- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈറേഞ്ച് സംരക്ഷണ സമിതിയെ സഭ കൈവിട്ടു; ജോയിസ് ജോർജ്ജ് എംപി യോഗം വിളിച്ചിട്ടും എത്തിയത് വിരലിൽ എണ്ണാവുന്നവർ മാത്രം; രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ കർശന നിർദ്ദേശം നൽകി പുതിയ മെത്രാൻ; സഭ കൈവിട്ടതോടെ സീറ്റ് നൽകില്ലെന്ന് തീർത്തു പറഞ്ഞു സിപിഎം; മുന്നണിയിൽ ഇടം നൽകിയ ഫ്രാൻസിസ് ജോർജ്ജിന് സിപിഎം സീറ്റ് ഉറപ്പിച്ചപ്പോൾ പുതിയ ലാവണം തേടി നിലവിലുള്ള എംപി; പിണറായി ഭൂമിയിപാട് കേസ് മുറുക്കുമോ എന്ന ഭയം ബിജെപി ബാന്ധവത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നു
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ സ്വരൂപിക്കാനാണ് സിപിഎമ്മും കോൺഗ്രസും പരിശ്രമിക്കുന്നത്. നിലവിൽ എട്ടു സീറ്റുകളാണ് ഇടതു മുന്നണിക്ക് ഉള്ളത്. ഈ സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം കൂടുതൽ സീറ്റുകൾ പോക്കറ്റിലാക്കാനും ഇടതു മുന്നണി ലക്ഷ്യമിടുന്നു. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങളും സ്ഥാനാർത്ഥി നിർണ്ണായക ചർച്ചകളും സിപിഎം കേന്ദ്രങ്ങളിൽ നടന്നു വരികയാണ്. ഇടതു സ്വതന്ത്രനായി മത്സരിച്ച് കഴിഞ്ഞ തവണ വിജയിച്ചു കയറിയത് ജോയ്‌സ് ജോർജ്ജ് എംപിയാണ്. ജോയിസിനെ ഇത്തവണ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇടതു കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇവിടെ സീറ്റു നിലനിർത്തണമെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കമെന്നാണ് പൊതുവേ പാർട്ടിയിൽ ഉയർന്നിരിക്കുന്ന വികാരം. ഇവിടെ ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസിലെ ഫ്രാൻസിസ് ജോർജ്ജിനാണ് സാധ്യത കൂടുതൽ. മുൻപ് മണ്ഡലത്തിൽ നിന്നും വിജയിച്ചതും ജനകീയനാണ് എന്നതുമാണ് ജോയിസ് ജോർജ്ജിലേക്ക് തിരിയാൻ സിപിഎമ്മിനൈ പ്രേരിപ്പിക്കുന്ന ഘടകം.

കഴിഞ്ഞ തവണ ജോയിസ് ജോർജ്ജ് വിജയിക്കാൻ ഇടയായ ഘടകം കസ്തൂരി രംഗൻ റിപ്പോർട്ടിന് എതിരായ പ്രതിഷേധമായിരുന്നു. അന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സിപിഎം കൈകോർത്ത് റിപ്പോർട്ടിനെതിരെ പോരാടി. ഇടുക്കി മെത്രാൻ സ്ഥാനത്ത് മാർ ആനിക്കുഴിക്കാട്ടിൽ ആയിരുന്ന വേളയിൽ ജോയിസ് ജോർജ്ജിന് സഭയുടെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചു. ഇപ്പോൾ ഹൈറേഞ്ച് സംരക്ഷണ സമിതി നിർജ്ജീവമായി അവസ്ഥയിലാണ്. മാത്രമല്ല, ജോയിസ് ജോർജ്ജിനെതിരായ ആരോപണങ്ങൾ വലിയ തോതിൽ പ്രതിപക്ഷം മുതലെടുക്കുകയും ചെയ്തു. കൂടാതെ ജോയിസിന്റെ കേസുകളെ പ്രതിരോധിച്ച് സിപിഎമ്മിന് മുഖം നഷ്ടമാകുന്ന അവസ്ഥ പോലും ഉണ്ടായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ജോയിസ് ജോർജ്ജിനെ മാറ്റാൻ സിപിഎം തീരുമാനം കൈക്കൊള്ളുന്നത്.
