- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികൾ ദൈവിക അവസരങ്ങൾ ആണ്
മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1). ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത് ആത്മാവാണ്. പിശാചിനാൽ പരിക്ഷിക്കപ്പെടുന്നതിനായി ഈശോയെ കൊണ്ടു പോകുന്നത് ആത്മാവാണ്. ഏത് ആത്മാവ്? അതറിയണമെങ്കിൽ ഇതിന് തൊട്ടുമുമ്പുള്ള വചന ഭാഗം വായിച്ചാൽ മതി. ''അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങി വരുന്നത് അവൻ കണ്ടു'' (മത്താ 3: 16). ജ്ഞാനസ്‌നാനമാണ് ഇവിടുത്തെ സന്ദർഭം. ജ്ഞാനസ്‌നാന സമയത്ത് തന്നിലേക്ക് ഇറങ്ങി വരുന്ന ദൈവാത്മാവാണ് ഈശോയെ പരീക്ഷിക്ഷണത്തിലേക്ക് നയിക്കുന്നത്. ചുരുക്കത്തിൽ ദൈവാമത്മാവാണ് ഈശോയെ പിശാചിനാൽ പരീക്ഷിക്കപ്പെടാൻ മരുഭൂമിയിലേക്ക് കൊണ്ടു പോകുന്നതെന്നർത്ഥം. മർക്കോസ് സുവിശേഷകനാണ് ഒന്നു കൂടി കൃത്യമായി കാര്യങ്ങൾ വിവരിക്കുന്നത് ''ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നതും അവൻ കണ്ടു'' (മർക്കോ 1 : 10)
മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1).
ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നത് ആത്മാവാണ്. പിശാചിനാൽ പരിക്ഷിക്കപ്പെടുന്നതിനായി ഈശോയെ കൊണ്ടു പോകുന്നത് ആത്മാവാണ്. ഏത് ആത്മാവ്? അതറിയണമെങ്കിൽ ഇതിന് തൊട്ടുമുമ്പുള്ള വചന ഭാഗം വായിച്ചാൽ മതി. ''അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങി വരുന്നത് അവൻ കണ്ടു'' (മത്താ 3: 16). ജ്ഞാനസ്‌നാനമാണ് ഇവിടുത്തെ സന്ദർഭം. ജ്ഞാനസ്‌നാന സമയത്ത് തന്നിലേക്ക് ഇറങ്ങി വരുന്ന ദൈവാത്മാവാണ് ഈശോയെ പരീക്ഷിക്ഷണത്തിലേക്ക് നയിക്കുന്നത്. ചുരുക്കത്തിൽ ദൈവാമത്മാവാണ് ഈശോയെ പിശാചിനാൽ പരീക്ഷിക്കപ്പെടാൻ മരുഭൂമിയിലേക്ക് കൊണ്ടു പോകുന്നതെന്നർത്ഥം.
മർക്കോസ് സുവിശേഷകനാണ് ഒന്നു കൂടി കൃത്യമായി കാര്യങ്ങൾ വിവരിക്കുന്നത് ''ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെ ഉള്ളിലേക്ക് ഇറങ്ങി വരുന്നതും അവൻ കണ്ടു'' (മർക്കോ 1 : 10). ഈശോയുടെ ഉള്ളിലേക്ക് വന്നിറങ്ങിയ ദൈവാത്മാവാണ് അവനെ മരുഭൂമിയിലെ പരീക്ഷണത്തിലേക്ക് നയിക്കുന്നതെന്ന് സാരം.
ഏത് ജീവിതത്തിലാണ് പരീക്ഷണങ്ങൾ ഉണ്ടാകാത്തത്? ഏത് ജീവിതത്തിലാണ് പ്രതിസന്ധി ഉണ്ടാകാത്തത്? ഏത് ജീവിത്മാണ് പ്രശ്‌നങ്ങളിൽ പെടാത്തത്?
നിന്റെ ജീവിതത്തിലെ ഏത് പരീക്ഷണത്തിന്റെ പുറകിലും, ഏത് പ്രതിസന്ധിയുടെ പുറകിലുമുള്ള ദൈവികകരം കാണാൻ നിനക്ക് സാധിക്കുന്നുണ്ടോ? ഏത് വലിയ ജീവിത ദുരന്തത്തിനിടയിലും നിന്റെ ഉള്ളിലെ ദൈവാത്മാവിന്റെ നിമന്ത്രണം കേൾക്കാൻ നിനക്കാവുന്നുണ്ടോ?
