- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറിക്കത്തിയുമായി ഇറങ്ങിയപ്പോൾ എല്ലാം ശരിയാവുമെന്ന് പറഞ്ഞ് ഭാര്യ ആയുധം കൈക്കലാക്കി; സ്റ്റാളിൽ നിന്ന് ആരുംകാണാതെ കത്തിയെടുത്തു; അച്ചനെ കണ്ടപ്പോൾ മുട്ടിൽ കുത്തി നിന്ന് മാപ്പപേക്ഷിച്ചു; എല്ലാം പെരുന്നാൾ കഴിഞ്ഞിട്ടെന്ന പറച്ചിൽ പ്രകോപനമായി; ഫാ സേവ്യർ തേലക്കാട്ടിനെ കൊന്നത് ഞാനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച്; തെളിവെടുപ്പിൽ നിർവികാരതയോടെ എല്ലാം സമ്മതിച്ച് കപ്യാർ ജോണി
മലയാറ്റൂർ: ഞാനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച് കറിക്കത്തിയെടുത്തപ്പോൾ ഭാര്യ വാങ്ങിവച്ചെന്നും പിന്നീട് താഴ്‌വാരത്തെ പള്ളി സ്റ്റാളിൽ നിന്നും തരപ്പെടുത്തിയ കത്തി ഉപയോഗിച്ചാണ് കുരിശുമുടി പള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിനെ ആക്രമിച്ചതെന്നും കപ്യാർ ജോണി. ഇന്ന് പുലർച്ചെ തെളിവെടുപ്പിനിടെയാണ് ഫാ.സേവ്യർ തേലക്കാട്ടിനെ ആക്രമിച്ചത് സംബന്ധിച്ച് പള്ളിയിലെ കപ്യാർ ജോണി കൂടുതൽ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.ആക്രണം നടത്തിയരീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചുമെല്ലാം ജോണി വിശദമായിത്തന്നെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.കാക്കനാട് സബ്ബ് ജയിലിൽ റിമാന്റിലായിരുന്ന ജോണിയെ ഇന്ന് പുലർച്ചെ 6 മണിയോടെയാണ്് കാലടി പൊലീസ് തെളിവെടുപ്പിനായി കുരിശുമുടിയിൽ എത്തിച്ചത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരിൽ മിക്കവരും ജോണിയുടെ അവസ്ഥയിൽ പരിതപിക്കുന്നവരായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ജോണിക്ക് ചായയും മറ്റും വാങ്ങിക്കൊടുക്കാൻ തങ്ങളുടെ അനുമതി തേടി നിവധി പേർ സമീപിച്ചെന്ന് തെളിവടുപ്പ് സ
മലയാറ്റൂർ: ഞാനില്ലങ്കിൽ അച്ചനും പെരുന്നാൾ കൂടേണ്ടെന്ന് മനസിലുറപ്പിച്ച് കറിക്കത്തിയെടുത്തപ്പോൾ ഭാര്യ വാങ്ങിവച്ചെന്നും പിന്നീട് താഴ്‌വാരത്തെ പള്ളി സ്റ്റാളിൽ നിന്നും തരപ്പെടുത്തിയ കത്തി ഉപയോഗിച്ചാണ് കുരിശുമുടി പള്ളി റെക്ടർ ഫാ.സേവ്യർ തേലക്കാട്ടിനെ ആക്രമിച്ചതെന്നും കപ്യാർ ജോണി.
ഇന്ന് പുലർച്ചെ തെളിവെടുപ്പിനിടെയാണ് ഫാ.സേവ്യർ തേലക്കാട്ടിനെ ആക്രമിച്ചത് സംബന്ധിച്ച് പള്ളിയിലെ കപ്യാർ ജോണി കൂടുതൽ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.ആക്രണം നടത്തിയരീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചുമെല്ലാം ജോണി വിശദമായിത്തന്നെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.കാക്കനാട് സബ്ബ് ജയിലിൽ റിമാന്റിലായിരുന്ന ജോണിയെ ഇന്ന് പുലർച്ചെ 6 മണിയോടെയാണ്് കാലടി പൊലീസ് തെളിവെടുപ്പിനായി കുരിശുമുടിയിൽ എത്തിച്ചത്.
ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരിൽ മിക്കവരും ജോണിയുടെ അവസ്ഥയിൽ പരിതപിക്കുന്നവരായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ജോണിക്ക് ചായയും മറ്റും വാങ്ങിക്കൊടുക്കാൻ തങ്ങളുടെ അനുമതി തേടി നിവധി പേർ സമീപിച്ചെന്ന് തെളിവടുപ്പ് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോസ്ഥരിൽ ഒരാൾ മറുനാടനോട് വ്യക്തമാക്കി. തെളിവെടുപ്പിൽ ജോണി പൊലീസുമായി പൂർണ്ണമായി സഹരിച്ചെന്നാണ് പൊലീസ് സാക്ഷ്യം.കത്തിയെടുത്ത സ്റ്റാളും ആക്രമണശേഷം ഒളിവിൽക്കഴിഞ്ഞ വനപ്രദേശവുമെല്ലാം ജോണി പൊലീസിന് കാണിച്ചുകൊടുത്തു.
