- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16കാരിയെ ഗർഭം ധരിപ്പിച്ച റോബിനെ രക്ഷിക്കാൻ നോക്കിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ രണ്ട് കന്യാസ്ത്രീകളും ഒരു വൈദികനും ഒളിവിൽ; രണ്ട് കന്യാസ്ത്രീകളും നേഴ്‌സും ഡോക്ടറും അടക്കം ആറു പേരെ ഉടൻ അറസ്റ്റ് ചെയ്യും; വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനായ വൈദികനെതിരേയും കേസ് എടുത്തേക്കും
കണ്ണൂർ: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ രണ്ട് കന്യാസ്ത്രീകളടക്കം ആറുപേർക്കെതിരെ പൊലീസ് കേസെടുത്തതോടെ മാനന്തവാടി, തലശ്ശേരി രൂപതകൾ പ്രതിസന്ധിയിലായി. കേസിൽ പ്രതിേർത്തവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഉണ്ടാകാതിരിക്കാൻ പൊലീസിൽ സമ്മർദ്ദവും ശക്തമാണ്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ, പെൺകുട്ടിയെ പരിശോധിച്ച ഇതേ ആശുപത്രിയിലെ ഡോക്ടർ, വൈത്തിരിയിലെ ഹോളി മേരി അനാഥാലയം മേധാവി, വയനാട് ക്രിസ്തുദാസിസഭയിലെ സന്ന്യാസിനി, ഇരിട്ടി സ്വദേശിനിയായ സന്ന്യാസിനി, കൊട്ടിയൂർ സ്വദേശിനി തങ്കമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഫാദർ റോബിൻ വടക്കും ചേരിയുടെ പീഡനത്തിന് കൂട്ടുനിന്നവരാണ് ഇവരെല്ലാം. പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പേരാവൂർ സിഐ എൻ.സുനിൽകുമാർ കേസ് രജിസ്റ്റർചെയ്തത്. അതുകൊണ്ട് തന്നെ അറസ്റ്റിലായാൽ ജാമ്യം കിട്ടുകയില്ല. വിചാരണ പൂർത്തിയാകും വരെ ചിലപ്പോൽ ജയിലിൽ കിടക്കേണ്ടി വരും. അതുണ്ടായാൽ ഡോക്ടറും നേഴ്‌സും നിർണ്ണായക
കണ്ണൂർ: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ രണ്ട് കന്യാസ്ത്രീകളടക്കം ആറുപേർക്കെതിരെ പൊലീസ് കേസെടുത്തതോടെ മാനന്തവാടി, തലശ്ശേരി രൂപതകൾ പ്രതിസന്ധിയിലായി. കേസിൽ പ്രതിേർത്തവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതിനിടെ അറസ്റ്റ് ഉണ്ടാകാതിരിക്കാൻ പൊലീസിൽ സമ്മർദ്ദവും ശക്തമാണ്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ, പെൺകുട്ടിയെ പരിശോധിച്ച ഇതേ ആശുപത്രിയിലെ ഡോക്ടർ, വൈത്തിരിയിലെ ഹോളി മേരി അനാഥാലയം മേധാവി, വയനാട് ക്രിസ്തുദാസിസഭയിലെ സന്ന്യാസിനി, ഇരിട്ടി സ്വദേശിനിയായ സന്ന്യാസിനി, കൊട്ടിയൂർ സ്വദേശിനി തങ്കമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഫാദർ റോബിൻ വടക്കും ചേരിയുടെ പീഡനത്തിന് കൂട്ടുനിന്നവരാണ് ഇവരെല്ലാം. പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പേരാവൂർ സിഐ എൻ.സുനിൽകുമാർ കേസ് രജിസ്റ്റർചെയ്തത്. അതുകൊണ്ട് തന്നെ അറസ്റ്റിലായാൽ ജാമ്യം കിട്ടുകയില്ല. വിചാരണ പൂർത്തിയാകും വരെ ചിലപ്പോൽ ജയിലിൽ കിടക്കേണ്ടി വരും. അതുണ്ടായാൽ ഡോക്ടറും നേഴ്‌സും നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുമോ എന്ന ഭയം കത്തോലിക്കാ സഭയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനുള്ള കള്ളക്കളികൾ. കുട്ടിയുടെ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ പിതാവ് ഫാദർ റോബിനാണെന്ന് ഉറപ്പിച്ചാൽ പ്രതികൾക്കെല്ലാം ശിക്ഷയും ഉറപ്പാകും. അതിനിടെ കുറ്റകൃത്യം മറച്ചുവച്ചതിന് വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനും കണ്ണൂർ ജില്ലാ സൂപ്രണ്ടിനും അന്വേഷണസംഘം റിപ്പോർട്ട് നല്കിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം മറച്ചുവച്ചതുമായി ബന്ധപ്പെട്ടാണ് ക്രിസ്തുരാജ ആശുപത്രി അധികൃതരുടെ പേരിൽ കേസെടുത്തത്. കുഞ്ഞിനെ വയനാട്ടിലെ അനാഥാലയത്തിലെത്തിച്ച് തെളിവുകളില്ലാതാക്കാൻ ശ്രമിച്ചതാണ് സന്ന്യാസിനികളുടെയും കൊട്ടിയൂർ സ്വദേശിനി തങ്കമ്മയുടെയും പേരിലുള്ള കുറ്റം. സന്ന്യാസിനിമാരും തങ്കമ്മയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് പതിനാറുകാരിയെ പീഡിപ്പിച്ച വൈദികൻ റോബിൻ വടക്കുംചേരിയെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെയാണ് പീഡനത്തിലെ വിശദാംശങ്ങൾ പൊലീസ് മനസ്സിലാക്കിയത്. പ്രശ്‌നത്തിൽ നിന്ന് തടിയൂരാൻ ക്രിസ്തുരാജാ ആശുപത്രി ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ പ്രായം 18ആണെന്നാണ് പറഞ്ഞതെന്നായിരുന്നു ഇവർ നൽകിയ വിശദീകരണം.
