- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫാ. ജേക്കബ് വടക്കേക്കുടിയുടെ പൗരോഹിത്യവാർഷികം ആഘോഷിച്ചു
ഷിക്കാഗോ: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ 2016 ജൂൺ അഞ്ചാം തീയതി ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ എട്ടു പുരോഹിത ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ ജേക്കബ് വടക്കേക്കുടി അച്ചന്റെ അമ്പത്തഞ്ചാം പൗരോഹിത്യവാർഷികം ഭക്തിനിർഭരമായി കൊണ്ടാടി. പൗരോഹിത്യം ദൈവീകമായ ഒരു വിളിയും ഉൾക്കാഴ്ചയും വരദാനവുമാണ്. സമർപ്പിത ജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദിക തിരുവസ്ത്രമണിയുമ്പോൾ ഓരോ വൈദികനും ദൈവനാമത്തിൽ അചഞ്ചലമായി മാറോടണയ്ക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ഒരു മെഴുകുതിരി കൊളുത്തി, ഈ മെഴുകുതിരിക്കു സമാനമായി ഞാൻ എരിഞ്ഞടയുകയും, തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിനു വെളിച്ചവും, മാർഗവും, ദിശയും, ചൈതന്യവുമായി ജീവിച്ചുകൊള്ളാമെന്ന ഒരു വ്രതവാഗ്ദാനം. അമ്പത്തിയഞ്ചു വർഷം മുമ്പ് ഈ വ്രതവാഗ്ദാനവുമായി അൾത്താരയിലണഞ്ഞ ഒരു സഹനബലിയുടെ നേർക്കാഴ്ചയാണു ജേക്കബ് വടക്കേക്കുടി അച്ചൻ. അടിസ്ഥാന വിദ്യാഭ്യാസങ്ങൾക്കുശേഷം സമർപ്പണ ജീവിത്തിനായി ആ ജന്മം ഉഴിഞ്ഞുവച്ചു. തത്വശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും കരഗതമാ
ഷിക്കാഗോ: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ 2016 ജൂൺ അഞ്ചാം തീയതി ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ എട്ടു പുരോഹിത ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ ജേക്കബ് വടക്കേക്കുടി അച്ചന്റെ അമ്പത്തഞ്ചാം പൗരോഹിത്യവാർഷികം ഭക്തിനിർഭരമായി കൊണ്ടാടി.
പൗരോഹിത്യം ദൈവീകമായ ഒരു വിളിയും ഉൾക്കാഴ്ചയും വരദാനവുമാണ്. സമർപ്പിത ജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദിക തിരുവസ്ത്രമണിയുമ്പോൾ ഓരോ വൈദികനും ദൈവനാമത്തിൽ അചഞ്ചലമായി മാറോടണയ്ക്കുന്ന ഒരു പ്രതിജ്ഞയുണ്ട്. ഒരു മെഴുകുതിരി കൊളുത്തി, ഈ മെഴുകുതിരിക്കു സമാനമായി ഞാൻ എരിഞ്ഞടയുകയും, തന്റെ ചുറ്റുപാടുമുള്ള സമൂഹത്തിനു വെളിച്ചവും, മാർഗവും, ദിശയും, ചൈതന്യവുമായി ജീവിച്ചുകൊള്ളാമെന്ന ഒരു വ്രതവാഗ്ദാനം. അമ്പത്തിയഞ്ചു വർഷം മുമ്പ് ഈ വ്രതവാഗ്ദാനവുമായി അൾത്താരയിലണഞ്ഞ ഒരു സഹനബലിയുടെ നേർക്കാഴ്ചയാണു ജേക്കബ് വടക്കേക്കുടി അച്ചൻ.
