കണ്ണൂർ: പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ തിരക്കഥയും കഥാപാത്രങ്ങളേയും ഫാദർ റോബിൻ വടക്കുംചേരി നിശ്ചയിച്ചു. കഥയിലെ കഥാപാത്രങ്ങളെല്ലാം സംവിധായകന്റെ റോൾ നന്നാക്കി. ഇതോടെ താൻ പിടിക്കപ്പെടില്ലാന്ന് റോബിൻ കരുതി. ധ്യാനത്തിന് എന്ന് പറഞ്ഞ് ചെറിയൊരു മുങ്ങൽ. വിദേശയാത്ര കഴിഞ്ഞെത്തുമ്പോൾ എല്ലാം ഓകെയാകുമെന്ന് കരുതി. എന്നാൽ ഫാദറിന്റെ തിരക്കഥയിലേക്ക് അപ്രതീക്ഷിതമായി പുതിയൊരു കഥാപാത്രമെത്തി. അതായിരുന്നു ചൈൽഡ് ലൈൻ ഇതോടെ എല്ലാം പൊളിഞ്ഞു. കടുംബത്തിന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതിനായി പത്ത് ലക്ഷം രൂപയോളം നൽകി മകളുടെ ഗർഭത്തിന്റേയും ജനിച്ച കുട്ടിയുടെയും പിതൃത്വം പെൺകുട്ടിയുടെ പിതാവിന് മേൽ കെട്ടിവെക്കാനുള്ള ഹീനമായ ശ്രമവും നടന്നു.

ഫാ.റോബിൻ പെൺകുട്ടിയേ നിരന്തിരമായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായപ്പോൾ പിതാവും മാതാവും എല്ലാം അറിഞ്ഞു. നാണക്കേട് കാരണം ഒന്നും പുറത്തു പറഞ്ഞില്ല. നിർദ്ധന കുടുംബത്തിൽപ്പെട്ട പെൺകുട്ടി അഞ്ചു മക്കളിൽ മൂത്തവളായിരുന്നു. കുടുംബത്തിന്റെ പ്രാരാബ്ദം മാറ്റാൻ ഈ വിഷയം സമർത്ഥമായി ഉപയോഗിക്കാൻ കുടുംബവും സാധ്യത കണ്ടെത്തി. ഇതോടെ എല്ലാം ഫാദർ റോബിന്റെ വഴിക്കായി. പള്ളിയിലെ അച്ചൻ പറഞ്ഞതു പോലെ പെൺകുട്ടിയുടെ അച്ഛനും അമ്മയും നിന്നു കൊടുത്തു. പെൺകുട്ടിയേ തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രിയിൽ എത്തിച്ച് രഹസ്യമാക്കി പ്രസവിപ്പിച്ചു.

പ്രസവവും ജനന രജിസ്റ്റ്രേഷനും എല്ലാം കന്യാസ്ത്രീകൾ നടത്തുന്ന ഈ ആശുപത്രി അതീവ രഹസ്യമാക്കി വയ്ച്ചു. മാത്രമല്ല ആശുപത്രി ചെലവ് ഫാ.റോബിൻ വഴി നല്കുകയായിരുന്നു. പ്രസവ ശിശ്രൂഷക്കായി വൈദീകൻ തന്റെ വിശ്വസതയായ യുവതിയെ നിയോഗിച്ചു. കൊട്ടിയൂർ ഇടവകയിലെ ഈ സ്ത്രീയെ കുറിച്ചും സംശയങ്ങൾ ഏറെയാണ്. പ്രസവത്തിന് ശേഷം വയനാട്ടിൽ ഒളിവിൽ പെൺകുട്ടിയെ താമസിപ്പിച്ചു. മാസം ഒന്നു കഴിഞ്ഞപ്പോൾ കാര്യങ്ങൾ പുറംലോകത്ത് എത്തി. ഇതോടെ പത്ത് ലക്ഷം രൂപ നൽകി കുടുംബത്തെ അച്ചൻ എല്ലാ അർത്ഥത്തിലും പാട്ടിലാക്കി. ഫാ. റോബിൻ മാതാപിതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി. 10 ലക്ഷം രൂപക്ക് വിവാദം ഒതുക്കി തീർത്തുവെന്നാണ് പുറത്തെ സംസാരം. 10 ലക്ഷം രൂപ ഇവർക്ക് കൈമാറിയ ശേഷം പള്ളിയിൽ നിന്ന് ധ്യാനത്തിനായി യാത്രയും തിരിച്ചു.

പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി പിതാവാണെന്ന് വീട്ടുകാർ വെളിപ്പെടുത്തണമെന്നായിരുന്നു അച്ചൻ ഉപദേശിച്ചത്. ഡിഎൻഎ പരിശോധനയിൽ പോലും ഇത് തെളിയുമെന്നതിനാലായിരുന്നു ഈ കള്ളം പറയാൻ ഉപദേശിച്ചതെന്നാണ് സൂചന. പത്ത് ലക്ഷം കണ്ടതോടെ എന്തും ചെയ്യാമെന്നായി കുട്ടിയുടെ അച്ഛനും. അമ്മയേയും നിർബന്ധിച്ച് സമ്മതിപ്പിച്ചെന്നാണ് സൂചന. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മകളുടെ ഗർഭത്തിന്റേയും പിറന്ന കുട്ടിയുടേയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പിതാവും സമ്മതിച്ചു. തട്ടിപ്പ് പുറത്തായില്ലെങ്കിൽ കുട്ടിയേ താൻ ഏറ്റെടുത്ത് അനാഥാലയത്തിലേക്ക് മാറ്റാമെന്നും എല്ലാ ജീവിതകാര്യവും താൻ നോക്കാമെന്നും വൈദീകൻ ഉറപ്പു നല്കി. പെൺകുട്ടിക്ക് മറ്റൊരു വിവാഹത്തിന് തടസമില്ലെന്നും താൻ സമയമാകുമ്പോൾ ആളെ കണ്ടെത്തിതരാമെന്നും വൈദീകൻ വീട്ടുകാരെ അറിയിച്ചു.