കൊാട്ടിയൂര് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്സ് പള്ളി വികാരി ഫാദര് റോബിന് വടക്കുംചേരി പ്ലസ് ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ഗുരുതരമായ കുറ്റകരവുമായ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴാം തീയതിയാണ് പെൺകുട്ടി കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇത് മൂടിവച്ച ആശുപത്രി അധികൃതര് പെണ്കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്ക്കുകയും ഒരാഴ്ച പോലും ആകാതെ ചോര കുഞ്ഞിനെ വായനാട്ടിൽ വൈത്തിരിയിൽ പ്രവർത്തിക്കുന്ന ഹോളി ഇൻഫന്റ് മേരീസ് ചാരിറ്റി എന്ന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പ്രസവിക്കുന്നതുപോലുള്ള കാര്യങ്ങളുണ്ടായാൽ മണിക്കൂറിനകൾ പൊലീസ് സ്റ്റേഷനിലോ, ചൈൽഡ് ലൈൻ കേന്ദ്രത്തിന്റെ അറിയിക്കണം എന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആരുമറിയാതെ പെൺകുട്ടിയെയും കുഞ്ഞിനേയും വയനാട്ടിലേക്ക് മാറ്റിയത്.
കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായ് ജില്ലകളിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മറ്റികൾക്ക് മെട്രോപൊളിറ്റൻ/ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അധികാരം ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയും കുഞ്ഞും ജില്ലയിലെ ഒരു പ്രമുഖ അനാഥാലയത്തിലെത്തിയിട്ടും അത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഹോളി ഇൻഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിൽ കുട്ടികൾ എത്തിയിട്ടുണ്ടെന്ന വിവരം സ്ഥാപനത്തിലെ അധികാരികൾ ജില്ലാ അധികാരി യെ അറിയിച്ച ശേഷവും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയോ, കുട്ടികളെ കൗൺസലിങ് ചെയ്തു കാര്യങ്ങളറിയുകയോ ചെയ്തില്ല എന്ന് മാത്രമല്ല പ്രസ്തുത വിവരം പൊലീസിനെയോ, പെൺകുട്ടിയുടെ ജില്ലയായ കണ്ണൂരിലെ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിക്കുകയോ ചെയ്യാത്തത് ദുരൂഹതയുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകത്തിനെതിരെ കേസ് എടുക്കാനുള്ള സാധ്യത തെളിയുന്നത്.
അതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എൻ.എ. പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ പട്ടുവത്തെ സർക്കാർ അനാഥമന്ദിരത്തിൽ കഴിയുന്ന കുഞ്ഞിന്റെയും റിമാൻഡിൽ കഴിയുന്ന െവെദികന്റെയും രക്തസാമ്പിളുകൾ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാൽ, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലർ മാറ്റിയതായി ആരോപണമുണ്ട്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തിൽ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂർ പൊലീസ് രക്ഷപ്പെടുത്തി കൊട്ടിയൂർ പട്ടുവത്തെ സർക്കാർ അനാഥാലയത്തിൽ എത്തിച്ചത്. ഇതിനിടെയിൽ കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.
രൂപതയുടെ പി.ആർ.ഒ: ഫാ. തോമസാണ് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷൻ. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് വൈത്തിരിയിലെ അനാഥാലയത്തിന്റെ ചുമതല. ഇവർ രണ്ടുപേരും നേരത്തേ തന്നെ െവെദികനെ രക്ഷിക്കാൻ ശ്രമം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എടുക്കുന്നത്. ഇവരുടെ സഹായത്തോടെ കുട്ടിയെ മാറ്റിയോ എന്ന ആശങ്കയാണ് ശക്തമാകുന്നത്. കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കിൽ ഡി.എൻ.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. എന്നാൽ കുട്ടിയുടേയും അമ്മയുടേയും ഡിഎൻഎ പരിശോധിച്ചാൽ ഇതിലെ കള്ളക്കളി പൊളിയും. അത് പ്രസവം നടന്ന ക്രിസ്തുരാജാ ആശുപത്രിയെ പോലും വെട്ടിലാക്കും.
അതുകൊണ്ട് റോബിന്റേയും കുട്ടിയുടേയും ഡിഎൻഎ പരിശോധനാ ഫലത്തിൽ അസ്വാഭാവികത കണ്ടാൽ കുട്ടിയുടേയും അമ്മയുടേയും ഡിഎൻഎ പരിശോധിക്കാനാണ് തീരുമാനം. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകളും ഡി.എൻ.എ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.