കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെ രക്ഷിക്കാൻ വേണ്ടി ഉന്നതതല ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുകയാണ്. ഇതിനിടെ പെൺകുട്ടി പ്രസവിച്ച ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം തടിരക്ഷിക്കാൻ വേണ്ടി ആശുപത്രി അധികൃതരും രംഗത്തെത്തി. ഫാ. റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയുടെ വയസിൽ കൃത്രിമം കാണിച്ചു കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിൽ കൂത്തുപറമ്പിലുള്ള ക്രിസ്തുരാജ് ആശുപത്രി വൈദികനെ രക്ഷിക്കാൻ ശ്രമിച്ചത്.

തങ്ങളുടെ ഭാഗത്തു നിന്നും പിഴവുകൾ ഉണ്ടായിട്ടില്ലെന്ന കാണിക്കാനുള്ള തീവ്രശ്രമങ്ങളാണ് ആശുപത്രി അധികൃതർ നടത്തുന്നത്. പ്രായ പൂർത്തിയായ പെൺകുട്ടിയാണെന്ന് കാണിക്കാനാണിത് വയസ് 18ആക്കിയത്. മാത്രമല്ല പിതൃത്വം ആശുപത്രിയിൽ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ് കൊടുത്തത്. 18വയസന്നാണ് ആശുപത്രി അധികൃതർ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെൺകുട്ടിയുടെ പ്രായം കാണിച്ചത്. കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ് കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങൾക്ക് സഹായിക്കാൻ ഇടവകയിലേ ഒരു സ്ത്രീയേ ഫാ.റോബിൻ അയച്ചിരുന്നു. ഇതിൽ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാിരുന്നു.

പള്ളിയിലെ ദമ്പതി കൂട്ടായ്മയിലേ നേതാവായിരുന്ന ഒരു സ്ത്രീയെയാണ് സ്വന്തം ഗർഭം ഒതുക്കാൻ വേണ്ടി വൈദികൻ അയച്ചത്. വൈദീകന്റെ കുഞ്ഞാണെന്ന് അറിഞ്ഞിട്ടും അവർ വിവരം പുറത്തു പറയാതെ എല്ലാം രഹസ്യമായി ഒളിപ്പിച്ചു. ഈ സ്ത്രീക്ക് പ്രതിയായ വൈദീകൻ 3.5 ലക്ഷം രൂപ നല്കിയിരുന്നത്രേ. ആശുപത്രി ചെലവിനും, കുഞ്ഞിനേ ഒളിപ്പിക്കാനും, ബാക്കി സത്രീക്കുള്ള കൂലിയായും ആയിരുന്നു തുക. ഇങ്ങനെ പണം ഒഴുക്കി തന്നെയാണ് ഫാ. റോബിൻ കേസെതുക്കാൻ ശ്രമം നടത്തിയത്. ഈ പണം എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.

അതേസമയം സംഭവം വിവാദമായപ്പോൾ തങ്ങളൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമമാണ് ക്രിസ്തുരാജ് ആശുപത്രി അധികൃതർ നടത്തുന്നത്. പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പത്രകുറിപ്പ് ഇറക്കിയതിലാണ് 16വയസ് എന്നുള്ളത് 18 വയസാക്കി കാണിച്ചിരിക്കുന്നത്. പ്രായം പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കേസിൽ തങ്ങൾ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിൽ ഏറ്റവും വിചിത്രമായത് പെൺകുട്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ്. വയർ വേദനയാണെന്ന് പറഞ്ഞാണ് വന്നത്. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ് പ്രസവ വേദനയെന്ന് മനസിലായത് എന്നാണ്. പൂർണ്ണ ഗർഭിണിയേ കണ്ടിട്ട് കാര്യം മനസിലായില്ല എന്നു പറഞ്ഞാൽ അതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.

കുറ്റകൃത്യം മറയ്ക്കുവാനുള്ള ഗൂഢാലോചന കേസിൽ നടന്നിട്ടുണ്ടെന്നും, അതിനാൽ കൂടുതൽപ്പേർ ഇനി കേസിൽ പ്രതിയാകും എന്നാണ് പൊലീസ് വ്യക്തമാക്കുന്ന്ത. അതുകൊണ്ട് ആ്ശുപത്രിയുടെ വിശദീകരണം തൽക്കാലം ആരും മുഖവിലക്കെടുക്കില്ല. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും. കുട്ടിയെ സംരക്ഷിക്കേണ്ട സ്ഥാനത്ത് നിന്നാണ് പള്ളിമേടയിൽ വച്ച് വൈദികനായ റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ മനേജറാണ് റോബിൻ. പീഡനത്തിന് ശേഷവും പെൺകുട്ടി 10 മാസത്തോളം ഈ സ്‌കൂളിൽ തന്നെ പഠിച്ചു. പ്രസവത്തിന് ശേഷം ശിശുവിനെ വൈത്തിരിയിലെ സഭയുടെ കീഴിലുള്ള അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.

കേസ് ആദ്യഘട്ടത്തിൽ പുറത്തുവന്നപ്പോൾ സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെൺകുട്ടി പറഞ്ഞത്. ഇതിന് പെൺകുട്ടിയെ പ്രാപ്തയാക്കിയ രീതിയിൽ വൈദികനോ ഗൂഢാലോചന നടത്തിയവരോ ഇടപെട്ടു എന്നാണ് തെളിയിക്കുന്നത് എന്ന് പൊലീസ് പറയുന്നു. അതിനാൽ തന്നെ സംഭവം ഒളിച്ചുവയ്ക്കാനുള്ള കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന് പുറമേ കൂടുതൽ പെൺകുട്ടികൾ വൈദികന്റെ ഇരായായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാൾക്ക് വേണ്ടി, പലഘട്ടങ്ങളിലായി ഒത്തുതീർക്കാൻ ഇടപെടലുകൾ നടന്ന സംഭവം അജ്ഞാത ഫോൺ കോളിലൂടെയാണ് പുറത്ത് വന്നത്. പിന്നീടാണ് ചൈൽഡ് ലൈനും പൊലീസും ഇടപെട്ടത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെയും സഭയ്ക്കുള്ളിൽ അച്ചടക്ക നടപടി ഇയാൾ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവിൽ പോയ വികാരിയെ മാനന്തവാടി രൂപതി വൈദിക വൃത്തിയിൽ നീക്കിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്ത ഫാദർ റോബിൻ വടക്കുംചേരിയെ പള്ളിയിൽ എത്തിച്ച് തെളിവെടുത്തു. പള്ളിവികാരിയും സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്‌സോയും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.