കണ്ണൂർ: കൊട്ടിയൂരിൽ പതിനാറുകാരിയായ +1 പ്രസവിച്ച സംഭവത്തിൽ നീണ്ടുനോക്കി പള്ളിവികാരിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളീ വികാരി ഫാ.റോബിൻ വടക്കുംഞ്ചേരിക്കെതിരെയാണ് പൊലീസ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നതായും ഇപ്പോൾ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പേരാവൂർ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിനിരയായ +1 വിദ്യാർത്ഥിനി കഴിഞ്ഞയാഴ്ചയാണ് പ്രസവിച്ചത്. ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത കോളിൽ നിന്നാണ് വിവരം പുറത്തുവന്നത്.

ഫോൺ വന്നതിനെ തുടർന്ന് ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെൺകുട്ടി പറഞ്ഞത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിൻ ഒളിവിൽ പോയെങ്കിലും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പ്രസവിച്ചത്. ഫാ.റോബിൻ വടക്കുംഞ്ചേരിയെ പോക്‌സോ നിയമ പ്രകാരവും ബലാത്സംഗത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.