- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടും പൊട്ടും തിരിയാത്ത ആൺകുട്ടികളെ മടിയിലിരുത്തി പ്രകൃതി വിരുദ്ധ പീഡനം; കേസായപ്പോൾ മംഗലാപുരത്തെ ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചിരുന്നു; സഭ കൈവിട്ട വൈദികനെ പൊക്കി പൊലീസ്; മീനങ്ങാടി ബാലഭവനിലെ പീഡകൻ ഫാ സജി ജോസഫ് പിടിയിൽ
കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന വൈദികൻ പിടിയിൽ. കൊട്ടിയൂർ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്. പാരിതിയെ തുടർന്ന് സജിയുടെ പേരിൽ പോക്സോ നിയമപ്രകാരം മീനങ്ങാടി പൊലീസ് കേസെടുത്തിരുന്നു. സ്‌കൂൾ അവധിക്കാലത്ത് വൈദികൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആൺകുട്ടികൾ മൊഴി നൽകിയത്. 2016-17 അധ്യയന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങ്ങിന് വിധേയരാക്കിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്ന ബാലഭവൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നാൽപ്പത് കുട്ടികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മംഗലാപുരത്ത് നിന്നാണ് വൈദികൻ പിടിയിലായത്. ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ മീനങ്ങാടി
കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന വൈദികൻ പിടിയിൽ. കൊട്ടിയൂർ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്. പാരിതിയെ തുടർന്ന് സജിയുടെ പേരിൽ പോക്സോ നിയമപ്രകാരം മീനങ്ങാടി പൊലീസ് കേസെടുത്തിരുന്നു.
സ്‌കൂൾ അവധിക്കാലത്ത് വൈദികൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആൺകുട്ടികൾ മൊഴി നൽകിയത്. 2016-17 അധ്യയന വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് സൂചന ലഭിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങ്ങിന് വിധേയരാക്കിയതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീനങ്ങാടി പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്ന ബാലഭവൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നാൽപ്പത് കുട്ടികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മംഗലാപുരത്ത് നിന്നാണ് വൈദികൻ പിടിയിലായത്. ബന്ധുവിന്റെ തോട്ടത്തിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പിടിയിലായത്.
ഇയാൾ മീനങ്ങാടി ബാലഭവനിൽ ചുമതലയേൽക്കുമ്പോൾ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത് പൂട്ടിയശേഷം തിരികെ വരാൻ മൂന്ന് കുട്ടികൾ മാത്രമാണ് തയ്യാറായത്. അതിനാൽ തന്നെ കൂടുതൽ കുട്ടികൾ പീഡനത്തിനിരയായോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ആന്ധ്രയിൽ ആയിരുന്നപ്പോഴും ഇത്തരത്തിൽ പീഡനം നടത്തിയിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.
വൈദികർ പ്രതികളാകുന്ന പീഡനക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളുമായി ഇടപഴകുന്ന വൈദികർക്ക് കത്തോലിക്ക സഭ മാർഗരേഖ പുറത്തിറക്കിയ അന്നുതന്നെയാണ് ബാലഭവനിലെ 15, 14 വയസ്സുകാരായ നിരവധി ആൺകുട്ടികളെ പീഡനത്തിനിരയാക്കിയ വൈദികനെതിരെ പൊലീസ് കേസ് എടുത്തത്. മഴനനയാതിരിക്കാനായി അരമനയിലേക്ക് കയറിനിന്ന16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ റോബിൻ വടക്കുംചേരിക്ക് പിന്നാലെ സഭക്ക് തീരാകളങ്കമായി വയനാട്ടിൽനിന്ന് മറ്റൊരു പീഡന വാർത്തകൂടി പുറത്തുവന്നിരിക്കയാണ്.
ബാലഭവനിലെ അന്തേവാസികളായ 15, 14 വയസ്സുകാരായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സജിയുടെ അറസ്റ്റ്. പോക്‌സോ, ഐ.പി.സി 377, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പരാതിയെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഈ വൈദികനെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് കുട്ടികൾ അമ്മമാരെ വിവരമറിയിച്ചതോടെ അവർ പി.ടി.എ കമ്മിറ്റി വഴി ചൈൽഡ് ലൈനിന് പരാതി നൽകി. മീനങ്ങാടി പൊലീസ് വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കുമായാണ് കേരള കാത്തലിക് ബിഷപ് കോൺഫറൻസിന്റെ (കെ.സി.ബി.സി) പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കിയ അന്നുതന്നെയാണ് പുതിയ കേസും ഉണ്ടായത്. വൈദികർക്കെതിരെ തുടർച്ചയായി കേസുകൾ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ ചർച്ചയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഇതിന്റെ പ്രത്യാഘാതം വലുതാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു.
രണ്ടുവർഷത്തിനിടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഏഴോളം പ്രധാന കേസിലാണ് വൈദികർ പ്രതികളായത്. മുൻകാലങ്ങളിൽനിന്ന് വലിയ വർധനയാണിത്. മാസങ്ങൾക്ക് മുമ്പ് 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പുത്തൻവേലിക്കരിയിലെ പള്ളി വികാരിക്ക് ഇരട്ടജീവപര്യന്തം ലഭിച്ചിരുന്നു. 2016 ഒക്‌ടോബറിൽ കണ്ണൂരിലെ സെമിനാരി റെക്ടറും അറസ്റ്റിലായിരുന്നു. അടുത്തിടെ കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വൈദികൻ അറസ്റ്റിലായത് ഏറെ ചർച്ചയായിരുന്നു. ഇത് സഭക്കെതിരെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് സർക്കുലർ അടക്കമുള്ള നടപടികൾ വേണ്ടിവന്നത്.