- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിൽ ആശയക്കുഴപ്പങ്ങൾ നീങ്ങിയത് രണ്ട് കന്യാസ്ത്രീകൾ കൂടി ലൈംഗിക ആരോപണം ഉന്നയിച്ചു പരാതി നൽകിതോടെ; ഇപ്പോഴത്തെ കേസിൽ പുറത്തിറങ്ങിയാലും ഫ്രാങ്കോ വീണ്ടും അകത്താകും; കന്യാസ്ത്രീകൾക്ക് പ്രണയ നൈരാശ്യം ആണെന്ന് സ്ഥാപിക്കാൻ കൃത്രിമമായി ചമച്ച കോൾ റെക്കോർഡുകളും വിനയായി; ബിഷപ്പിന്റെ ഓരോ വാക്കുകളും കേട്ട് വിലയിരുത്തിയ ശേഷം അറസ്റ്റു ഉത്തരവ് നൽകിയത് ഡിജിപി നേരിട്ട്: അവസാന നിമിഷം വരെ നിഷേധിച്ചിട്ടും ഫ്രാങ്കോ അകത്തായത് ഇങ്ങനെ
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്നലെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ഉന്നതനായ വ്യക്തിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് തുടക്കം മുതൽ തന്നെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ സമ്മർദ്ദമുള്ള കേസിൽ ആദ്യഘട്ടത്തിൽ ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാൽ, കാര്യങ്ങൾ പതിയെ മാറി മറിയുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനാണ് പൊലീസ് ഏറെ പാടുപെട്ടത്. ഇക്കാര്യങ്ങൾ പരിഹരിച്ചതോടെയാണ് അറസ്റ്റുണ്ടായത്. അതേസമയം ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം അതുവരെ ചിത്രത്തിലില്ലാതിരുന്ന രണ്ട് കന്യാസ്ത്രീകൾ കൂടി പീഡന ആരോപണം ഉന്നയിച്ചതോടെയാണ് കാര്യത്തിന്റെ ഗൗരവം വർദ്ധിച്ചതും കാര്യങ്ങൾ കൈവിട്ടുപോയതും. രണ്ട് കന്യാസ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അറസ്റ്റുണ്ടായത്. ഈ പുതിയ പരാതികളുടെ കൂടി പിൻബലത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ഇനി മടിക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചത്.
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്നലെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ഉന്നതനായ വ്യക്തിയെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് തുടക്കം മുതൽ തന്നെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ സമ്മർദ്ദമുള്ള കേസിൽ ആദ്യഘട്ടത്തിൽ ബിഷപ്പിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാൽ, കാര്യങ്ങൾ പതിയെ മാറി മറിയുകയായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടുകൾ പരിഹരിക്കാനാണ് പൊലീസ് ഏറെ പാടുപെട്ടത്. ഇക്കാര്യങ്ങൾ പരിഹരിച്ചതോടെയാണ് അറസ്റ്റുണ്ടായത്.
അതേസമയം ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം അതുവരെ ചിത്രത്തിലില്ലാതിരുന്ന രണ്ട് കന്യാസ്ത്രീകൾ കൂടി പീഡന ആരോപണം ഉന്നയിച്ചതോടെയാണ് കാര്യത്തിന്റെ ഗൗരവം വർദ്ധിച്ചതും കാര്യങ്ങൾ കൈവിട്ടുപോയതും. രണ്ട് കന്യാസ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് അറസ്റ്റുണ്ടായത്. ഈ പുതിയ പരാതികളുടെ കൂടി പിൻബലത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ഇനി മടിക്കേണ്ടതില്ലെന്നു പൊലീസ് തീരുമാനിച്ചത്. പുതിയ പരാതികൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീടു വെളിപ്പെടുത്താമെന്നാണു പൊലീസ് നിലപാട്.
ബിഷപ്പിന്റെ അറസ്റ്റ് കൊച്ചിയിലായിരുന്നെങ്കിലും തിരക്കിട്ട നീക്കങ്ങൾ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. രാവിലെ 9.30-നു ഡി.ജി.പി: ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തെത്തിയശേഷം ഫോണിനു വിശ്രമമില്ലായിരുന്നു. ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്നും ഓരോ വിവരങ്ങളും പൊലീസ് ആസ്ഥാനത്തേക്ക എത്തിക്കൊണ്ടിരുന്നു. മൂന്നുനാൾ നീണ്ട ചോദ്യംചെയ്യലിൽ ഒരുവേളയിലും ബിഷപ് കുറ്റം സമ്മതിച്ചില്ല. കുറ്റസമ്മതം നടത്താത്ത പ്രതിക്കെതിരെ സാഹചര്യ തെളിവുകൾ അടക്കം പരിഗണിച്ച് മുന്നോട്ടു നീങ്ങുന്നതിലെ ആശയക്കുഴപ്പമായിരുന്നു അറസ്റ്റു വൈകാൻ ഇടയാക്കിയത്.
