- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് പൊളിക്കാൻ പണമൊഴുക്കി വലിയ പുലികളെയിറക്കി റോബിനച്ചൻ; കൊട്ടിയൂർ പീഡനകേസിലെ പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയിൽ നിന്ന് വന്നത് മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ; കോടതിയിൽ ഫോറൻസിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎൻഎ പരിശോധനയ്ക്ക് സഹായം നൽകിയ അഡ്വ. ജി.വി. റാവു
കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതികളായ ഫാദർ റോബിൻ വടക്കുഞ്ചേരിക്കും മറ്റ് കന്യാസ്ത്രീകൾക്കും വേണ്ടി തെലുങ്കാനയിലെ മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരായി. കേസിലെ മുഖ്യ പ്രതി ഫാ.റോബിൻ വടക്കുഞ്ചേരിയുടെ ഡിഎൻഎ പരിശോധനാ ഫലം സംബന്ധിച്ച സാക്ഷി വിസ്താരത്തിനിടെയാണ് പ്രതിഭാഗത്തിന് വേണ്ടി ഡിഎൻഎ വിദഗ്ധൻ കൂടിയായ അഡ്വ.ജി.വി റാവു ഹാജരായത്. പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനാണെന്ന പരിശോധനാ ഫലം നൽകിയ ഫോറൻസിക് അസി.ഡയറക്ടർ ഷീജയുടെ സാക്ഷി വിസ്താരത്തിന് ക്രോസ് വിസ്താരം ചെയ്യാനാണ് പ്രതിഭാഗം ശക്തനായ അഭിഭാഷകനെ തന്നെ രംഗത്ത് ഇറക്കിയത്. ഡിഎൻഎ വിദഗ്ധനായ ജി.വി റാവു സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്. രാജീവ് ഗാന്ധി കൊലക്കേസ്, നൈന സാഹ്നിയെ ചുട്ടു കൊന്ന തന്തൂരി കൊലക്കേസ്,ബെംഗളുരുവിലെ സ്വാമി പ്രേമാനന്ദ കേസ്, ജാർഖണ്ഡ് മുക്തി മോർച്ച കേസ്, ബെംഗളുരുവിലെ രാഘവേശ്വര ഭാരതി സ്വാമി കേസ് എന്നിവയുടെ വിചാരണ വേളയിൽ ഡിഎൻഎ പരിശോധനാ സംബന്ധമായ സഹായം നൽകിയത് ജി.വി റാവുവായിരുന
കണ്ണൂർ: കൊട്ടിയൂർ പീഡന കേസിലെ പ്രതികളായ ഫാദർ റോബിൻ വടക്കുഞ്ചേരിക്കും മറ്റ് കന്യാസ്ത്രീകൾക്കും വേണ്ടി തെലുങ്കാനയിലെ മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരായി. കേസിലെ മുഖ്യ പ്രതി ഫാ.റോബിൻ വടക്കുഞ്ചേരിയുടെ ഡിഎൻഎ പരിശോധനാ ഫലം സംബന്ധിച്ച സാക്ഷി വിസ്താരത്തിനിടെയാണ് പ്രതിഭാഗത്തിന് വേണ്ടി ഡിഎൻഎ വിദഗ്ധൻ കൂടിയായ അഡ്വ.ജി.വി റാവു ഹാജരായത്.
പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനാണെന്ന പരിശോധനാ ഫലം നൽകിയ ഫോറൻസിക് അസി.ഡയറക്ടർ ഷീജയുടെ സാക്ഷി വിസ്താരത്തിന് ക്രോസ് വിസ്താരം ചെയ്യാനാണ് പ്രതിഭാഗം ശക്തനായ അഭിഭാഷകനെ തന്നെ രംഗത്ത് ഇറക്കിയത്. ഡിഎൻഎ വിദഗ്ധനായ ജി.വി റാവു സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്.
രാജീവ് ഗാന്ധി കൊലക്കേസ്, നൈന സാഹ്നിയെ ചുട്ടു കൊന്ന തന്തൂരി കൊലക്കേസ്,ബെംഗളുരുവിലെ സ്വാമി പ്രേമാനന്ദ കേസ്, ജാർഖണ്ഡ് മുക്തി മോർച്ച കേസ്, ബെംഗളുരുവിലെ രാഘവേശ്വര ഭാരതി സ്വാമി കേസ് എന്നിവയുടെ വിചാരണ വേളയിൽ ഡിഎൻഎ പരിശോധനാ സംബന്ധമായ സഹായം നൽകിയത് ജി.വി റാവുവായിരുന്നു.കൊട്ടിയൂർ പീഡന കേസിൽ ഡി.എൻ.എ പരിശോധ സംബന്ധിച്ച സാക്ഷി വിസ്താരത്തിന് മാത്രമാണ് റാവു ഹാജരാവുന്നത്. ഫോറൻസിക് ഉദ്യോഗസ്ഥ ഷീജയുടെ ക്രോസ് വിസ്താരം ഒക്ടോബർ ഒന്നിന് മാത്രമേ ഇനി നടക്കു. അന്ന് വീണ്ടും അഡ്വ.ജി.വി റാവു കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാവും. ഫോൺ സംബന്ധമായ രേഖകളിൽ തെളിവ് ശേഖരിക്കാനായി ഇന്ന് ബി.എസ്.എൻ.എൽ നോഡൽ ഓഫീസർ സത്യമൂർത്തിയെ കോടതി മുമ്പാകെ വിസ്തരിച്ചു.
വിചാരണക്കിടെ പീഡനത്തിനിരയായ പെൺകുട്ടിയും പിതാവും അമ്മയും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ.റോബിന് അനുകൂലമായി ഇവർ മൊഴി നൽകുകയായിരുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന) കോടതി ജഡ്ജ് പി.എൻ വിനോദ് മുമ്പാകെയാണ് വിവാദമായ കൊട്ടിയൂർ പീഡന കേസിന്റെ വിചാരണ നടക്കുന്നത്.
കേസ് പൊളിക്കാൻ പണമൊഴുക്കി വലിയ പുലികളെയിറക്കി റോബിനച്ചൻ; കൊട്ടിയൂർ പീഡനകേസിലെ പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയിൽ നിന്ന് വന്നത് മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ; കോടതിയിൽ ഫോറൻസിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎൻഎ പരിശോധനയ്ക്ക് സഹായം നൽകിയ അഡ്വ. ജി.വി. റാവു