- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാൻസിസ് ഇഗ്നേഷ്യസ് കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം ബംഗളൂരുവിൽ വെച്ച്; കേരളത്തിന്റെയും ഇന്ത്യയുടെയും ഗോൾവല കാത്ത താരം വിടപറഞ്ഞത് 55മത്തെ വയസ്സിൽ
തൃശൂർ: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം ഫ്രാൻസിസ് ഇഗ്നേഷ്യസ് (55) കുഴഞ്ഞുവീണ് മരിച്ചു. ഇന്ത്യൻ ടീമിന്റെ മുൻ ഗോളിയായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ്. ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളൂരു ഐടിഐ ടീമംഗമായിരുന്നു. കർണാടകത്തിനും കേരളത്തിനും വേണ്ടി സന്തോഷ് ട്രോഫിയിൽ ഗോൾവല കാത്തിട്ടുണ്ട്.
1983 ൽ ഫുട്ബാൾ രംഗത്തേക്കു കടന്നുവന്ന ഫ്രാൻസിസ് ക്രൈസ്റ്റ് കോളജ് ടീമിലൂടെയാണ് സജീവമായത്. തുടർന്നു കേരള പോലീസിൽ എത്തി. വി.പി.സത്യൻ, സി.വി. പാപ്പച്ചൻ, കുരികേശ് മാത്യു എന്നിവർക്കൊപ്പം കളിച്ചിട്ടുള്ള ഫ്രാൻസിസ് ഒരുതവണ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോളിയായിരുന്നു. പിന്നിട് ബംഗളൂരു ഐടിഐ ടീമിലെത്തി. തുടർന്നു നിരവധി തവണ കർണാടക ടീമിനുവേണ്ടിയും സന്തോഷ് ട്രോഫിയിൽ ജഴ്സിയണിഞ്ഞു. ഒരു തവണ ഇന്ത്യയ്ക്കായി കളിച്ചു.
കർണാടക ജൂണിയർ ടീമിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് പരേതനായ ആലപ്പാട്ട് ചൊവ്വൂക്കാരൻ ഇഗ്നേഷ്യസിന്റെ മകനാണ്.