- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന വെടിക്കെട്ട് അനിവാര്യമോ?
മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരിൽ പൊട്ടി അമരുന്നത്. വെടിക്കെട്ടുകൾ നമുക്ക് എക്കാലവും മനോഹരകാഴ്ചകൾ സമ്മാനിക്കുമ്പോൾ അതിനുപിന്നിലെ സ്‌ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല. അമിട്ടുകൾ, കതിനകൾ, പടക്കങ്ങൾ എന്നിവ ഉണ്ടാക്കുവാൻ സാധാരണ ഗൺപൗഡറാണ് ഉപയോഗിക്കുന്നത്. വിവിധ രാസവസ്തുക്കളുടെ സമ്മിശ്രമാണ് ഈ ഗൺപൗഡർ എന്ന് നമുക്കറിയാം. കാഴ്ചകൾ മനോഹരമാക്കുവാൻ വിവിധ വർണ്ണങ്ങൾ പൊഴിക്കുന്ന വെടിക്കെട്ടുകൾ ആഘോഷങ്ങളിലെ മത്സരങ്ങൾക്ക് വഴി മാറുമ്പോൾ നിയമങ്ങളും, ചട്ടങ്ങളും ഇവിടെ നോക്കുകുത്തികളായി മാറുന്നു. നമ്മുടെ ഉത്സവങ്ങളുടെയും, പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും മേമ്പോടിയായി വെടിക്കെട്ടുകൾ ആരംഭിച്ചിട്ട് അധിക വർഷങ്ങളായിട്ടില്ല. ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്രപാരമ്പര്യം മാത്രമേ ഉള്ളു. തൃശൂർ
മനുഷ്യൻ ഉൾപ്പടെ ജീവനുള്ളവയുടെയെല്ലാം ശ്രവണം, കാഴ്ച എന്നിവയ്ക്ക് അതി ശക്തമായ പ്രഹരം ഏൽപ്പിക്കുന്ന ഉഗ്രശേഷിയുള്ള ബോംബുകളും അമിട്ടുകളുമാണ് നമ്മുടെ പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും പേരിൽ പൊട്ടി അമരുന്നത്. വെടിക്കെട്ടുകൾ നമുക്ക് എക്കാലവും മനോഹരകാഴ്ചകൾ സമ്മാനിക്കുമ്പോൾ അതിനുപിന്നിലെ സ്‌ഫോടനശേഷിയുള്ള രാസവസ്തുക്കളെക്കുറിച്ച് നാം ചിന്തിക്കാറെ ഇല്ല.
അമിട്ടുകൾ, കതിനകൾ, പടക്കങ്ങൾ എന്നിവ ഉണ്ടാക്കുവാൻ സാധാരണ ഗൺപൗഡറാണ് ഉപയോഗിക്കുന്നത്. വിവിധ രാസവസ്തുക്കളുടെ സമ്മിശ്രമാണ് ഈ ഗൺപൗഡർ എന്ന് നമുക്കറിയാം. കാഴ്ചകൾ മനോഹരമാക്കുവാൻ വിവിധ വർണ്ണങ്ങൾ പൊഴിക്കുന്ന വെടിക്കെട്ടുകൾ ആഘോഷങ്ങളിലെ മത്സരങ്ങൾക്ക് വഴി മാറുമ്പോൾ നിയമങ്ങളും, ചട്ടങ്ങളും ഇവിടെ നോക്കുകുത്തികളായി മാറുന്നു.
നമ്മുടെ ഉത്സവങ്ങളുടെയും, പെരുന്നളുകളുടെയും, ആഘോഷങ്ങളുടെയും മേമ്പോടിയായി വെടിക്കെട്ടുകൾ ആരംഭിച്ചിട്ട് അധിക വർഷങ്ങളായിട്ടില്ല. ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്രപാരമ്പര്യം മാത്രമേ ഉള്ളു. തൃശൂർ പൂരത്തിന്റെ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഇനങ്ങളായ വെടിക്കെട്ടും, കുടമാറ്റവും, പൂരച്ചമയപ്രദർശനവും, മേളവും, ഇത്രയും വിപുലമായി തുടങ്ങിയിട്ട് അധിക വർഷങ്ങളായിട്ടില്ല. ഓരോ വർഷവും ചെലവഴിക്കുന്ന തുകയുടെ വലിപ്പവും ഇരട്ടിക്കിരട്ടി കൂടികൊണ്ടിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അതേസമയം ഹൃദയം തകർക്കുന്നതുമായ വെടിക്കെട്ട്, ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നൽ , ഡൈന എന്നിവ ചേർന്നുള്ള വെടിക്കെട്ട് പൂരത്തിന്റെ പ്രത്യേകതയാണ് എന്നതിൽ തർക്കമില്ല. ഈ വെടികോപ്പുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് നാം അറിഞ്ഞിരിക്കണം. അപ്പോഴാണ് ഇത് നിരോധിക്കേണ്ടതാണോ എന്ന ബോധ്യം നമുക്കുണ്ടാവുക.
- ചുവപ്പ്‌നിറം കിട്ടുവാൻ സ്‌ട്രോന്റിയം കാർബനെട്ട്, : (SrCO3 (strontium carbonate) Li2CO3 (lithium carbonate) LiCl (lithium chloride)
- ഓറഞ്ച് നിറത്തിന് കാൽസിയം ക്ലോറയിട്, (CaCl2 (calcium chloride)
- മഞ്ഞനിറത്തിന് സോഡിയം നൈട്രേറ്റ്, (NaNO3 (sodium nitrate)
- പച്ചനിറം കിട്ടുവാൻ ബറിയം ക്ലോറയിട്, (BaCl2 (barium chloride)
- നീലനിറത്തിന് കോപ്പർ ക്ലോറയിട്, (CuCl2 (copper chloride), at low temperature)
- ഇൻഡിഗോ നിറത്തിന് സിസിയം നൈട്രേറ്റ്, (CsNO3 (cesium nitrate)
- വയലറ്റ്‌നിറത്തിന് പൊട്ടാസ്യം നൈട്രേറ്റ്, റുബീഡിയം നൈട്രേറ്റ് (KNO3 (potassium nitrate), RbNO3 (rubidium nitrate)എന്നിവയും
- സ്വർണനിറത്തിന് ചാർക്കോൾ(കരി), (Charcoal, iron, or lampblack)
- വെള്ളനിറത്തിന് ടൈറ്റാനിയം, അലൂമിനിയം(Titanium, aluminium, beryllium, or magnesium powders) എന്നിവയുമാണ് ഗൺപൗഡറിൽ (വെടിമരുന്നിൽ ) സാധാരണ ഉപയോഗിക്കാറുള്ളത്.
സംസ്ഥാനത്തെ കോളേജുകളിലെ ലാബുകളിൽപ്പോലും അമോണിയം നൈട്രേറ്റ് പോലുള്ള രാസപദാര്ഥങ്ങൾ ഉപയോഗിക്കുവാൻ അനുവാദമില്ല എന്നിരിക്കെയാണ് ഈ പദാര്ഥങ്ങൾ എന്താണെന്നുപോലും അറിയാത്തവരായ അക്ഷരാഭ്യാസം പോലും ഇല്ലാത്ത കൂലിപ്പണിക്കാരാണ് ഇവ കൈകാര്യം ചെയ്യുന്നത് എന്നോർക്കണം. വെടിക്കെട്ടുകൾ കാഴ്ചയ്ക്കും, കേൾവിക്കും താല്ക്കാലികസുഖം നൽകുമെന്നതുകൊണ്ടാണ് ജനം ഇത്തരം സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. എന്നാൽ ഇതിന്റെ അനന്തര ഫലങ്ങൾ നാം അറിയുന്നുപൊലുമില്ല.
