ന്യൂജേഴ്‌സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓർത്തഡോക്‌സ് വൈദികനുമായ ഫാ. ജോൺ സി. ഈപ്പൻ വിശുദ്ധവാരത്തിൽ അമേരിക്ക സന്ദർശിക്കുന്നു. ഇപ്പോൾ അദ്ദേഹം മലങ്കര മാനേജിങ് കമ്മറ്റി മെമ്പറും, കാതോലിക്കേറ്റ് എംഡി സ്‌കൂൾ ഗവേർണിങ് ബോഡി മെമ്പറും, മാവേലിക്കര ഭദ്രാസനത്തിന്റെ സൺഡേ സ്‌കൂളിന്റെ വൈസ് പ്രസിഡന്റും, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കർത്തീഡ്രലിന്റെ വികാരിയുമാണ്. വിശുദ്ധ വാരത്തിൽ അദ്ദേഹം സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിൽ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള സർവീസുകളിൽ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലത്തേക്കാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്.

അഭിഭാഷക വൃത്തിയിൽ ബിരുദം നേടിയ അദ്ദേഹം, കുട്ടികളുടേയും യുവജനങ്ങളേയും ഇടയിൽ അത്മീയത വളർത്തുന്നതിനു നൽകുന്ന സംഭാവനകൾ വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ പത്തു വർഷങ്ങളായി നടക്കുന്ന മാവേലിക്കര കൺവൻഷൻ തുടങ്ങുന്നതിൽ പ്രധാന പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529.