ഹൂസ്റ്റൺ: ഏറെ നാളായി ഹൂസ്റ്ററിൽ താമസിക്കുന്ന ഫ്രാൻസിസ് മാത്യു പെരിക്കില്ലം തറപ്പേൽ (ജോണി-62 ) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ഭാര്യ-ജയിസമ്മ മാത്യു. ക്രിസ്റ്റി മാത്യു, കറീസാ മാത്യു എന്നിവർ പുത്രിമാരാണ്

സ്‌കറിയാ മാത്യു, നിര്യാതനായ മാത്യു പി മാത്യു, ജോസഫ് മാത്യു, അച്ചാമ്മ തോമസ് കോയിപ്പുറത്ത്, റോസമ്മ ഫ്രാൻസിസ് തുലത്തിങ്കൽ, മേരി ഇമ്മാനുവേൽ, പൂവത്തുങ്കൽ, അല്ലി ജോർജ് അക്കാനത്ത്, ഫിലോമിന ഫ്രാൻസിസ്, തയ്യിൽ എന്നിവർ സഹോദരങ്ങളാണ്. സഹോദര-സഹോദരി പുത്രി പുത്രന്മാരായ ഗ്ലാഡിസ് സാവിയോ, സിസ്റ്റർ മേരി റപ്പേലിറ്റാ, മോട്ടി മാത്യു, തമ്പി മാത്യു, ആൽവിൻ തോമസ് മാത്യു, ഡോക്ടർ ജവഹർ തോമസ് മാത്യു, ജെഫി ജോസഫ് മാത്യു, എല്ലാവരും യു എസിലാണ്.

പാലാസ്വദേശിയായിരുന്ന  ഫ്രാൻസിസ് മാത്യു ഹൂസ്റ്ററിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ  ആദ്യകാല സജീവപ്രവർത്തകനായിരുന്നു.

സംസ്‌കാര ശുശ്രൂഷകൾ ആഗസ്റ്റ മൂന്നിന് രാവിലെ 9.30ന് ആരംഭിക്കും. ഹൂസ്റ്ററിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകളും തിരുകർമ്മങ്ങളും നടക്കുക. 9.30 മുതൽ 10.30 വരെ വ്യൂവിംഗും തുടർന്ന് വിശുദ്ധ കുർബാനയുമായിരിക്കും. അതിനുശേഷം ഹ്യുസ്റ്ററിലെ തോംബാലിയിലുള്ള ക്ലെയിൻ സെമിത്തേരിയിൽ സംസ്‌കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

713 231 3735 FREE, 832 380 9363 FREE, 713 491 443 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.