ജോണി പൊലീസുമായി പങ്കുവച്ച വിവരങ്ങൾ ചുവടെ..
പെരുന്നാൾ അടുത്തിട്ടും അച്ചൻ വീട്ടിവീഴ്ചയ്ക്ക് തയ്യാറാവാതിരുന്നത് മനസ്സിനെ വല്ലാതെ വേദനിപ്പിരുന്നു. ഭാര്യയോട് ഇക്കാര്യം പറയുകയും ചെയ്തു. സംഭവദിവസം രാവിലെ നന്നായിട്ട് മദ്യപിച്ചു. ആദ്യം നേരിൽക്കണ്ട് മാപ്പ് പറയാൻ തീരുമാനിച്ചു. എന്നിട്ടും അച്ചൻ വഴങ്ങിയില്ലങ്കിൽ ആക്രമിക്കാമെന്ന് മനസിലുറപ്പിച്ചു. ഇതിനായി വീട്ടിലെ അടുക്കളയിൽ നിന്നും കറിക്കത്തിയെടുത്തപ്പോൾ ഒന്നും വേണ്ടെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് ഭാര്യ ഇത് പിടിച്ചുവാങ്ങി. ഇനി ചിപ്പോഴായിരിക്കും നേരിൽ കാണുകയുള്ളൂവെന്നും കണ്ടാൽ തന്നെ അത് ജയിലിൽ വച്ചാവുമെന്നും ഭാര്യയോട് പറഞ്ഞു. കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും ഉപയോഗിച്ചിരുന്ന മൊബൈലും ഭാര്യയെ ഏൽപ്പിച്ച് , ഇന്ന് എല്ലാം തീർക്കും എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
താഴ്‌വാരത്തെ പള്ളി സ്റ്റാളിനടുത്തുകൂടിയാണ് കുരിശുമുടിയിലേക്ക് തിരിച്ചത്. ഈ സമയം ആരും കാണാതെ സ്റ്റാളിൽ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത്് എടുത്ത് എളിയിൽ തിരുകി. മലമുകളിൽ നിന്നും അച്ചൻ വരുന്നത് കണ്ടപ്പോൾ മുഖാമുഖമെത്തി ഒരു ചുവട് മാറി മുട്ടിൽകുത്തി നിന്ന് മാപ്പപേക്ഷിച്ചു. പെരുന്നാൾ കഴിഞ്ഞിട്ട് കാര്യങ്ങൾ ചർച്ചചെയ്യാമെന്നായിരുന്നു അച്ചന്റെ മറുപിടി. ഇത് കേട്ടപ്പോൾ നിയന്ത്രണം വിട്ടു. ഉടൻ കത്തിയെടുത്ത് അച്ചനെ കുത്തി. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലന്നും സംഭവിച്ചത് വിധിവിളയാട്ടമെന്നുമാണ് ജോണിയുടെ 'വാദം'. കാലടി സിഐസജി മാർക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോണിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചത്. ജോണിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലിസ് കോടതിയെ സമിപിച്ചിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി തിരിച്ച് ജെയിലെത്തിക്കും
ഇക്കഴിഞ്ഞ ഒന്നാം തിയതി 12 മണിയോടെ കുരിശുമുടി തീർത്ഥാടന വഴിയിലെ ആറാം സ്ഥലത്ത് വച്ചാണ് ഫാ.സേവ്യർ തേലക്കാട്ടിന് കുത്തേൽക്കുന്നത്. അങ്കമാലി ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. പിന്നീട് വനത്തിലേക്ക് രക്ഷപെട്ട ജോണിയെ നാട്ടുകാരുടെ സഹായത്തോടെ പിറ്റേന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റൂറൽ എസ്‌പി.ഏ.വി.ജോർജിന്റെ നിർദ്ദേശ പ്രകാരം കളമശ്ശേരി ഏ.ആർ ക്യാമ്പിലേക്കാണ് ആദ്യം കൊണ്ട് പോയത്.തുടർന്ന് കാലടി സ്റ്റേഷനിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കാക്കനാട് സബ്ബ്ജയിലേക്കയക്കുകയാിരുന്നു.
കാലടി എസ്.ഐ. എൻ.എ.അനുപ്, ജൂനിയർ എസ്.ഐ.ജേക്കബ് സി .പി.ഒ.മാരായ അബ്ദുൾ സത്താർ ,ശ്രീകുമാർ ,സെബാസ്റ്റ്യൻ തുടങ്ങിയവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു.