ്പിയും ഇദ്ദേഹമായിരുന്നു. അതിനു പുറമെ, പ്രസിദ്ധമായ മസാദ കോട്ട നിർമ്മിച്ചതും ഹേറോദേസായിരുന്നു. കൂടാതെ ഹേറോദിയവും, മക്കറെവൂസും ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു. അതിനാൽ തന്നെ മഹാനായ ഹേറോദേസ് എന്നാണ് ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. അങ്ങനെ മഹാനും അധികാരത്തിന്റെ സിരാകേന്ദ്രവുമായിരുന്ന ഹേറോദേസാണ് ക്രിസ്തുവിന്റെ ജനനത്തോട് നിഷേത്മാകമായി പ്രതികരിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിൽ അയാൾ അസ്വസ്ഥനാകുന്നു, ക്രിസ്തുവിനെ നശിപ്പിക്കാൻ കുടില തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന; അവസാനം അനേകം ശിശുക്കളെ വധിക്കുന്നു.
അധികാരത്തിന്റെ ഏറ്റവും വലിയ പ്രലോഭനമാണിത്. എന്നും അധികാരത്തിന്റെ പ്രലോഭനമായിരുന്ന, മറ്റു മനുഷ്യ വ്യക്തികളുടെ ജീവിതത്തിൽ കൈ കടത്തുക, ഇടപെടുക. മറ്റുള്ളവരെ വരുതിയിലാക്കാൻ നോക്കുക. അവരെ സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുക. അവസാനം അവരെ നശിപ്പിക്കാൻ വരെ പരിശ്രമിക്കുക. ഇത് അധികാരത്തിന്റെ എന്നത്തെയും കൊടിയ പ്രലോഭനമാണ്.
എടവണ്ണയിലെ ആറാം ക്ലാസ്സുകാരൻ കുട്ടിയുടെ കഥ. സാർ അവനെ ശിക്ഷിച്ചതിന്റെ പരിണിതഫലം (ഓഡിയോ കേൾക്കുക)
ക്രിസ്തുവിന്റെ ജനനത്തിൽ നിഷേധാത്മകമായി പ്രതികരിക്കുന്ന ഹേറോദേസ് രാജാവ് അധികാരത്തിന്റെ പൊതു സ്വഭാവമാണ് കാണിക്കുന്നത്. അധികാരം രാജാവിന് മാത്രമല്ല. നമ്മുടെ വീടുകളിൽ അപ്പനും ഭർത്താവും കൈയാളാകുന്നത് അധികാരമാണ്. സ്‌കൂളിൽ സാറും ടീച്ചറും കൈയാളാകുന്നത് അധികാരമാണ്. പള്ളിയിൽ വികാരിയച്ചനും കൊച്ചച്ചനും കൈയാളാകുന്നത് അധികാരമാണ്. അധികാരത്തിന്റെ ഏറ്റവും വലിയ അപകടം അത് മറ്റു ജീവിതങ്ങളെ നിയന്ത്രിക്കാനും വരുതിയിലാക്കാനും ശ്രമിക്കുമെന്നതാണ്. ഈ അപകടം തിരിച്ചറിഞ്ഞ് അതിനെ ഒഴിവക്കുന്നിടത്താണ് ക്രിസ്തു സാന്നിധ്യത്തോടുള്ള ഭാവാത്മകമായ പ്രതികരണത്തിനുള്ള സാധ്യത തെളിയുന്നത്.
ക്രിസ്തുവിന്റെ ജനനത്തോടുള്ള ഭാവാത്മകമായ പ്രതികരണത്തിന് ഏറ്റവും നല്ല ഉദാഹരണം ജ്ഞാനികളാണ്. അവർ ക്രിസ്തു സാന്നിധ്യത്തിന്റെ അന്വേഷകരമാണ്. ''അവർ അന്വേഷിച്ചു എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്'' (2: 2).
അവർ ക്രിസ്തുവിനെ അന്വേഷിക്കുന്നതിന്റെ ലക്ഷ്യം അവനെ ആരാധിക്കുക എന്നതാണ്. ക്രിസ്തുവിനെ കണ്ടെത്തുമ്പോൾ അവർ ചെയ്യുന്നത് അതാണ്: ''അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു'' (2: 11). അവിടം കൊണ്ടും തീരുന്നില്ല; ''അവർ നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തിരക്കവും മിറയും അവർ കാഴ്ചയർപ്പിച്ചു'' (2: 11). ക്രിസ്തു സാന്നിധ്യത്തോടുള്ള ഭവാത്മകമായ പ്രതികരമാണിത്. അതായത് ക്രിസ്തു സാന്നിധ്യത്തെ അന്വേഷിക്കുക. കണ്ടെത്തുമ്പോൾ ക്രിസ്തു സാന്നിത്തിന്റെ മുമ്പിൽ മുട്ടുകുത്തുക. ആരാധിക്കുക, നിക്ഷേപ പാത്രങ്ങളിൽ നിന്ന് ഏറ്റവും വിലപ്പെട്ടത് കാഴ്ചയർപ്പിക്കുക.
ഇന്നത്തെ സുവിശേഷം എന്നോടു ചോദിക്കുന്നത് ഇതാണ് നീ അധികാരിയാണോ? അതോ ജ്ഞാനിയോണോ? അധികാരത്തിന്റെ സ്വഭാവമാണോ നിന്നുലുള്ളത്? അതോ ജ്ഞാനിയുടെ സ്വഭാവമാണോ?
അധികാരത്തിന്റെ രീതി നിന്നിൽ ഒളിഞ്ഞു കിടപ്പുണ്ട്. നിന്റെ ചുറ്റിലും നിന്റെ പരിചരണത്തിലും ഉള്ളവരുടെ ജീവിതത്തിലേക്ക് കൈകടത്താനും, അവരെ വരുതിയിൽ നിർത്താനും, അവരെ നിന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സ്വഭാവം നിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ ചെറുക്കാനും ജ്ഞാനികളുടെ സ്വഭാവത്തെ വളർത്തിയെടുക്കാനുമാണ് ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത്.
ക്രിസ്തു ഇന്നും ജനിക്കുന്നുണ്ട്‌നി. നിന്റെ ചുറ്റിലുള്ളവരിലെല്ലാം ഒളിഞ്ഞിരിക്കുന്നത് ക്രിസ്തു സാന്നിധ്യമാണ്. ഓരോ വ്യക്തിയിലും ക്രിസ്തുവുണ്ട്. ആ ക്രിസ്തു സാന്നിധ്യത്തെ അന്വേഷിക്കാനും കണ്ടെത്താനും ആ ക്രിസ്തു സാന്നിധ്യത്തിന്റെ മുമ്പിൽ മുട്ടുകുത്താനും, ആരാധനയോടെ നിൽക്കാനും നിനക്ക് സാധിക്കണം. നിന്റെ ജീവിതത്തിന്റെ വിലപ്പെട്ടവയൊക്കെ ആ ക്രിസ്തു സാന്നിധ്യവുമായി പങ്കു വയ്ക്കാനും കഴിയുന്നിടത്താണ് നീ യഥാർത്ഥ ദൈവാരാധകനാകുന്നത്.
ഇതിന്റെയൊക്കെ പരിണിതഫലമെന്താണ്? മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ടാലുണ്ടാകുന്ന ഫലമെന്താണ്? ക്രിസ്തു ജനനത്തെപ്പറ്റി കേൾക്കുന്ന ഹേറോദേസ് അസ്വസ്ഥനായിയെന്നാണ് തിരുവചനം (2: 3). മറ്റുള്ളവരുടെ ജീവിതത്തെ വരുതിയിലാക്കാൻ നോക്കിയാലുള്ള പരിണിതഫലം അസ്വസ്ഥതയായിരുക്കും. അസ്വസ്ഥതയുടെ ജീവിതവും അസ്വസ്ഥതയുടെ മരണവുമായിരിക്കും അത് അവന് പ്രദാനം ചെയ്യുക; ഹേറോദേസിന്റെ ജീവിതാദ്യം ദാരുണമായിരുന്നു.
എന്നാൽ ക്രിസ്തു സാന്നിധ്യത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ആരാധിക്കുകയും ചെയ്യുന്ന ജ്ഞാനികളുടെ അവസ്ഥ എന്താണ്? അവർ അത്യധികം സന്തോഷിച്ചു (2: 10)
അപ്പോൾ ജീവിതം സന്തോഷകരമാകാനുള്ള വഴിയാണ് ഇന്നത്തെ സുവിശേഷം എന്നോട് പറഞ്ഞു തരുന്നത്. ക്രിസ്തു സാന്നിധ്യത്തെ അന്വേഷിക്കുകയും, കണ്ടെത്തുകയും, അതിനെ ആരാധിക്കുകയും, വിലപ്പെട്ടതൊക്കെ അതിനായിsസമർപ്പിക്കാൻ തയ്യാറാകുകയും ചെയ്യുമ്പോൾ നിന്റെ ജീവിതം സന്തോഷപുർണ്ണമാകും.