- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ റിപ്പോർട്ട് ശരിവച്ചു കൊണ്ട് കൊല്ലം റൂറൽ എസ് പിയുടെ റിപ്പോർട്ടും; സെമിനാരി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെ രക്ഷപ്പെടാൻ സഹായിച്ചത് പൂവാർ സിഐ തന്നെ; ഉസലംപെട്ടിയിലെ സെമിനാരിയിൽ ഒളിവിൽ താമസിച്ച ഫാ തോമസ് പാറേക്കളത്തെ പിടികൂടിയ ഉടൻ സിഐയ്ക്ക് സസ്പെൻഷൻ
കൊല്ലം: പൊലീസ് തെളിവെടുക്കുമ്പോൾ വൈദിക വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതി കാസർകോട് ചീമേനി സ്വദേശി ഫാ. തോമസ് പാറേക്കളം ഓടി രക്ഷപ്പെട്ടു. ഇയാളെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഉസലംപെട്ടിയിൽ നിന്നു കൊല്ലം റൂറൽ പൊലീസാണു പിടികൂടിയത്. രക്ഷപ്പെടാൻ പഴുതൊരുക്കിയെന്ന കുറ്റത്തിനു പൂവാർ സർക്കിൾ ഇൻസ്‌പെകട്ർ എസ്.എം.റിയാസിനെ ഡിജിപി സസ്‌പെൻഡ് ചെയ്തു. ഫാ തോമസ് പാറേക്കളം ഓടി രക്ഷപ്പെട്ടതിൽ അസ്വാഭാവികതയുണ്ടെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് നടപടി ക്രമങ്ങൾ നീങ്ങിയത്. ഫാ. തോമസിനെ ആദ്യം കസ്റ്റഡിയിലെടുത്ത ശേഷം സിഐ രക്ഷപ്പെടാൻ പഴുതൊരുക്കിയതായി കൊല്ലം റൂറൽ എസ്‌പി എസ്.സുരേന്ദ്രൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി. തേവലപ്പുറം പുല്ലാമലയിലെ സെമിനാരി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയെ പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ സമിതിക്കു നൽകിയ പരാതിയിലാണു കേസ്. പൂവാ
കൊല്ലം: പൊലീസ് തെളിവെടുക്കുമ്പോൾ വൈദിക വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതി കാസർകോട് ചീമേനി സ്വദേശി ഫാ. തോമസ് പാറേക്കളം ഓടി രക്ഷപ്പെട്ടു. ഇയാളെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഉസലംപെട്ടിയിൽ നിന്നു കൊല്ലം റൂറൽ പൊലീസാണു പിടികൂടിയത്. രക്ഷപ്പെടാൻ പഴുതൊരുക്കിയെന്ന കുറ്റത്തിനു പൂവാർ സർക്കിൾ ഇൻസ്‌പെകട്ർ എസ്.എം.റിയാസിനെ ഡിജിപി സസ്‌പെൻഡ് ചെയ്തു. ഫാ തോമസ് പാറേക്കളം ഓടി രക്ഷപ്പെട്ടതിൽ അസ്വാഭാവികതയുണ്ടെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് നടപടി ക്രമങ്ങൾ നീങ്ങിയത്.
ഫാ. തോമസിനെ ആദ്യം കസ്റ്റഡിയിലെടുത്ത ശേഷം സിഐ രക്ഷപ്പെടാൻ പഴുതൊരുക്കിയതായി കൊല്ലം റൂറൽ എസ്‌പി എസ്.സുരേന്ദ്രൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി. തേവലപ്പുറം പുല്ലാമലയിലെ സെമിനാരി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയെ പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ സമിതിക്കു നൽകിയ പരാതിയിലാണു കേസ്. പൂവാർ സിഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു മൂഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണു വൈദികൻ രക്ഷപ്പെട്ടത്.
