ധർവാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎൽഎ ആയിരുന്ന മലയാളി വൈദികൻ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കർണാടകയിലെ ധർവാഡിൽ വെച്ചു ആയിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്.

വൈദികനായി ധർവാഡിൽ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലമ്പനി ട്രൈബൽ ആളുകളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായി ആയിരുന്നു പ്രവർത്തിച്ചത്. 1981-ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജനതപാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വാതന്ത്രമായാണ് മത്സരിച്ചു ജയിച്ചത്. എംഎൽഎയായി ജയിച്ചു വന്ന അദ്ദേഹത്തെ മൂവായിരം കാളവണ്ടികളുടെ അകമ്പടിയോടെ ആണ് ഗ്രാമവാസികൾ സ്വീകരിച്ചത്.

സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആക്കുകയും ചെയ്തു. കർണാടക യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമൻ റൈറ്റ്‌സ് നാഷണൽ അവാർഡും ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.