പെൺകുട്ടിക്ക് വൈദീകനോട് പ്രണയമായിരുന്നുവെന്നും സൂചനയുണ്ട്. അതുകൊണ്ട് കുട്ടിയുടെ അച്ചൻ ഫാദറെന്ന് പറയാനായിരുന്നു താല്പര്യം. പപ്പ ഇതൊന്നും ഏറ്റെടുക്കേണ്ടെന്നും വൈദീകനാണെന്ന് പറയുന്നതിലാണ് എനിക്ക് അഭിമാനമെന്നും പെൺകുട്ടി അച്ഛനോട് പറഞ്ഞതായും സൂചനയുണ്ട്. കുട്ടിയുടെ അച്ഛൻ പപ്പ ആണെന്ന് പറഞ്ഞാൽ അത് എനിക്ക് ഇപ്പോൾ കിട്ടിയതിനേക്കാൾ വലിയ അപമാനം ലഭിക്കുമെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ ഭീഷണിക്ക് മുന്നിൽ പെൺകുട്ടി വഴങ്ങി. അങ്ങനെ പോകുന്നതിനിടെയാണ് വയനാട്ടിലെ കുട്ടിയുടെ ഒളിവ് ജീവിതവും പ്രസവവും കൊട്ടിയൂരിൽ പാട്ടായത്. ഇതിന് പിന്നിൽ പ്രസവ ശുശ്രൂഷ നടത്തിയ സ്ത്രീയാണെന്നും സൂചനയുണ്ട്. അദ്യം സ്വന്തം അച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പ്രചരിച്ചത്. ഫാദർ നൽകിയതിൽ ഒരു വിഹിതം കിട്ടാത്തതിലുള്ള പക സ്ത്രീ തീർത്തയാണ് ഈ കഥ പുറത്തെത്താൻ കാരണം.

എന്നാൽ കണക്ക് കൂട്ടലെല്ലാം തെറ്റുന്നതാണ് പിന്നീട് കണ്ടത്. സംഭവം കേട്ടറിഞ്ഞ്. അതസയം വൈദികന്റെ ശ്രമങ്ങളെ ചെറുത്തത് സഭയ്ക്ക് കീഴിലുള്ള ചൈൽഡ് ലൈൻ പ്രവർത്തകർ തന്നെയാണ്. സംഭവക്കെ കുറിച്ച് അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു. ഫാദറിന്റെ തിരക്കഥയ്ക്ക് അനുസരിച്ച് പിതാവ് എല്ലാ കുറ്റവും ഏറ്റെടുത്തു. ലൈംഗികമായി ചൂഷണം ചെയ്തതും എല്ലാം നടന്ന കഥ പോലെ പിതാവ് മൊഴി നൽകി. ഇതു തന്നെ കുട്ടിയുടെ അമ്മയും പറഞ്ഞെന്നാണ് സൂചന. തുടർന്ന് പെൺകുട്ടിയും ഫാദർ പറഞ്ഞു പഠിപ്പിച്ചത് ആവർത്തിച്ചു. പെൺകുട്ടിയേ ഗർഭിണിയാക്കിയതും മറ്റും അവളുടെ പിതാവാണെന്ന്. ഞങ്ങൾക്ക് പരാതി ഇല്ലെന്നും കുട്ടിയേ ഞങ്ങൾ നോക്കികൊള്ളാമെന്നും പെൺകുട്ടിയുടെ അമ്മ വിശദീകരിക്കുകയും ചെയ്തു. നാണക്കേട് കാരണമാണിതെന്നായിരുന്നു നിലപാട്. ഇത് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് അംഗീകരിക്കാനായില്ല.

പെൺകുട്ടിയേ ചൈൽഡ് ലൈൻ പ്രവർത്തകർ ചോദ്യം ചെയ്യുകയും കൗൺസിലിങ്ങ് നടത്തുകയും ചെയ്തു. പിതാവ് ബന്ധപ്പെട്ട രീതി പോലും പെൺകുട്ടി ഇവരോട് വിവരിച്ചു. അച്ഛൻ പറഞ്ഞ അതേ കഥ. സംശയത്തിന് ഒരിടവും നൽകിയില്ല. ഇതോടെ അച്ഛനെതിരെ കേസെടുക്കുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു. എന്നാൽ പെൺകുട്ടിക്ക് 16 വയസുള്ളതിനാൽ ബാല ലൈംഗിക പീഡനമാണെന്നും പിതാവ് ക്രിമിനൽ ആണെന്നും ഇപ്പോൾ തന്നെ പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റുകയാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. ഇതോടെ പെൺകുട്ടി ആകെ തകർന്നു.

യഥാർത്ഥ പീഡകന്റെ കഥ അങ്ങനെ പുറംലോകത്ത് എത്തി. അങ്ങനെ ധ്യാനത്തിന് പോയ വൈദികനെ തൃശൂരിൽ വച്ച് പൊലീസ് കൈയാമവും വച്ചു.