- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിൽ പള്ളിവികാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തോമസ് പാടശേരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കുർബാനയ്ക്ക് എത്താത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പള്ളിവികാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാരയിലെ ഔവർ ലേഡി ഒഫ് മൗണ്ട് കാർമൽ പള്ളി വികാരി തോമസ് പാടശ്ശേരി(62)യാണു പള്ളിക്കു സമീപത്തെ ഓഫീസിൽ തൂങ്ങി മരിച്ചത്. ഇന്നു രാവിലെ ആദ്യ കുർബാനയ്ക്ക് എത്താത്തതിനെ തുടർന്ന് നാട്ടുകാരും വിശ്വാസികളും നടത്തിയ തിരച്ചിലിലാണ് വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിനോട് ചേർന്ന താമസ മുറിയിൽ തിരുവസ്ത്രം അഴിച്ചുവച്ച നിലയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കാർമൽ പള്ളിയിലെ വികാരിയായ തോമസ് പാടശ്ശേരി പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് പാടശ്ശേരി കുടുംബാഗമാണ്. മരണ കാരണം വ്യക്തമല്ല. പ്രമേഹ രോഗം മൂർച്ചിച്ചതിനെ തുടർന്ന ഏറെ കാലം നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് പാടശേരി കഴിഞ്ഞ ദിവസമാണ് പള്ളിയിൽ തിരിച്ചെത്തിയത്. വിവരം അറിഞ്ഞ് നൂറുകണക്കിന് വിശ്വാസികളും രൂപതാ അധികൃതരും പള്ളിയിൽ എത്തി. ഇടവക അംഗങ്ങളുമായി അടുത്ത് ഇടപഴകിയിരുന്ന വികാരിയായിരുന്നു തോമസ് പാടശ്ശേരിയെന്ന് നാട്ടുകാർ പറഞ്ഞു.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പള്ളിവികാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കാരയിലെ ഔവർ ലേഡി ഒഫ് മൗണ്ട് കാർമൽ പള്ളി വികാരി തോമസ് പാടശ്ശേരി(62)യാണു പള്ളിക്കു സമീപത്തെ ഓഫീസിൽ തൂങ്ങി മരിച്ചത്.
ഇന്നു രാവിലെ ആദ്യ കുർബാനയ്ക്ക് എത്താത്തതിനെ തുടർന്ന് നാട്ടുകാരും വിശ്വാസികളും നടത്തിയ തിരച്ചിലിലാണ് വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിനോട് ചേർന്ന താമസ മുറിയിൽ തിരുവസ്ത്രം അഴിച്ചുവച്ച നിലയിലായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി കാർമൽ പള്ളിയിലെ വികാരിയായ തോമസ് പാടശ്ശേരി പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് പാടശ്ശേരി കുടുംബാഗമാണ്. മരണ കാരണം വ്യക്തമല്ല. പ്രമേഹ രോഗം മൂർച്ചിച്ചതിനെ തുടർന്ന ഏറെ കാലം നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് പാടശേരി കഴിഞ്ഞ ദിവസമാണ് പള്ളിയിൽ തിരിച്ചെത്തിയത്. വിവരം അറിഞ്ഞ് നൂറുകണക്കിന് വിശ്വാസികളും രൂപതാ അധികൃതരും പള്ളിയിൽ എത്തി. ഇടവക അംഗങ്ങളുമായി അടുത്ത് ഇടപഴകിയിരുന്ന വികാരിയായിരുന്നു തോമസ് പാടശ്ശേരിയെന്ന് നാട്ടുകാർ പറഞ്ഞു.