കണ്ണൂർ: ജയിലിൽ കൊട്ടിയൂർ പീഡനക്കേസ് പ്രതിയായ ഫാ. റോബിൻ വടക്കുംചേരിക്ക് മർദ്ദനമേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഫാ. റോബിൻ വടക്കുംചേരി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന റോബിൻ അച്ചനെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ മർദ്ദിക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാൽ ഫാ. വടക്കുംചേരിയെ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾ അറസ്റ്റിലായത്. കിട്ടിയ അവസരത്തിലൊക്കെ അച്ചനെ ടിപികേസ് പ്രതികൾ മർദ്ദിച്ചതാണ് വിവരം. വെള്ളിയാഴ്ച ജയിലിൽ വിതരണം ചെയ്ത ബിരിയാണി കഴിക്കാതിരുന്നതാണ് ടി പിയുടെ കൊലയാളി സംഘത്തെ പ്രകോപിപ്പിച്ചത്. അതെന്താടാ.. തിന്നാല് എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു.

പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിൻ അച്ചൻ ജയിലിലായ്ത. കേസിൽ ഒരു വർഷത്തോളമായി റിമാൻഡിൽ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാൽ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികൾ മർദ്ദിച്ചത്.

2017 ഫെബ്രുവരിയിലാണ് ഫാ. റോബിൻ പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വികാരി ആയി ഇരിക്കുമ്പോഴാണ് റോബിൻ പള്ളിമേടയിലെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുട്ടിയെ ഇയാൾ ഇടപെട്ട് അനാഥാലയത്തിലാക്കിയിരുന്നു. പീഡന സംഭവം മറച്ചുവെയ്ക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമിച്ചതിന് മാനന്തവാടി ബിഷപ്പ് ജോസഫ് പൊരുന്നേടത്തിനടക്കം സഭയിലെ പല ഉന്നതർക്കും നേരെ ആരോപണമുണ്ടായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു.

പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്സിങ് പഠനത്തിന് അയച്ചിരുന്ന ഇയാൾ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിന്റെ വലംകൈ ആയിരുന്ന റോബിനായിരുന്നു സഭയുടെ ഭൂമി ഇടപാടുകളിൽ ദല്ലാളായി പ്രവർത്തിച്ചിരുന്നത്. ജീവൻ ടിവിയുടേയും ദീപിക ദിനപ്പത്രത്തിന്റെയും മാനേജിങ് ഡയറക്ടറായിരുന്നു ഇയാൾ. ടിപി വധക്കേസ് പ്രതികളായ കിർമാണി മനോജ്, ടികെ രജീഷ് തുടങ്ങിയവരാണ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്.