- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വംശീയപാർട്ടി നേതാവായ ലെ പെന്നിന് അപൂർവമായ പിന്തുണ; ഫ്രാൻസിലെ തെരഞ്ഞെടുപ്പ് ഫലം യൂറോപ്യൻ യൂണിയനെ ഛിന്നഭിന്നമാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ; ലെ പെൻ ജയിച്ചാൽ ഫ്രാൻസും യൂറോപ്യൻ യൂണിയൻ വിടുമെന്ന് ഉറപ്പ്
ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫ്രഞ്ച് വംശീയ പാർട്ടിയായ നാഷണൽ ഫ്രന്റിന്റെ സ്ഥാനാർത്ഥി മരിനെ ലെ പെന്നിന് അപൂർവമായ പിന്തുണയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ ഫ്രാൻകോയിസ് ഹോളണ്ടിന് ശേഷം അടുത്ത ഫ്രഞ്ച് പ്രസിഡന്റാകാൻ ലെ പെന്നിന്ന് അവസരം ലഭിക്കുമെന്നുള്ള സാധ്യത മുമ്പില്ലാത്ത വിധം ഏറിയിരിക്കുകയുമാണ്. ഇതനുസരിച്ച് ആദ്യ റൗണ്ട് വോട്ട് ഏപ്രിലിൽ നടക്കാനിരിക്കെ തങ്ങൾ ലെ പെന്നിനാണ് വോട്ട് ചെയ്യുകയെന്ന് വോട്ടർമാരിൽ 27 ശതമാനവും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ലെ പെൻ ജയിച്ചാൽ ഫ്രാൻസും യൂറോപ്യൻ യൂണിയൻ വിടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യൂറോപ്യൻ യൂണിയൻ വൈകാതെ ഛിന്നഭിന്നമാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ലെ പെൻ വിജയിച്ചാൽ അത് യൂണിയനെ നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രംഗത്തെത്തിയിട്ടുണ്ട്. ജർമനിയിൽ അടുത്ത് നടക്കുന്ന ഫെഡറൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളേക്കാൾ നിർണായകമാണ് ഫ്രാൻസിൽ അടുത്ത്
ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫ്രഞ്ച് വംശീയ പാർട്ടിയായ നാഷണൽ ഫ്രന്റിന്റെ സ്ഥാനാർത്ഥി മരിനെ ലെ പെന്നിന് അപൂർവമായ പിന്തുണയാണ് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ ഫ്രാൻകോയിസ് ഹോളണ്ടിന് ശേഷം അടുത്ത ഫ്രഞ്ച് പ്രസിഡന്റാകാൻ ലെ പെന്നിന്ന് അവസരം ലഭിക്കുമെന്നുള്ള സാധ്യത മുമ്പില്ലാത്ത വിധം ഏറിയിരിക്കുകയുമാണ്. ഇതനുസരിച്ച് ആദ്യ റൗണ്ട് വോട്ട് ഏപ്രിലിൽ നടക്കാനിരിക്കെ തങ്ങൾ ലെ പെന്നിനാണ് വോട്ട് ചെയ്യുകയെന്ന് വോട്ടർമാരിൽ 27 ശതമാനവും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ലെ പെൻ ജയിച്ചാൽ ഫ്രാൻസും യൂറോപ്യൻ യൂണിയൻ വിടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യൂറോപ്യൻ യൂണിയൻ വൈകാതെ ഛിന്നഭിന്നമാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ലെ പെൻ വിജയിച്ചാൽ അത് യൂണിയനെ നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രംഗത്തെത്തിയിട്ടുണ്ട്.
ജർമനിയിൽ അടുത്ത് നടക്കുന്ന ഫെഡറൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളേക്കാൾ നിർണായകമാണ് ഫ്രാൻസിൽ അടുത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പെന്നാണ് ലെറ്റ ഇന്നലെ അഭിപ്രായപ്പെട്ടിരിക്കുന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസിനുള്ള സ്ഥാനം പരിഗണിച്ചാണ് താനീ പ്രവചനം നടത്തുന്നതെന്നും ലെറ്റ പറയുന്നു. യൂറോപ്യൻ യൂണിയൻ നാശത്തിന്റെ വക്കിലാണെത്തി നിൽക്കുന്നതെന്നും ലെ പെൻ ഫ്രാൻസിനെ പ്രതിനിധീകരിച്ച് യൂറോപ്യൻ കൗൺസിലിൽ എത്തിയാൽ പിന്നെ യൂറോപ്യൻ യൂണിയന്റെ തകർച്ച ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ലെ പെന്നിന്റെ പ്രധാന എതിരാളിയായ ഇമ്മാനുവേൽ മാക്രോണിന് വെറും 25 പേരുടെ പിന്തുണയാണുള്ളതെന്നാണ് ഫിഗാറോ/എൽസിഎൽ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ലെ പെന്നിന് രണ്ട് ശതമാനം ലീഡാണുള്ളത്.
ലെ പെൻ വിജയിക്കുമെന്നാണ് അവരെ പിന്തുണയ്ക്കുന്ന 78 ശതമാനം പേരും വിശ്വസിക്കുന്നത്. തങ്ങളുടെ നേതാവിന് ആരൊക്കെയാണ് വോട്ട് രേഖപ്പെടുത്തുകയെന്ന കാര്യത്തിൽ അവരെ പിന്തുണയ്ക്കുന്നവർ മറ്റാരേക്കാളും കടുത്ത ആത്മവിശ്വാസത്തിലാണുള്ളത്. എന്നാൽ റിപ്പബ്ലിക്കനായ ഫ്രാൻകോയിസ് ഫില്ലന്റെ അനുയായികളിൽ ഇങ്ങനെ വിശ്വസിക്കുന്നവർ 58 ശതമാനം പേരേയുള്ളൂ. മാക്രോണിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഉറച്ച് വിശ്വസിക്കുന്നത് വെറും 54 ശതമാനം അനുയായികളാണ്. അവസാന റൗൺിൽ മാക്രോണും ലെ പെന്നും നേർക്ക് നേർ പൊരുതുന്ന സാഹചര്യമുണ്ടായാൽ മാക്രോൺ വിജയിക്കുമെന്നാണ് മിക്കവാറും പോളുകളും പ്രവചിക്കുന്നത്. ഇതനുസരിച്ച് 58 ശതമാനം വോട്ടുകൾ മാക്രോണിന് ലഭിക്കുമ്പോൾ 42 ശതമാനമാണ് ലെ പെന്നിന് ലഭിക്കുമെന്നാണ് പ്രവചനം.ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സർവേയിൽ പങ്കെടുത്തിരിക്കുന്ന മൂന്നിലൊന്ന് പേരും പ്രതികരിച്ചിരിക്കുന്നത്. അതായത് ഇവരുടെ തീരുമാനമനുസരിച്ചായിരിക്കും അത്ഭുതകരമായ ഫലം പുറത്ത് വരുന്നതെന്നന് ചുരുക്കം.