- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ സർക്കാരില്ലാത്തത് രക്ഷപ്പെടുത്തലിന് തടസ്സമായി നിൽക്കുന്നു; ഇന്ത്യ ശ്രമിക്കുന്നത് സൗദിയുടെ സഹായത്താലുള്ള രക്ഷപ്പെടുത്തൽ; ഇറാന്റെ നിലപാടും നിർണായകം; തടവറയിലലായ മലയാളി വൈദികന്റെ മോചനത്തെക്കുറിച്ച് ആർക്കും ഉറപ്പുപറയാനാകാത്തത് എന്തുകൊണ്ട്?
യെമനിൽ തടവിലാക്കപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനക്കാര്യം നീണ്ടുപോകുന്നതിന് പിന്നിൽ യെമനിലെ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് വിദേശകാര്യമന്ത്രാലയം. യെമനിൽ സർക്കാരില്ലാത്തത് മോചിപ്പിക്കൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. സൗദി അറേബ്യയുടെ സഹായത്തോടെ മോചിപ്പിക്കാനുള്ള നീക്കമാണ് വിദേശമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരനായതുകൊണ്ടാണ് താൻ മോചിപ്പിക്കപ്പെടാത്തതെന്ന് ഒരുവർഷമായി ഇസ്ലാമിക ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ.ഉഴുന്നാലിൽ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. യൂറോപ്പുകാരനായിരുന്നെങ്കിൽ പണ്ടേയ്ക്കുപണ്ടേ മോചിപ്പിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സൗദി അറേബ്യയുടെയും യെമനിലെ പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ വൈദികനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. യെമന്റെ തലസ്ഥാനമായ ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തിൽ ഭീകരർ കഴിഞ്ഞ മാർച്ച് നാലിന് നടത്തിയ ആക്രമണത്തിലാണ് ഫാ.ഉഴുന്നാലിൽ ബന്ധിയാക്കപ്പെട്
യെമനിൽ തടവിലാക്കപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനക്കാര്യം നീണ്ടുപോകുന്നതിന് പിന്നിൽ യെമനിലെ രാഷ്ട്രീയ സാഹചര്യങ്ങളാണെന്ന് വിദേശകാര്യമന്ത്രാലയം. യെമനിൽ സർക്കാരില്ലാത്തത് മോചിപ്പിക്കൽ ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. സൗദി അറേബ്യയുടെ സഹായത്തോടെ മോചിപ്പിക്കാനുള്ള നീക്കമാണ് വിദേശമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യക്കാരനായതുകൊണ്ടാണ് താൻ മോചിപ്പിക്കപ്പെടാത്തതെന്ന് ഒരുവർഷമായി ഇസ്ലാമിക ഭീകരരുടെ തടവറയിൽ കഴിയുന്ന ഫാ.ഉഴുന്നാലിൽ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. യൂറോപ്പുകാരനായിരുന്നെങ്കിൽ പണ്ടേയ്ക്കുപണ്ടേ മോചിപ്പിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സൗദി അറേബ്യയുടെയും യെമനിലെ പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ വൈദികനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
യെമന്റെ തലസ്ഥാനമായ ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തിൽ ഭീകരർ കഴിഞ്ഞ മാർച്ച് നാലിന് നടത്തിയ ആക്രമണത്തിലാണ് ഫാ.ഉഴുന്നാലിൽ ബന്ധിയാക്കപ്പെട്ടത്. കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ ആക്രമണതത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും അൽ ഖ്വെയ്ദയോ ഐസിസോ ആണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. ദുഃഖവെള്ളിയാഴ്ച ദിവസം വൈദികനെ കുരിശിലേറ്റുമെന്നതടക്കം ഇതിനകം പലതരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഇറാന്റെ പിന്തുണയുള്ള ഹൂതികളും സൗദിയുടെ പിന്തുണയുള്ള പ്രസിഡന്റ് അബ്രദു മൻസൂർ ഹാദിയുടെ സൈന്യവും തമ്മിലുള്ള പോരാട്ടമാണ് യെമനെ കലാപഭൂമിയാക്കിയത്. ഇതിനകം ഏഴായിരത്തോളം പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പൂർണതോതിൽ പ്രവർത്തിക്കുന്ന സർക്കാരില്ലാത്തതും വൈദികന്റെ മോചനം അസാധ്യമാക്കുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബിഷപ്പുമാരുടേതടക്കമുള്ള ഒട്ടേറെ സംഘങ്ങൾ ഇതിനകം സന്ദർശിക്കുകയും വൈദികന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഓരോതവണയും സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും പത്തുമാസമായി തടവറയിൽ കഴിയുന്ന വൈദികന്റെ മോചനത്തിന് മാത്രം വഴിയൊരുങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ ഇറാന്റെ പിന്തുണകൂടി ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിമതരെ പിന്തുണയ്ക്കുന്ന ഇറാന് വൈദികന്റെ മോചനത്തിൽ കാര്യമായി ഇടപെടാനാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.