- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ ടോം ഉഴുന്നാലിൽ ഡൽഹിയിൽ എത്തി; വിമാനം ഇറങ്ങിയ ഫാ ടോം ഉഴുന്നാലിനെ മന്ത്രി കണ്ണന്താനം സ്വീകരിച്ചു; ആദ്യം പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിക്കും; സുഷമയേയും കണ്ട ശേഷം മറ്റ് പരിപാടികൾ; പിണറായിയെ കാണുക ചൊവ്വാഴ്ച: ഐസിസ് തടവിൽ നിന്ന് തിരിച്ചെത്തിയ വൈദികന് ആവേശ്വ സ്വീകരണമൊരുക്കാൻ സഭയും; ബംഗളുരു വഴി കേരളത്തിലെത്തുക ഞായറാഴ്ചയും
ന്യൂഡൽഹി: ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ശേഷം വിട്ടയച്ച ഫാ. ടോം ഉഴുന്നാലിൽ ന്യൂഡൽഹയിലെത്തി. വത്തിക്കാനിൽനിന്ന് അൽപസമയം മുമ്പ് ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ 11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഫാ. ടോം ഉഴുന്നാലിലിനു ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ സ്വീകരണം നൽകും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകും. പ്രധാനമന്ത്രിയെ കണ്ട ശേഷം ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബെംഗളൂരുവിലേക്കു തിരിക്കും. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ ബംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 8.30നു ബംഗളൂരു വിമാനത
ന്യൂഡൽഹി: ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ശേഷം വിട്ടയച്ച ഫാ. ടോം ഉഴുന്നാലിൽ ന്യൂഡൽഹയിലെത്തി. വത്തിക്കാനിൽനിന്ന് അൽപസമയം മുമ്പ് ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിൽ 11.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ചയുണ്ട്. ഫാ. ടോം ഉഴുന്നാലിലിനു ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ സ്വീകരണം നൽകും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകും. പ്രധാനമന്ത്രിയെ കണ്ട ശേഷം ഉച്ചയ്ക്കു വത്തിക്കാൻ എംബസി സന്ദർശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബെംഗളൂരുവിലേക്കു തിരിക്കും. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും.
ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ ബംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 8.30നു ബംഗളൂരു വിമാനത്താവളത്തിൽ സ്വീകരണം. പത്തിനു കൂക്ക് ടൗണിലെ ഡോൺ ബോസ്‌കോ പ്രൊവിൻഷ്യൽ ഹൗസിൽ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാർത്താസമ്മേളനം.
ഞായർ രാവിലെ ഏഴിനു നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോൺ ബോസ്‌കോ ഹൗസിൽ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദർശനം. വൈകിട്ടു നാലിന് പാലാ ബിഷപ്‌സ് ഹൗസിൽ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. തിങ്കളാഴ്ച വടുതല ഡോൺ ബോസ്‌കോ ആസ്ഥാനത്തു സലേഷ്യൻ വൈദികരെ കാണും. ചൊവ്വാഴ്ച രാവിലെ 11.30നു തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തും.
തുടർന്നു മണക്കാട് ഡോൺ ബോസ്‌കോ ഹൗസിൽ. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിലെ ഗിരിദീപം കൺവൻഷൻ ഹാളിൽ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു ക്ലിഫ് ഹൗസിൽ അത്താഴവിരുന്ന്. ബുധനാഴ്ച വൈകിട്ടു നാലിന് തൃശൂർ അതിരൂപതാ ആസ്ഥാന സന്ദർശനം. രാത്രി ബംഗളൂരുവിലേക്കു മടങ്ങും.