ദൈവം കനിഞ്ഞ് നല്കിയ പുണ്യ ഭൂമി: നമുക്ക് ജീവിക്കുവാനും, ഒരു കോട്ടവും വരുത്താതെ പിൻതലമുറക്ക് കൈമാറുവാനും ബാധ്യതയുള്ള, മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ പുണ്യ ഭൂമി എത്രയോ മനോഹരിയാണ്. കോടാനുകോടി സസ്യങ്ങളും, ജന്തുക്കളും അടങ്ങുന്ന ഇപ്പോൾ സ്വന്തമെന്നഭിമാനിക്കുന്ന എന്റെ മണ്ണ്. പുഴകളും,പൂക്കളും,പൂമ്പാറ്റകളും,കാടും,കാട്ടാറുകളും, താഴ്‌വരകളും ഒക്കെയുള്ള അനുഗൃഹീത ഭൂമി. ഇവിടെ നമ്മുടെ ആവാസവ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിക്കുവാനുള്ള ബാധ്യത എനിക്കും നിങ്ങൾക്കുമുണ്ട്. മനുഷ്യരും, പ്രകൃതിയും, ജന്തുക്കളും, സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. വായു, ജലം, മണ്ണ് ഇവയാണ് ഇതിന്റെ അടിസ്ഥാന ഘടകങ്ങൾ. അതിന് ആഘാതം വരുത്തുന്ന ഒന്നും എന്തിന്റെ പേരിലായാലും നമുക്ക് ചെയ്യുവാൻ അവകാശമില്ല.
പരിസ്ഥിതിമലിനീകരണം: അമിട്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നപ്ലാസ്റ്റിക്കിലെ ടോക്സിക് വസ്തുക്കൾ അന്തരീക്ഷത്തിൽ കത്തിയമരുമ്പോൾ ഡയോക്സിൻ എന്ന ഏറ്റവും അപകടകാരിയായ വസ്തു അന്തരീക്ഷത്തിലും ഭൂമിയിലും വ്യാപിക്കും.കൂടാതെ അമിട്ടുകൾ, കതിനകൾ, പടക്കങ്ങൾ എന്നിവ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന അധിക താപോർജ വിസർജനം മൂലം സൂര്യതാപത്തിൽ വർധനയുണ്ടാകും. ഈ വർധന പ്രാദേശിക കാലാവസ്ഥയിൽ വരുത്തുന്ന മാറ്റങ്ങൾ പോലും ഭൂമിയുടെ ഭൗതിക പരിസ്ഥിതിയിൽ ഗുരുതരമായ വ്യതിയാനങ്ങൾ വരുത്തുവാൻ ഉതകുന്നതാണ്. ഇതുമൂലം സമീപ പ്രദേശങ്ങളിലെ ജലം മലിനീകരിക്കപ്പെടും, ചിതറി വീഴുന്ന പാഴ് വസ്തുക്കൾ മണ്ണിനെ മലിനമാക്കും, റേഡിയോ-ആക്ടീവ് മലിനീകരണം, വായു മലിനീകരണം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വിത്യാസം എന്നിവ പാർശ്വഫലങ്ങളാണ്. ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നുക്കും.അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനയുണ്ടാകും. ഭൂമിയിലെ ജൈവ പ്രക്രിയയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് ബാക്ടീരിയക്കുള്ളത്. ജലസ്രോതസകളുടെ ശുചീകരണപ്രക്രിയ സാധ്യമാക്കുന്നത് ഇതാണ്. ഈ ബാക്ടീരിയകളെപ്പോലും ഇല്ലാതാക്കുന്നതാണ് നാം പൊട്ടിക്കുന്ന അമിട്ടുകൾ എന്ന് നാം ഓർക്കുന്നില്ല.
