- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ കൊടുത്ത് കാനഡയിൽ പോയവർ രണ്ട് മാസത്തെ ദുരിത ജീവിതത്തിന് ശേഷം മടങ്ങിയെത്തി; അടിമാലിയിൽ ഓഫീസ് ഇട്ട് അനേകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ വൈദികൻ അടങ്ങിയ സംഘം പിടിയിൽ; ഫാ. നോബി പോളും സംഘവും പാവങ്ങളെ വലവീശിയത് വൈദിക വേഷത്തിന്റെ ബലത്തിൽ
അടിമാലി: വിദേശജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതി വൈദികൻ. കാനഡ, മക്കാവു, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 50000 രൂപ മുതൽ ആറുലക്ഷം രൂപവരെയാണ് ഈ സംഘം വാങ്ങിയത്. വൈദിക കുപ്പായത്തിന്റെ മറവിലാണ് തട്ടിപ്പിന് ആളെ കണ്ടെത്തിയത്. അടിമാലി ലൈബ്രറി റോഡിൽ 2016 ജനുവരിയിലാണ് അക്സാൻ അലൈൻസ് എന്നപേരിൽ വിദേശ റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. ആലുവ പൊലീസ് സ്റ്റേഷന് സമീപം പറമ്പിൽ വീട്ടിൽ ഫാ.നോബി പോൾ(41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷ്റഫ്(42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം വീട്ടിൽ ബിനുപോൾ(35), കൊന്നത്തടി കമ്പിളിക്കണ്ടം കോലാനിക്കൽ അരുൺ സോമൻ(34) എന്നിവരാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. 119 പേരിൽനിന്ന് ഇത്രയും തുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റ് നാലു പേർക്കായി പൊലീസ് അന്വേഷണം ഊ
അടിമാലി: വിദേശജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതി വൈദികൻ. കാനഡ, മക്കാവു, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 50000 രൂപ മുതൽ ആറുലക്ഷം രൂപവരെയാണ് ഈ സംഘം വാങ്ങിയത്. വൈദിക കുപ്പായത്തിന്റെ മറവിലാണ് തട്ടിപ്പിന് ആളെ കണ്ടെത്തിയത്. അടിമാലി ലൈബ്രറി റോഡിൽ 2016 ജനുവരിയിലാണ് അക്സാൻ അലൈൻസ് എന്നപേരിൽ വിദേശ റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്.
ആലുവ പൊലീസ് സ്റ്റേഷന് സമീപം പറമ്പിൽ വീട്ടിൽ ഫാ.നോബി പോൾ(41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷ്റഫ്(42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം വീട്ടിൽ ബിനുപോൾ(35), കൊന്നത്തടി കമ്പിളിക്കണ്ടം കോലാനിക്കൽ അരുൺ സോമൻ(34) എന്നിവരാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. 119 പേരിൽനിന്ന് ഇത്രയും തുക തട്ടിയെടുക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിലെ മറ്റ് നാലു പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അടിമാലിയിൽ ഓഫീസ് തുറന്നതോടെ ഫാദർ ആലുവയിൽ നിന്നും അടിമാലിയിലേക്ക് താമസം മാറ്റി. ട്രസ്റ്റിന്റെ നിയന്ത്രണം അബ്ദുൾ സലാം എന്നയാൾക്കാണെന്നാണ് പരാതിക്കാർ പറയുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോണഫൈഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ശാഖ എന്നനിലയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. പിടിയിലായ ഫാ. നോബി പോളും അഷ്റഫുമാണ് ഓഫീസ് നിയന്ത്രിച്ചിരുന്നത്. സോഷ്യൽ മീഡിയാ വഴിയാണ് ഉദ്യോഗാർഥികളെ കണ്ടെത്തിയത്. ഉദ്യോഗാർഥികളെത്തുമ്പോൾ ഫാദർ വൈദിക വേഷത്തിൽ സമീപിച്ച് വിശ്വാസം പിടിച്ച് പറ്റും. ഇതോടെ പാവങ്ങൾ കുരുക്കിലും വീഴും. ബോണഫൈഡ് ട്രസ്റ്റുമായി നേരിട്ട് ബന്ധമുള്ളത് ഫാ.നോബിപോളിനാണ്. മണ്ണാർക്കാട് മണിയോടപ്പറബിൽ ജിഷ്ണു വിജയൻ, അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസിൽ, മച്ചിപ്ലാവ് ഒറവലക്കുടി എൻസ് എന്നിവരുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായിത്.
ജിഷ്ണുവിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലുള്ള അഞ്ചുപേർ കാനഡയിൽ 60 ദിവസത്തെ ദുരിതജീവിതത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. ജിഷ്ണുവാണ് അടിമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മൂന്നുപേർ വിദേശത്ത് ദുരിതജീവിതം തുടരുന്നതായി ജിഷ്ണു പറയുന്നു. പാലക്കാട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിന് കൂടുതൽ ഇരയായിരിക്കുന്നത്. പിടിയിലായവർക്കെതിരേ കഞ്ഞിക്കുഴി, സുൽത്താൻ ബത്തേരി, ചാലക്കുടി സ്റ്റേഷനുകളിൽ കേസുണ്ട്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.
അറസ്റ്റിലായ ബിജു ജനതാദൾ (യു) ജില്ലാ കമ്മിറ്റിയംഗമാണ്. അഷ്റഫ് ഇരുമ്പുപാലത്ത് ആശുപത്രി നടത്തുകയാണ്. വൈദികനായിരുന്ന നോബി പോളിനെ ഒരു ക്രൈസ്തവസഭയിൽ നിന്നു പുറത്താക്കിയതാണ്. ബിനു പോൾ അടിമാലി റൂറൽ സഹകരണ സംഘം സെക്രട്ടറിയായിരുന്നു. ഏതാനും വർഷം മുമ്പ് ഇവിടെ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തമുണ്ടായി രേഖകൾ കത്തിനശിച്ചിരുന്നു.