- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിധി വിശ്വാസിക്കാനാകുന്നില്ല, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു; ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ, മരിക്കേണ്ടിവന്നാലും പോരാടും; ഫ്രാങ്കോയെ വെറുതേ വിട്ട കോടതി വിധിയോട് പ്രതികരിച്ചു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിപപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തനെന്ന വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരിൽനിന്നും പ്രോസിക്യൂഷനിൽനിന്നും ലഭിച്ച നീതി ജുഡീഷ്യറിയിൽനിന്ന് ലഭിച്ചില്ല. സിസ്റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും സിസ്‌ററർ അനുപമ പറഞ്ഞു.
മൊഴികളെല്ലാം അനുകൂലമാണ്. സിസ്റ്ററിന് നീതി കിട്ടുംവരെ അപ്പീൽ പോകുകയും പോരാടുകയും ചെയ്യും. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുംചെയ്യാം, ആ ഒരു കാലമാണ് ഇപ്പോൾ മുന്നിലുള്ളത്. അതുതന്നെ ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. സാധാരണക്കാരായ മനുഷ്യർ എന്തുവന്നാലും മിണ്ടാതിരിക്കുകയും കേസിന് പോകാതിരിക്കുകയും ചെയ്യാതിരിക്കണമെന്നാണ് ഈ വിധിയിൽനിന്ന് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നതുവരെ ഒരട്ടിമറിയും ഉണ്ടായിട്ടില്ല. അതിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിശ്വാസമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉൾപ്പെടെ സംഘടപിച്ച സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾ. പരാതിക്കാരി ഒഴികെയുള്ള കന്യാസ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്. കണ്ണൂകൾ നിറഞ്ഞും വിതുമ്പിക്കൊണ്ടുമായിരുന്നു സിസ്റ്റർ മാധ്യമങ്ങളെ കണ്ടത്. 'മൊഴികൾ അനുകൂലമായിരുന്നു എന്നാൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. നീതിക്ക് വേണ്ടി അപ്പീൽ പോകും, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു. ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുന്നത് വരെ, മരിക്കേണ്ടിവന്നാലും പോരാടുമെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു.
സഭയുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉൾപ്പെടെ ഉണ്ടായാലും ഭയമില്ല' എന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി. കൂടെ നിന്നവർക്ക് നന്ദിയുണ്ടെന്നും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പ്രതികരിച്ചു. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് കോടതി പ്രതിക്ക് അനുകൂലമായി വിധിച്ചത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. വൈക്കം മുൻ ഡി.വൈ.എസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