- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്രെഞ്ച് ട്രെയിൻ ആക്രമണത്തിലൂടെ ഹീറോ പരിവേഷം ലഭിച്ച സ്‌പെൻസർ സ്റ്റോണിന് കുത്തേറ്റു; നൈറ്റ് ക്ലബ് പാർട്ടിക്കു ശേഷം കുത്തിയത് മദ്യലഹരിയിലായിരുന്നവർ
സാക്രമെന്റോ: ഫ്രെഞ്ച് ട്രെയിൻ ആക്രമണത്തിലൂടെ ഹീറോ പരിവേഷം ലഭിച്ച സ്‌പെൻസർ സ്റ്റോണിന് കത്തിക്കുത്തിൽ പരിക്ക്. മാരകമായി കുത്തേറ്റ സ്‌പെൻസർ സ്റ്റോണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌റ്റോണിന് കുത്തേൽക്കുന്നത്. ഇരുപത്തഞ്ചുകാരനായ സ്റ്റോൺ നാലു സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് ക്ലബി
സാക്രമെന്റോ: ഫ്രെഞ്ച് ട്രെയിൻ ആക്രമണത്തിലൂടെ ഹീറോ പരിവേഷം ലഭിച്ച സ്‌പെൻസർ സ്റ്റോണിന് കത്തിക്കുത്തിൽ പരിക്ക്. മാരകമായി കുത്തേറ്റ സ്‌പെൻസർ സ്റ്റോണിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌റ്റോണിന് കുത്തേൽക്കുന്നത്.
ഇരുപത്തഞ്ചുകാരനായ സ്റ്റോൺ നാലു സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് ക്ലബിൽ പാർട്ടി കഴിഞ്ഞിറങ്ങുന്നതിനിടെയാണ് സംഭവം അരങ്ങേറുന്നത്. സ്റ്റോണിന് കുത്തേറ്റ സംഭവം ഫ്രഞ്ച് ട്രെയിൻ സംഭവവുമായി ബന്ധപ്പെട്ടതല്ലെന്നും പതിവു നിശാപാർട്ടികൾക്കിടയിൽ അരങ്ങേറുന്ന സംഭവമായി കണ്ടാൽ മതിയെന്നും പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിലുള്ള ആൾക്കാരാണ് സ്റ്റോണിനെ കുത്തിയത്.
ഓഗസ്റ്റിൽ ഫ്രാൻസിൽ നടന്ന ട്രെയിൻ ആക്രമണത്തെ തടയുന്നതിലൂടെയാണ് സ്‌പെൻസർ സ്റ്റോൺ ഹീറോ പരിവേഷം നേടുന്നത്. സ്റ്റോണിനൊപ്പം മറ്റു മൂന്നു അമേരിക്കക്കാരും ഭീകരാക്രണം ചെറുക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. ഫ്രാൻസിൽ ട്രെയിനിൽ മാരകായുധങ്ങളുമായി യാത്ര ചെയ്ത ഭീകരനെ കീഴ്‌പ്പെടുത്തിയത് സ്റ്റോണും സുഹൃത്തുക്കളുമായിരുന്നു. കലാഷ്‌നിക്കോവ് റൈഫിൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളായിരുന്നു അക്രമിയുടെ കൈവശം ഉണ്ടായിരുന്നത്.
അക്രമിയുമായുള്ള മൽപ്പിടുത്തത്തിനിടയിൽ സ്റ്റോണിന് മാരകമായി മുറിവേറ്റിരുന്നു. അറ്റുപോയ കൈ പിന്നീട് സർജറിയിലൂടെ തുന്നിച്ചേർക്കുകയായിരുന്നു.