പത്തനംതിട്ട: ക്രൈസ്തവ പുരോഹിതർക്ക് പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമോ? പലർക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറാല്ല. പ്രത്യേകിച്ചു ഇടതുപക്ഷത്തോടാണ് പ്രേമമെങ്കിൽ. എന്നാൽ, പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ പുരോഹിതൻ ഇക്കാര്യത്തിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ്. താനൊരു സഖാവാണെന്ന് പരസ്യമായി അഭിപ്രായപ്പെടുന്ന ഫാദർ മാത്യൂസ് സോഷ്യൽ മീഡിയയുടെയും സഖാക്കളുടെയും താരമാണിപ്പോൾ. സൂപ്പർ പ്രസംഗം കൊണ്ട് ആളെ കൈയിലെടുക്കുന്ന അച്ചൻ തന്നെ റവറന്റ് ഫാദർ എന്ന് വിളിക്കുന്നതിനേക്കാൽ ഇഷ്ടം സഖാവ് ഫാദർ എന്ന വിളിക്കുന്നതാണെന്നും പറയുന്ന അച്ചന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഓർത്തഡോക്‌സ് സഭാ പുരോഹിതനും റാന്നി സെന്റ് മേരിസ് കോളജ് അദ്ധ്യാപകനുമായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പ്രസംഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് അച്ചൻ പിണറായി വിജയന്റെ നവകേരള യാത്രയിൽ നടത്തിയത്. മാർച്ച് പത്തനംതിട്ടയിൽ എത്തിയപ്പോൾ പുകസ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഫാ. മാത്യൂസ് നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. ഒരു മതത്തിലായിരിക്കുമ്പോൾതന്നെ മതേതരനായിരിക്കുവാൻ കഴിയണമെന്ന സന്ദേശവും മതങ്ങളല്ല പ്രശ്‌നം വർഗീയതയാണ് പ്രശ്‌നമെന്നും ഓർമിപ്പിച്ചതു പിണറായി വിജയാണെന്നും അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തു പറഞ്ഞു. നിങ്ങളെന്നെ ഗുരുവെന്നു വിളിക്കരുത്, സ്‌നേഹിതൻ എന്നു വിളിക്കണമെന്ന്. സഖാവ് എന്ന വാക്കിന്റെ അർഥം സഖിത്വമുള്ളവൻ എന്നും മിത്രം എന്നും സ്‌നേഹിതൻ എന്നും ആണെങ്കിൽ ഞങ്ങൾ അച്ചന്മാരെ സ്‌നേഹിതൻ എന്നു വിളിക്കുമ്പോൾ നമ്മുടെ നാട്ടിൽ സാംസ്‌കാരികമായ ഒരു മാറ്റം സംഭവിക്കും. കാരണം, ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലമില്ലാതെയാവുകയും ഏകഭാവത്തിൽ മാനുഷിക നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകും. കണ്ണൂരിലായിരുന്നു താൻ അഞ്ചുവർഷം. കണ്ണൂരിന്റെ സാംസ്‌കാരിക പരിസരം പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ദേശത്തിനും പ്രത്യേകതകളുണ്ട്. പാറമേലാണ് സഭയെ പണിയുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.

പിണറായിയിലെ പാറപ്പുറത്താണ് നമ്മുടെ നാട്ടിലെ അടിസ്ഥാന വർഗത്തിനുവേണ്ടിയുള്ള ആദ്യത്തെ യോഗം നടന്നത്. പാറപ്പുറമെന്നു പറഞ്ഞാൽ ഉറപ്പ്എന്നാണ് അർഥം. പിണർ എന്നു പറഞ്ഞാൽ മിന്നൽ എന്നു മാത്രമല്ല, ഉറപ്പുള്ളത് എന്ന അർഥം കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞകാലത്ത് ഒരൊറ്റ നേതാവിനെയാണ് തച്ചുതകർക്കാനുള്ള കാണുന്നത്. ഉറപ്പുള്ളതുകൊണ്ടാണ് ആ നേതാവിനെ തകർക്കാൻ ശ്രമം നടന്നത്. ഫാ. വടക്കനെന്ന പോലെ തന്നെ ഫാ. തെക്കൻ എന്നു വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇടതു പക്ഷത്താണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിക്കൊണ്ടിരിക്കയാണ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ അടക്കം പിണറായി വിജയന്റെ ജാഥയെ പുകഴ്‌ത്തുന്ന വീഡിയോ വൈറാലായിട്ടുണ്ട്. മുൻകാലത്ത് തന്നെ ഇടതുപക്ഷത്തോടെ തുറന്ന ആഭിമുഖ്യം പ്രകടിപ്പിച്ച വൈദികനാണ് ഇദ്ദേഹം. ഇതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ രോഷത്തിനും ഇടയായിട്ടുണ്ട് അദ്ദേഹം. പത്തനംതിട്ടയിൽ നവകേരള യാത്രയ്ക്ക് ലഭിച്ച സ്വീകരണത്തിൽ ഏറ്റവും കൈയടി വാങ്ങിയത് അച്ചന്റെ പ്രസംഗമായിരുന്നു. ക്രൈസ്തവരെ കൂടുതലായി തങ്ങളിലേക്ക് അടുപ്പിക്കാൻ അച്ചന്റെ പ്രസംഗത്തിലൂടെ സാധിക്കുമെന്നാണ് സിപിഎമ്മുകാരുടെ പ്രതീക്ഷ.

കമ്മ്യൂണിസ്റ്റുകാർക്കും വിശ്വാസികൾക്കും ഒരേ വഴിയാണ്. മനുഷ്യസ്നേഹത്തിന്റെ വഴി. റാന്നിയിൽ കേട്ട അധ്യക്ഷ പ്രസംഗം.SK Shanu Vallickavu Sunil Ananthapuri Sandeep RK Akash VR Raghu Mattummal #NavaKeralaMarch #2016ൽ_എൽഡിഎഫ്_വരും #പുതിയ_കേരളം #CPIM#ഇടതാണ്_മാർഗ്ഗം #pinarayi #MarchTowardsNewKerala

Posted by PM Manoj on Wednesday, February 10, 2016