ജീവിതമാകുന്ന പട്ടം കാറ്റിലുഴയുമ്പോൾ മനോധൈര്യം കൈവെടികയല്ല വേണ്ടത്. അതിനുപകരം പട്ടത്തിന്റെ പുറകിലുള്ള ചരടും, ആ ചരടിനെ നിയന്ത്രിക്കുന്ന തൃക്കരവും കാണാൻ സാധിക്കണം. അപ്പോഴാണ് ആകാശ വിഹായസ്സിൽ ആകുലതകളില്ലാതെ പറന്നു കയറാനും ഇറങ്ങാനും നിനക്കാകുന്നത്.
ജീവിതത്തിന്റെ വലിയ പരീക്ഷണങ്ങളിൽ നിന്റെ നോട്ടവും കണ്ണും എവിടെയാണ് ഫോക്കസ് ചെയ്തിരുക്കുന്നത് എന്നതാണ് ചോദ്യം. പ്രതിസന്ധികളിലേക്ക് കണ്ണും നട്ടിരുന്നാൽ മനസ്സ് ചഞ്ചലപ്പെടുകയേ ഉള്ളൂ. നേരെ മറിച്ച്, കണ്ണും നോട്ടവും നിന്റെ ജീവിത പ്രതിസന്ധിയുടെ പിറികിലുള്ള ദൈവിക പദ്ധതിയിലും നിന്നെ പ്രതിസന്ധിയിലൂടെ നയിക്കുന്ന ദൈവാത്മാവിലുമാകുമ്പോഴാണ് പ്രതിസന്ധികൾ ദൈവികമായ ഫലം പുറപ്പെടുവിക്കുന്നത്. ഈശോയ്ക്ക് സാധിച്ചത് ഇതായിരുന്നു. ദൈവാത്മാവാണ് തന്നെ മരുഭൂമിയിലേക്ക് നയിക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു.ജീവിതമാകുന്ന പട്ടം കാട്ടത്തൂയലാടുമ്‌ബോൾ വീശിയടിയ്കുന്ന കാറ്റിൽ ശ്രധിയ്കാതെ, പട്ടത്തിന്റെ പിറകിലുള്ള ചരടിലും ചരടിനെ നിയന്ത്രിയ്കുന്ന തൃക്കരങ്ങളിലും ആശ്രയിച്ചാൽ എല്ലാ പ്രതിസന്ധികളും നിന്റെ ജീവിതത്തിൽ ദൈവികമായ ഫല പുറപ്പെടുവിക്കും.
''പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ദൈവാത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു'' (മത്താ 4: 1). നിന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളുടെയും എല്ലാ പ്രതിസന്ധികളുടെയും പിറകിലൊരു ദൈവിക പദ്ധതിയുണ്ടെന്ന് സാരം. അത് തിരിച്ചറിയുന്നിടത്താണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ നിനക്കാവുന്നത്; പ്രതിസന്ധികളെ ദൈവികമായി അഭിമുഖീകരിക്കാൻ നിനക്കാകുന്നത്. അപ്പോഴാണ് ജീവിത പ്രശ്‌നങ്ങളിൽ നന്ന് ദൈവികമായ ഫലങ്ങൾ വിളയിക്കാൻ നിനക്കാവുന്നത്.
ഒരുവന്റെ തനി സ്വഭാവം പുറത്തു വരുന്നത് ഏറ്റവും വലിയ പ്രതിസന്ധിയുടെ മുംബിലാണ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നത്തെ നേരിടുമ്പോൾ, ജീവിതം ഏറ്റവും വലിയ തകർച്ചയിലാകുമ്പോൾ, അഥവാ വിശ്വസിച്ചവൻ ചതിച്ച് ശത്രുപക്ഷത്തിന് നേതൃത്വം കൊടുക്കുന്നത് കാണുമ്പോഴാണ് ഒരുവന്റെ തനി സ്വഭാവം പുറത്തു വരുന്നത്.
ഈശോ അഭിമുഖീകരിച്ച ഏറ്റവും വലിയ പരീക്ഷണാമാണ് ഈ മരുഭൂമിയിലെ പരീക്ഷണം. അതിലൂടെ പുറത്തേക്ക് വരുന്നത് ഈശോയുടെ തനി സ്വഭാവമാണ് അവന്റെ ദൈവപുത്രത്വമാണ്. അങ്ങനെയെങ്കിൽ പരീക്ഷണമെന്നത് ഒരുവന്റെ സ്വഭാവത്തിന്റെ ഉരകല്ലാണ്. ഒരുവന്റെ യഥാർത്ഥ സ്വഭാവത്തിന്റെ മാറ്റുരച്ചു നോക്കുകയാണ് ജീവിതത്തിലെ പ്രതിസന്ധികൾ ചെയ്യുന്നത്.
ഈശോയുടെ പരീക്ഷണത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. പരീക്ഷണ സമയത്ത് ഈശോയോട് ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം. അവൻ 'ദൈവപുത്രനാണോ' എന്നാണ്. അതായത് ഈശോയുടെ ദൈവപുത്രത്വമാണ് മാറ്റുരച്ച് നോക്കപ്പെടുന്നത് എന്നർത്ഥം.
