റ്റെന്തുണ്ടായാലും സ്വഭാവം നന്നല്ലെങ്കിൽ യാതൊരു കാര്യവുമില്ല. എവിടേക്ക് പോകാനും എന്തും ചെയ്യാനും സൽസ്വഭാവം അത്യാവശ്യമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ അടുത്ത് കൂടി പോകാൻ കൂടി മിക്കവർക്കും താൽപര്യമില്ല. തങ്ങളുടെ രാജ്യത്തേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ കാര്യത്തിലും ഈ സമീപനമാണ് ഫ്രാൻസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അതായത് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷക്കും സാമൂഹിക ജീവിതത്തിനും ഭീഷണിയാകുന്ന വിധം ക്രിമിനലൽ പശ്ചാത്തലമുള്ളവർ ഫ്രാൻസിലേക്ക് കുടിയേറേണ്ടെന്നാണ് പുതിയ നയം.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ തടയുന്നതിനുള്ള ഫ്രാൻസിന്റെ പുതിയ തന്ത്രമാണിതെന്നാണ് വിമർശകർ പറയുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റക്കാരെ തടയുന്നത് നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജോസ് മാനുവൽ ബറൊസൊ ബ്രിട്ടനെ താക്കീത് നൽകിയതിനെത്തുടർന്നാണ് ഫ്രാൻസിന്റെ പുതിയ നീക്കമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനാണ് ഫ്രാൻസിനെ സോഷ്യലിസ്റ്റ് സർക്കാർ ഈ നിയമം അനുവർത്തിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

യൂറോപ്യൻ യൂണിയൻ പ്രിൻസിപ്പിൾ ഓഫ് ഫ്രീഡം ഓഫ് മൂവ്‌മെന്റ് നിലവിലുണ്ടെങ്കിലും രാജ്യസുരക്ഷക്ക് ഭീഷണിയുയർത്തുന്നവരെ ഒഴിവാക്കുകയെന്നത് തന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി മാനുവൽ വാൾസ് ഉറപ്പിച്ച് പറയുന്നു. ഫ്രാൻസിലെ റോമ കമ്മ്യൂണിറ്റികൾ രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും അവരിൽ മിക്കവരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ബൾഗേറിയയിൽ നിന്നും റൊമേനിയയിൽ നിന്നും ഇവിടെയെത്തിയവരാണെന്നും അത്തരക്കാരെ ഒഴിവാക്കുകയാണ് പുതിയ നിയമം ലക്ഷ്യം വയ്ക്കുന്നതെന്നും വാൾസ് പറയുന്നു. ഇവരിൽ കുറച്ച് പേർ ഫ്രാൻസിലെ സമൂഹവുമായി യോജിച്ച് പോകുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും കൊള്ളയിലും കള്ളക്കടത്തിലും ഏർപ്പെടുന്നവരാണെന്നും അവരെ ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും വാൾസ് വ്യക്തമാക്കുന്നു.

കുടിയേറ്റക്കാർക്കെതിരായുള്ള കടുത്ത നടപടികളുടെ പേരിൽ മനുഷ്യാവകാശ പ്രവർത്തകർ, യൂറോപ്യൻ കമ്മീഷൻ, കാബിനറ്റിലെ ഇടതുപക്ഷ സഹപ്രവർത്തകർ തുടങ്ങിയവരുടെ കടുത്ത വിമർശനം വാൾസ് നേരിടുന്നുണ്ട്. പുതിയ നിയമത്തിനെതിരെയും അവർ രംഗത്തെത്തിക്കഴിഞ്ഞു. യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവുകൾ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമാനുസൃത കുടിയേറ്റക്കാരും ഇതിലൂടെ പുറത്താക്കപ്പെടുമെന്നാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ വാദിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമെന്നത് ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ച് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് വിമർശകഗ്രൂപ്പുകൾ വാദിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച അവ്യക്തകൾ ചർച്ച ചെയ്ത് വ്യക്തത വരുത്തുമെന്നാണ് ഇന്റീരിയർ മിനിസ്ട്രി ഓഫ് പാരീസിന്റെ വക്താവ് പറയുന്നത്.