ശബ്ദമലിനീകരണം: ഒരു മനുഷ്യന് താങ്ങാൻ പറ്റുന്ന പരമാവധി ശബ്ദം 80 ഡസിബൽ ആണ്. 100 ഡെസിബലിൽ അധികമുള്ള ശബ്ദം ബധിരത സൃഷ്ടിക്കുവാൻ കാരണമാകും. തലച്ചോറിനെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെയാണ്. ശബ്ദമലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ ജീവന് പോലും ഭീഷണിയാണ്. മനുഷ്യന്റെയോ മറ്റുജീവജാലങ്ങളുടെയോ സ്വൈരജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്ന അമിതവും അസഹ്യവുമായ ശബ്ദമാണ് ഓരോ ആഘോഷങ്ങളിലും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഇത് ജീവനുള്ളവയുടെയെല്ലാം ആരോഗ്യത്തെ സാരമായി ബാധിക്കും. നാഡീ-ഞരമ്പുകൾ, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതംമേൽക്കുന്നതിനും, മാനസിക പിരിമുറുക്കത്തിനും,കേൾവിശേഷി നഷ്ടപ്പെടലിനും കാരണമാകും. അത്യുച്ചത്തിലുള്ള 120 ഡെസിബൽ കൂടുതൽ ഉള്ള ശബ്ദം അരമണിക്കൂറിലേറെ സമയം തുടർച്ചയായി കേട്ടാൽ അത് മനുഷ്യന്റെയും ജന്തുക്കളുടെയും കാതിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശബ്ദമലിനീകരണം മൂലം പിരിമുറുക്കം, ഉയർന്ന രക്തസമ്മർദ്ദം, കേൾവിക്കുറവ്, മറവിരോഗം തുടങ്ങി മാനസ്സികവും, ശാരീരികവുമായ പ്രശനങ്ങൾക്ക് കാരണമാകും. നമ്മുടെ ആഘോഷങ്ങളിലെ പടക്കങ്ങളും,വെടിക്കെട്ടുകളും, പൂത്തിരികളും മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ഇന്നത്തെ നിയമമനുശാസിക്കുന്നതിലും എത്രയോ പതിന്മടങ്ങാണ്.
ജലമലിനീകരണം: പടക്കങ്ങളും,വെടിക്കെട്ടുകളും, പൂത്തിരികളും പൊട്ടി ചിതറി സമീപ പ്രദേശങ്ങളിലെ കിണറുകൾ, ജലാശയങ്ങൾ, നദികൾ എന്നിവകളിലേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന ജലമലിനീകരണത്തിന് കാർബണികമോ അകാർബണികമോ ആയ പദാർത്ഥങ്ങൾ കാരണമാകുന്നു എന്ന് നമുക്കറിയാം. ജലം മികച്ച ഒരു ലായകമായതിനാൽ ചെറിയ അളവിലും അതിലേക്ക് വീഴുന്ന പദാർത്ഥങ്ങളെ ലയിപ്പിക്കും. ജൈവവിഘടനത്തിന് വിധേയമാകുന്ന കാർബണികവസ്തുക്കൾ ശുദ്ധീകരണപ്രക്രിയയിൽ സങ്കീർണ്ണങ്ങളായ കാർബണികതന്മാത്രകളെ സൂക്ഷ്മാണുക്കൾ വിഘടിച്ച് ഹാനികരമായ പദാർത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിൽ ലയിച്ചുചേർന്ന പദാർത്ഥങ്ങളുടെ അളവ് കൂടുന്നതിനനുസരിച്ച് ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ ജലം ഉപയോഗിക്കുന്ന ജീവനുള്ളവക്കെല്ലാം ശ്വാസകോശാർബുദം, ആസ്തമ, അലർജി, ശ്വാസ സംബന്ധമായ മറ്റ് രോഗങ്ങൾ എന്നിവ ബാധിക്കും. സമീപ പ്രദേശങ്ങളിലെ വൃക്ഷങ്ങളും, ചെടികളും വരെ ഉണങ്ങി കരിഞ്ഞു പോകും.
പുകപടലങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം: സമീപപ്രദേശത്തോക്കെയും ചിതറി വീഴുന്ന മാലിന്യങ്ങൾമൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ മനുഷ്യനും, മറ്റു ജീവികളും കാലങ്ങളോളം അനുഭവിക്കേണ്ടി വരുന്നു. ഇതുമൂലം ജീവനുള്ളവയുടെയെല്ലാം കേൾവിക്കും കാഴ്ചശക്തിക്കും അപാരമായ കോട്ടം സംഭവിക്കുന്നു. മനുഷ്യന് ചികിത്സ തേടാം. സമീപ പ്രദേശങ്ങളിലെ മൃഗങ്ങളും, പക്ഷി മൃഗാദികളും, ജീവജാലങ്ങളും എവിടേക്ക് ചികിത്സതേടി പോകും. പെട്ടന്നുണ്ടാകുന്ന കാതടപ്പിക്കുന്ന കഠോരശബ്ദം മൂലം വളർത്തു മൃഗങ്ങളും,വന്യമൃഗങ്ങളും അവയുടെ കൂട് വിട്ട് ഓടി പോകേണ്ടിവരും. വേലികെട്ടുകളും, മുൾപടർപ്പുകളും താണ്ടി ഓടുമ്പോൾ അവകൾക്കൊക്കെ സാരമായ പരുക്കുകൾ പറ്റും. ചിലതിന് മരണം തന്നെ സംഭവിക്കും. അവയുടെ വേദനയും, കണക്കുകളും നാം അന്വേഷിക്കാറില്ല. സമീപനീർചാലുകലിലെ മത്സ്യങ്ങൾ പോലും ചത്ത് പൊങ്ങും എന്നാണ് ആധികാരിക കണക്കുകൾ സൂചിപ്പിക്കുന്നത്. വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തുടങ്ങിയ സാധനങ്ങൾ സമീപ ദേശങ്ങളിലോക്കെയും ചിതറിവീഴും. മലീമസമാകുന്ന കിണറുകളിലെ ജലം, സമീപ പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന പച്ചകറികൾ എന്നിവ ഉപയോഗിക്കുന്നതുമൂലം തൈറോയിഡ് ഗ്ലാന്റിന് ഉണ്ടാകാവുന്ന അസുഖങ്ങൾ, ആസ്മാ രോഗികൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ ഉൾപ്പെടെ നിരവധി തീരാവ്യാധികൾ പിൽക്കാലത്ത് ഉണ്ടാകുമെന്നുള്ളതും ഗവേഷക പഠനങ്ങൾ സാക്ഷീകരിക്കുന്നു.
7-നൂറ്റാണ്ടിൽ ടാങ്ക് ടൈനസ്റ്റിയുടെ കാലത്ത് കരിമരുന്ന് പ്രയോഗം കണ്ട് പിടിച്ചു എന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ദുഷ്ടാത്മശക്തികളെ ഓടിക്കുവാനെന്നപേരിൽ 12-നൂറ്റാണ്ടിലാണ് ചൈനാക്കാർ ഇത് ഉപയോഗിക്കുവാൻ തുടങ്ങിയത്. പിന്നീട് 18- നൂറ്റാണ്ടായപ്പോഴേക്കും ചൈനാക്കാർ കെട്ടിയെഴുന്നള്ളിച്ച വെടിക്കെട്ട് ഭാരതത്തിലെയും, പ്രത്യേകിച്ച് കേരളത്തിലെയും ദേവാലയങ്ങളുടെയും, അമ്പലങ്ങളുടെയും പാരമ്പര്യ ആചാരമാണെന്ന് സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച് ഭക്തിയും, വിശ്വാസവും ആവശ്യത്തിന് മേമ്പൊടി കൂട്ടികലർത്തി ഉപയോഗിക്കുവാൻ തുടങ്ങി. ആദ്യ കാലങ്ങളിൽ വളരെ കുറച്ചു മാത്രമേ ഇവയുടെ ഉപയോഗം ഉണ്ടായിരുന്നുള്ളൂ.
ഇവിടെ ആധുനികകാലഘട്ടത്തിലെ സമ്പന്നതയുടെ സ്‌പോൻസർമാർ വിസ്മരിച്ചു പോകുന്ന ചില യാധാർധ്യങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ നിങ്ങൾ കൊന്നൊടുക്കുവാൻ കൂട്ട് നില്ക്കുന്നത് നിങ്ങൾ ഉൾപ്പെടെയുള്ള ഒരു ജനതതിയുടെ ആവാസവ്യവസ്ഥയാണ്. ഇന്നലകളിൽ ചിതറിവീണ മാംസകഷണങ്ങളുടെ ഭീഭൽസ ചിത്രങ്ങൾ ഇനിയെങ്കിലും അധികാരികൾകും, ചുമതലക്കാർക്കും ഒരു വീണ്ടുവിചാരത്തിനു കാരണമാകുന്നില്ലെങ്കിൽ നമ്മിലെ മൃഗീയത ഇനിയും അവശേഷിക്കുന്നു എന്നതാണ് സത്യം. ദേശീയദുരന്തത്തിന് സമാനമായ ദുഃഖം ഇന്ന് കേരളജനത അനുഭവിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും എന്റെ സഹോദരന്റെ ജീവനെ സ്‌നേഹിക്കുവാൻ ഉതകുന്ന തീരുമാനങ്ങളെടുക്കുവാൻ ദേവാലയങ്ങളുടെയും, അമ്പലങ്ങളുടെയും ഭരണകർത്താക്കൾക്ക് സാധിക്കണം. ഓരോ ജീവനും വിലയേറിയതാണ്. ഓരോ അപകടങ്ങളും നമ്മുടെ മുൻപിൽ സംഭവിക്കുമ്പോൾ അതിൽ നിന്ന് നാം ഇനിയും പാഠങ്ങൾ ഉൾക്കൊള്ളുവാനും, വീണ്ടും അത് ആവർത്തിക്കാതിരിക്കുവാനും ആവശ്യമായ നിലപ്പപാടുകളും, തീരുമാനങ്ങളും എടുത്ത് പ്രാവർത്തികമാക്കുവാൻ നമുക്ക് സാധിക്കണം.
'ഭൂമി മനുഷ്യന്റെതല്ല, മനുഷ്യൻ ഭൂമിയുടെതാണ്. രക്തം മനുഷ്യ ശരീരത്തെ യോജിപ്പിക്കുന്നത് പോലെ പ്രകൃതിയിലെ ഓരോ ആവാസവ്യവസ്ഥകളും പരസ്പരപൂരകങ്ങളാണ്. ഇവിടെ നാം ജീവന്റെ വലയിലെ കണ്ണികൾ നെയ്യുന്നില്ല,ഓരോരുത്തരും ഒരിഴ മാത്രമാണ്. ആ വലയോട് നാം ചെയ്യുന്നത് എന്തും നമ്മോട് ചെയ്യുന്നതാകുന്നു' എന്ന് ചീഫ് സിയാറ്റിൻ പറയുന്നത് പോലെ പ്രകൃതിയുടെ ജീവന്റെ നിലനിൽപ്പിനു വേണ്ടി നമുക്കും ഒരുമിക്കാം. വരും തലമുറകൾക്ക് വേണ്ടി ഈ പ്രപഞ്ചത്തിന്റെ ഐശ്വര്യം നമുക്ക് പകർന്ന് നൽകാം. ഇന്നെലെ കൊഴിഞ്ഞു വീണ എന്റെ സഹോദരങ്ങളുടെ ജീവനുമുന്പിൽ ഒരു തുള്ളി കണ്ണ്‌നീർ എങ്കിലും പോഴിക്കുവാൻ ബാക്കി ഉണ്ടെങ്കിൽ നമ്മുടെ നിയതനിയമങ്ങളും, രാഷ്ട്രീയവും, ജാതിയും, മതവും, വിഭാഗവും, പണവും, കൂട്ടുകെട്ടുകളും ഒന്നും വിലങ്ങുതടിയാകാതെ ഞാൻ എന്റെ ആരാധനാ സ്ഥലത്ത് സ്‌പോടക വസ്തുക്കൾ ഒഴിവാക്കും എന്ന തീരുമാനം എടുത്തുകൊണ്ട് സ്വയപ്രഖ്യാപിത നിരോധനം നടപ്പിലാക്കാം.