പിശാച് ആദ്യം അവനോട് പറയുന്നത് നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക (4: 3) എന്നാണ്. രണ്ടാമത്തെ പരീക്ഷണ സമയത്ത് ആവശ്യപ്പെടുന്നത്, നീ ദൈവപുത്രനാണെങ്കിൽ ദേവാലയത്തിന്റെ അഗ്രത്തു നിന്ന് താഴേക്ക് ചാടുക (4: 6) എന്നാണ്. ചുരുക്കത്തിൽ പരീക്ഷിക്കുന്നത്. ഈശോയുടെ ദൈവപുത്രത്വമാണ്; പരീക്ഷണത്തിലൂടെ ഉരച്ച് നോക്കപ്പെടുന്നത് അവന്റെ ദൈവപുത്രത്വമാണ്.
കാരണം ജ്ഞാനസ്‌നാന സമത്ത് ഈശോയ്ക്ക് ഉണ്ടായ ഏറ്റവും വലിയ അനുഭവമായിരുന്നു താൻ ദൈപുത്രനാണെന്നത് (മത്താ 3: 17). അവന്റെ ആത്മബോധമാണ് പരീക്ഷണത്തിലൂടെ ഉരച്ചു നോക്കപ്പെടുന്നത്. ഈശോയുടെ യഥാർത്ഥ സ്വത്വം തന്നെയാണ് പരീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ജീവിതത്തിലെ പ്രതിസന്ധിയിലൂടെയാണ് നമ്മുടെ യഥാർത്ഥ സ്വഭാവം പുറത്തേക്ക് വരുന്നത്. ചുരുക്കത്തിൽ, നമ്മുടെ തനി സ്വഭാവം പുറത്തേത്തു വരാനുള്ള ഉരകല്ലാണ് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ എന്നർത്ഥം.
ഫ്രാൻസിസ് പാപ്പായുടെ ചിലി സന്ദർശനം. സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലെ സംഭവം (ഓഡിയോ കേൾക്കുക).
നമ്മുടെ മുമ്പിൽ ഒരു പ്രതിസന്ധി വന്നു പെടുമ്പോൾ സ്വാഭാവികമായി നമ്മിൽ നിന്നും പുറത്തു വന്ന പ്രതികരണമാണ് നമ്മുടെ തനി സ്വഭാവത്തെ പുറത്തുകൊണ്ടു വരുന്നത്. അഥവാ നമ്മുടെ തനിസ്വഭാവത്തെ വെളിപ്പെടുത്താനുള്ള അവസരമാണ് ജീവിതത്തിലെ ഓരോ പ്രതിസന്ധിയും. നമ്മുടെ ജീവിതത്തിൽ വന്നു ഭവിക്കുന്ന പ്രതിസന്ധിയായായലും നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലെ പ്രതിസന്ധിയായാലും അത് ഒരവസരമാണ് നമ്മിലെ ദൈവപുത്രത്തെ വെളിപ്പെടുത്താനുള്ള അവസരം; നമ്മിലെ ദൈവികാംശത്തെ വളർത്താനുള്ള അവസരം. നമ്മിലെ നന്മയുടെ പോഷിപ്പിക്കാനുള്ള അവസരമാണ് ജീവിതത്തിലെ ഓരോ പ്രതിസന്ധിയും എന്നുസാരം.
പരീക്ഷണത്തിലൂടെ വെളിവാകുന്നത് ഈശോയുടെ ദൈവപുത്രത്വമാണ്; ദൈവപുത്രന്റെ യഥാർത്ഥ സ്വഭാവമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദൈവപുത്രത്വം വെളിവാക്കുന്ന പരീക്ഷണങ്ങളിൽ ഈശോ ആശ്രയിക്കുന്നത് എന്തിനെയോക്കെയാണെന്നാണ്. ഒന്നാമത്തെ പരീക്ഷണത്തിന് ഈശോ കൊടുക്കുന്ന മറുപടി, മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നതെന്നാണ് (4: 4). അതായത് ദൈവ വചനത്തെ ജീവിതത്തിന്റെ ഭക്ഷണമാക്കുന്നവനാണ് ദൈവപുത്രൻ എന്നർത്ഥം. അതായത് ദൈവതിരുമനസ്സിനെ അനുദിന ജീവിതത്തിന്റെ പോഷണമാക്കുന്നവനാണ് ദൈവപുത്രൻ.