അതിന് ശേഷം പരിചയക്കാരന്റെ ബൈക്കിൽ കൊട്ടാരക്കരയിൽ എത്തി ബസിൽ തമിഴ്‌നാട്ടിലേക്കു കടക്കുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉസലംപെട്ടിയിലെ സെമിനാരിയിൽ നിന്നു പിടികൂടുകയായിരുന്നു. കൊട്ടാരക്കര സിഐ ഷൈനു തോമസ്, എസ്‌ഐമാരായ വി.പി.സുധീഷ്, സി.കെ.മനോജ്, സിപിഒമാരായ ആശിഷ് കോഹൂർ, രാധാകൃഷ്ണൻ, അനിൽ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. വൈദികൻ ഓടി രക്ഷപ്പെട്ടത് പൊലീസിന് നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതും കസ്റ്റഡിയിൽ എടുത്തതും.
തേവലപ്പുറം പുല്ലാമലയിൽ പ്രവർത്തിക്കുന്ന സെമിനാരിയിൽ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് ഫാ.തോമസ് പാറേക്കള(30)ത്തിനെ അറസ്റ്റ് ചെയ്തത്. കൊല്ലം പൂത്തൂർ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മൂഴിക്കോട് സെന്റ്മേരീസ് പള്ളിയിലും പുല്ലാമല ഹോളി ക്രോസ് പള്ളിയിലും വികാരിയായി പ്രവർത്തിച്ചുവരികയായിരുന്നു ഫാ. തോമസ് പാറേക്കളം. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്ന്യാസ സമൂഹത്തിലെ അംഗമാണ്. പുല്ലാമലയിൽ പ്രവർത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അദ്ധ്യാപകനായിരുന്നു. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ മൂഴിക്കോട്ടെ പള്ളിയുടെ രണ്ടാംനിലയിൽകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുമായിരുന്നുവെന്നാണ് പരാതി.
സെമിനാരിയിൽനിന്ന് പഠനം നിർത്തിപ്പോയ പൂവാർ കരിങ്കുളം സ്വദേശിയായ 14 കാരൻ വീട്ടുകാരോടൊപ്പം പൂവാർ സി.ഐയ്ക്കാണ് പരാതിനൽകിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പൂവ്വാർ സിഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്ന് മൂഴിക്കോട്ടെ പള്ളിയിലെത്തിച്ച് പരിശോധനകൾ നടത്തുന്നതിനിടയിലാണ് പൊലീസിനെ കബളിപ്പിച്ച് വൈദികൻ മുങ്ങുന്നത്. ഇയാളെ താഴത്തെനിലയിൽ നിർത്തിയശേഷം മുകളിൽ മഹസർ തയ്യാറാക്കുന്നതിനായി പൊലീസ് പോയപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച ഉച്ചയോടെയാണ് ചൈൽഡ് ലൈനിൽ നിന്നും കുട്ടിയെ വൈദികൻ പീഡിപ്പിച്ചെന്ന പരാതി ലഭിക്കുന്നത്. കാഞ്ഞിരംകുളം സ്വദേശിയായ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതും ലോക്കൽ പൊലീസ് സ്റ്റേഷനായ കാഞ്ഞിരംകുളത്ത് തന്നെ. ഇതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ നിയമ പ്രകാരമുള്ള കേസായതിനാൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന പൂവാർ സർക്കിളാണ് മൊഴി രേഖപ്പെടുത്തിയത്. കോട്ടത്തല സെന്റ് മേരീസ് പള്ളി വികാരിയാണ് തോമസ് പാറക്കുഴി തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി നൽകിയ മൊഴി. കാഞ്ഞിരംകുളത്താണ് കുട്ടി പത്താം ക്ലാസ് വരെ പഠിച്ചതും. പിന്നീടാണ് വൈദിക പഠനത്തിനായി റോമൻ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ്മേരീസ് പള്ളിയിലും സഭയുടെ കീഴിലുള്ള വിദ്യാലയത്തിലുമായിരുന്നു പഠനം. പള്ളിക്ക് കുറച്ച് അകലെയുള്ള ഒരു വീട്ടിലാണ് വൈദിക വിദ്യാർത്ഥികൾ താമസിച്ചിരുന്നത്.
കഴിഞ്ഞ അഞ്ച് മാസമായി വൈദികൻ പീഡിപ്പിക്കാറുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.കോട്ടത്തല സെന്റ്മേരീസ് പള്ളിയുടെ മുകളിലത്തെ നിലയിലാണ് വൈദികൻ താമസിക്കുന്നത്. ഇവിടെവച്ചാണ് കുട്ടിയെ വൈദികൻ പീഡിപ്പിച്ചിരുന്നത്.