നിലവിൽ ഇടതു സ്വതന്ത്രനായി വിജയിച്ച വ്യക്തിയാണ് ജോയിസ് ജോർജ്ജ്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പോലും ഇപ്പോൾ ജോയിസിനോട് താൽപ്പര്യക്കുറവുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ വിജയ സാധ്യത ഫ്രാൻസിസ് ജോർജ്ജ് മത്സരിച്ചാൽ അദ്ദേഹത്തിനാകും. എൽഡിഎഫിലെ ഘടകകക്ഷി എന്ന നിലയിലെ സ്വാഭാവികമായും സീറ്റ് ചോദിക്കാനും സാധ്യതയുണ്ട്. ഇടുക്കിയിൽ തന്നെയാണ് നോട്ടം. ഇടുക്കിലെ മെത്രാൻ മാറിയതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.
മാർ ആനിക്കുഴിക്കാട്ടിലിനെ മാറ്റി പകരം മാർ ജോൺ നെല്ലിക്കുന്നേൽ മെത്രാൻ ആയതോടെ അദ്ദേഹം സഭ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടേണ്ട കാര്യമില്ലെന്ന നിലപാട് സ്വീകരിച്ചു. ഇത് ഫലത്തിൽ തിരിച്ചടിയായത് ജോയിസ് ജോർജ്ജിനാണ്. ആനിക്കുഴിക്കാട്ടിലിനെ പോലെ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കാൻ പുതിയ മെത്രാന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇനിയും മത്സരിച്ചാൽ സഭയുടെ പിന്തുണ ജോയിസിന് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം മുന്നണിയിൽ നിന്നു സീറ്റു ലഭിച്ചില്ലെങ്കിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള ചിന്തയും ജോയിസ് ജോർജ്ജിനെ അലട്ടുന്നുണ്ട്. ഒന്നുകിൽ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നത് വരെ കാത്തിരിക്കുക എന്നതാണ് നിലപാട്. അല്ലെങ്കിൽ, മറ്റ് മുന്നണിമാറ്റ ചർച്ചകളിലേക്ക് കടക്കുക എന്നും ആലോചനയിലുണ്ട്. യുഡിഎഫ് പാളയത്തിലേക്ക് പോകാതെ എൻഡിഎ പാളയത്തിലേക്ക് പോയാലോ എന്ന ആലോചന ഉണ്ടെങ്കിലും കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ ഇടതു സർക്കാറും പിണറായിയും പ്രതികാരം ചെയ്യുന്നു എന്ന് ഉറപ്പുള്ളതിനാൽ അതിനുള്ള സാധ്യതയും കുറവാണ്. ഇതോടെ വീണ്ടും സീറ്റ് ഉറപ്പിക്കാൻ സമ്മർദ്ദവഴികളെ കുറിച്ചാണ് ജോയിസിന്റെ ചിന്ത.
അതേസമയം ജോയിസിനെ പിണക്കാൻ സിപിഎമ്മും തയ്യാറാകില്ല. മറുവശത്ത് ആരാകും സ്ഥാനാർത്ഥി എന്നതിനെ ആലോചിച്ചായിരിക്കും ഇടതു മുന്നണിയും സ്ഥാനാർത്ഥിയെ തീരുമാനിക്കുക. കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതലെങ്കിലും യുഡിഎഫിലെ ഘടകകക്ഷി കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പാണ് ആദ്യം സീറ്റിൽ അവകാശവാദം ഉന്നയിച്ചു രംഗത്തുവന്നത്. എന്നാൽ, കോൺഗ്രസ് സീറ്റു വിട്ടുകൊടുക്കില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സാധ്യത കൂടുതലുള്ളത്. ഉമ്മൻ ചാണ്ടിയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും സാധ്യത വിരളമാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസാണു മത്സരിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ മത്സരിച്ച ഇടതു സ്ഥാനാർത്ഥി ജോയ്‌സ് ജോർജായിരുന്നു വിജയിച്ചു. ഇടുക്കി സീറ്റിനെപ്പറ്റി ഇതുവരെ ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ എസ്. അശോകൻ ഇതെപ്പറ്റി പ്രതികരിച്ചു. ഇത്തവണയും ഇടുക്കിയിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടിയാണു തീരുമാനമെടുക്കുകയെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ മറുപടി. ഇടുക്കിയിൽ ആരു മത്സരിക്കുമെന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നായിരുന്നു എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമന്റെ പ്രതികരണം.