അടിസ്ഥാന വിദ്യാഭ്യാസങ്ങൾക്കുശേഷം സമർപ്പണ ജീവിത്തിനായി ആ ജന്മം ഉഴിഞ്ഞുവച്ചു. തത്വശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും കരഗതമാക്കിയ അദ്ദേഹം 1961 മാർച്ച് 12-നു മെത്രാപ്പൊലീത്തയായിരുന്ന മാർ മാത്യു പോത്തനാമൂഴിയിൽനിന്നു ദൈവികമായ തിരുപ്പട്ടം സ്വീകരിച്ചു.
ചെറുപ്പത്തിന്റെ ചൂടും ചൂരും ഉശിരും ഊർജ്ജസ്വലതയുമുള്ളപ്പോൾ, വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കോതമംഗലം രൂപതയിലെ വിവിധ ഇടവകകളിലെ ആത്മീയ ഗുരുവായി നിയമിക്കപ്പെട്ടു. മലയും, മുള്ളും, കാട്ടാറുകളും, കൽവഴികളും, ഘോരമായ വന്യജീവജാലങ്ങളേയും താണ്ടി, ചെന്നിടത്തെല്ലാം ദേവാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മഠങ്ങളും, ആതുരാലയങ്ങളും സ്ഥാപിച്ചു.
കർത്താവിന്റെ കൃപയിൽ മാത്രം ആശ്രയിച്ച ആ സമർപ്പണ ജീവിതം, മാനവരാശിക്ക് ഉയർച്ചയും വളർച്ചയുമേകി 21 വർഷത്തെ സഹനജീവിതത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിന്റെ പന്ഥാവിലൂടെ നയിച്ചതിനുശേഷം ദൈവം തന്ന തന്റെ മറ്റൊരു ദൗത്യത്തെ അദ്ദേഹം മനസാ വരിച്ചു.
അടുത്ത മൂന്നുവർഷങ്ങൾ, ക്രിസ്തുവിനെ അറിയാതിരുന്ന ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലായി അദ്ദേഹത്തിന്റെ സഹനബലി. ലൈബീരിയൻ ഭൂപ്രദേശത്തെ പീഡകൾ സഹനങ്ങളാക്കി മാറ്റി അനേകരെ ദൈവികമായ വരദാനപന്ഥാവിലൂടെ നയിച്ചു. പുതിയ ദൈവീക ദൗത്യവുമായി അമേരിക്കൻ ഐക്യനാടുകളിലേക്ക് ഒരു നാടുകടത്തൽ. കർമസാഫല്യത്തിനും കർമനിരതയ്ക്കും മുന്നിൽ അടിയറവു പറയാത്ത ആ മഹാനസ്‌കത വീണ്ടും വചനപ്രഘോഷണത്തിൽ വ്യാപൃതനായി.
സുദീർഘമായ 31 വർഷം സുഖലോലുപതയുടെ മടിത്തട്ടിലുറങ്ങുന്ന അമേരിക്കൻ സമൂഹത്തെ ആധ്യാത്മികതയുടെ തിരിനാളം കൊളുത്തി തട്ടിയുണർത്തി. മൊണ്ടാന സംസ്ഥാനത്തിന്റെ ഹെലാനാ പ്രവിശ്യകളായിരുന്നു അദ്ദേഹത്തിന്റെ കർമ്മമണ്ഡലം.
അമ്പത്തിയഞ്ചു വർഷത്തെ സുദീർഘമായ പൗരോഹിത്യജീവിതത്തിനുശേഷം ഭാഗികമായി വിരമിച്ചുവെങ്കിലും ദൈവീക ചൈതന്യം കടംകൊടുക്കാതെ ബാൾട്ടിമോറിൽ ഇന്നും യേശുനാമം ഉച്ചൈസ്ഥരം പ്രഘോഷിക്കുന്നു. തന്റെ കുടുംബാംഗമായ ടിസൻ തോമസും കുടുംബവുമായി ഭാഗിക വിശ്രമജീവിതം നയിക്കുമ്പോഴും അനേകർക്കു വചനാമൃതം നൽകുന്ന ഒരു വ്യക്തിപ്രഭാവവുമാണു ജേക്കബ് വടക്കേക്കുടി അച്ചൻ.