രണ്ടാമത്തെ പരീക്ഷണത്തിന് ഈശോ മറുപടി പറയുന്നത് ദൈവത്തെ പരീക്ഷിക്കരുത് എന്ന വചനം ഉദ്ധരിച്ചു കൊണ്ടാണ് (4: 7). ദൈവത്തെ പരീക്ഷിക്കരുത് എന്നു പറഞ്ഞാൽ, ദൈവത്തെ വിശ്വസിക്ക ണം, ദൈവത്തിൽ ശരണപ്പെട ണം എന്നു സാരം.
മൂന്നാം പരീക്ഷണത്തിന് ഈശോ മറുപടി പറയുന്നത് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വചനം (4: 10) ഉദ്ധരിച്ചു കൊണ്ടാണ്.
ചുരുക്കത്തിൽ ദൈവഹിതത്തെ ജീവിതത്തിന്റെ പോഷണമാക്കി മാറ്റുന്നതിലൂടെയും, ദൈവത്തിൽ സമ്ബൂര്ണ്ണമായി ആശ്രയിയ്കുന്നതിലൂടെയും,
ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കാതിരിക്കുന്നതിലൂടെയുമാണ് ഒരുവൻ ദൈവപുത്രനായി വളരുന്നതെന്നർത്ഥം. അഥവാ ജീവിത പ്രതിസന്ധികളെ ദൈവികതയിൽ വളരാനുള്ള അവസരമായി മാറ്റാനുള്ള ഉപാധികളാണിവ ദൈവഹിതത്തെ ഭക്ഷണമാക്കൽ, ദൈവത്തിൽ ആശ്രയിക്കൽ, അവിടുത്തെ മാത്രം ആരാധിക്കൽ.
ഇത്തവണത്തെ ചിലി സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പാ ഏറ്റവുമധികം വിമർശിക്കപ്പെട്ടത്. വിമാനത്തിൽ വച്ച് നടത്തിയ കല്ല്യാണത്തിന്റെ പേരിലാണ്. (ഓഡിയോ കേൾക്കുക). ചോദ്യത്തിന് മറുപടി പറയുന്നതിനിടയിൽ പാപ്പാ പറഞ്ഞു കൂദാശ മനുഷ്യനു വേണ്ടിയിട്ടാണ്. ഈ വചനം കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് ഓടി വരുക സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു വചനമാണ്. ''സാബത്ത് മനുഷ്യനു വേണ്ടിയിട്ടാണ്. അല്ലാതെ, മനുഷ്യൻ സാബത്തിനു വേണ്ടിയല്ല'' (മർക്കോ 2: 27).
ഇതിലൂടെ മതത്തെയും മത നിയമങ്ങളെയും ഒറ്റയടിക്ക് മനുഷ്യന് താഴെയായി കൊണ്ടു പ്രതിഷ്ടിയ്ജുകയായിരുന്നു ഈശോ ചെയ്തത്. അതിനോട് യഹൂദർ പ്രതികരിക്കുന്നത് അവനെ നശിപ്പിക്കാൻ ആലോചിച്ചു കൊണ്ടാണ് (മാർക്കോ 3: 6). അങ്ങനെയെങ്കിൽ ഫ്രാന്‌സീസ് പാപ്പായുടെ വിമാനത്തിലെ കല്ല്യാണം പ്രതിഷേധം വിളിച്ചു വരുത്തിയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.
ചുരുക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ വാക്കും പ്രവർത്തിയും സുവിശേഷത്തിലെ ഈശോയെ ഓർമ്മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഈശോയടെ വാക്കിനെ ഓർമ്മിപ്പിക്കുന്നു. പ്രവൃത്തി, ഈശോയുടെ പ്രവൃത്തിയെയും.
അതായത് പ്രതിസന്ധികളാണ് ഒരുവന്റെ തനി സ്വഭാവം പുറത്തുകൊണ്ടു വരുന്നത് എന്നു സാരം. അതിനാൽ നിന്റെ പ്രതിസന്ധികളെ അവസരങ്ങളായി കരുതുക. അതിലൂടെ പുറത്തു വരുന്ന നിന്റെ തനിസ്വഭാവം ഈശോയെ ഓർമ്മപ്പെടുത്തുന്നിടത്താണ് നീ ദൈവപുത്രനായി വളരുന്നത്. അതിനാൽ നിന്നിലും നിന്റെ ചുറ്റിലും വന്നു ഭവിക്കന്ന പ്രതിസന്ധികളെ, ദൈവഹിതം അന്വേഷിച്ചു കൊണ്ടും, ദൈവത്തിൽ ശരണ്ണം വച്ചു കൊണ്ടും, ദൈവത്തിൽ സബൂര്ണ്ണമായി സമർപ്പിച്ചു കൊണ്ടും നേരിട്ടാൽ, അവയെല്ലാം നിനക്ക് ദൈവികതിയിൽ വളരാള്ള അവസരമായിത്തിരും. നീ അനുദിനം ദൈവപുത്രനായി/ ദൈവപുത്രിയായി വളർന്നുവരും.