കന്യാസ്ത്രീക്കു പ്രണയനിരാശയാണെന്നു വരെ വരുത്തി തീർക്കാൻ ശ്രമം നടന്നു. ഇതിനിടെ കൃത്രിമമായി തെളിവുകൾ പോലും കെട്ടിച്ചമച്ചു. എന്നാൽ ഈ നീക്കങ്ങൾ പൊളിക്കുന്നതിൽ തുടക്കത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി സുഭാഷ് വിജയിച്ചു. ബിഷപ് ഹാജാരാക്കിയ പെൻഡ്രൈവിലെ ചില സംഭാഷണങ്ങൾ കൃത്രിമമാണെന്നും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണസംഘം മനസിലാക്കി. ഇക്കാര്യം ബിഷപ്പിനെ ധരിപ്പിച്ച്, അതിനു വേറേ കേസ് വരുമെന്ന പ്രതീതി സൃഷ്ടിച്ചു.
ഇതിനിടെ, ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ പൊലീസ് ആസ്ഥാനത്തെത്തിച്ചു. ബിഷപ്പിന്റെ ഓരോ വാചകവും ഡി.ജി.പി: ബെഹ്റയുടെ നേതൃത്വത്തിൽ സസൂക്ഷ്മം വിലയിരുത്തി. തുടർന്ന് ഇനിയും അറസ്റ്റു വൈകേണ്ട കാര്യമില്ലെന്ന വിലയിരുത്തലിലേക്ക് നീങ്ങി. ഉച്ചയോടെ അറസ്റ്റു ചെയ്യാമെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും ഡിജിപി ലോകനാഥ് ബെഹ്‌റയുടേതായിരുന്നു അന്തിമ തീരുമാനം. ബഹ്‌റ പച്ചക്കൊടി കാട്ടിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇതിനിടെ, സർക്കാറിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കുന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങിയതോടെ ഈ വിവരം ഇന്റലിജൻസ് വിഭാഗം ഡി.ജി.പി: ബെഹ്റയെ അറിയിച്ചു. ഇതോടെ റിമാൻഡ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാൻ നിർദ്ദേശിക്കുകയും അടിയന്തരമായി നടപടി സ്വീകരിക്കുകയുമായിരുന്നു. റിപ്പോർട്ടിൽ പാളിച്ചയുണ്ടോയെന്നു പരിശോധിക്കാൻ ദക്ഷിണമേഖലാ എ.ഡി.ജി.പി: അനിൽ കാന്തിനെ നിയോഗിച്ചു.
റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ അനിൽ കാന്ത് സംശയം പ്രകടിപ്പിച്ചതോടെ കേസ് ഫയലുമായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടാൻ ആവശ്യപ്പെട്ടു. അദ്ദേഹവും പച്ചക്കൊടി കാട്ടിയതോടെ ഫ്രാങ്കോയുടെ അറസ്റ്റ് ഉറപ്പായി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ധരിപ്പിച്ചു. രാഷ്ട്രീയാനുമതിയും ലഭിച്ചശേഷമാണു രാത്രി എട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2014 മുതൽ 2016 വരെ, ബിഷപ്പ് ബലാത്സംഗം ചെയ്തെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത് 2018 ജൂൺ 27-ന് മാത്രമാണ്. പരാതിപ്പെടാൻ വൈകിയത് എന്തിനെന്ന ചോദ്യം ബിഷപ്പിനെ അനുകൂലിക്കുന്നവർ ഉയർത്തി. എന്നാൽ, ഈ കാലതാമസത്തിന്റെ ഉത്തരം തേടാൻ സാധിച്ചതാണ് കേസിൽ നിർണായകമായത്. പരാതിപ്പെടാൻ വൈകിയതിന്റെ കാരണമാണ് പൊലീസ് പ്രധാനമായും തേടിയത്. ഇതിന് ഏറെ പണിപ്പെടേണ്ടിയും വന്നു. ബിഷപ്പിനെ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ജലന്ധർ രൂപതാ അധികാരികൾ പൊലീസിൽ നൽകിയ പരാതിയും അന്വേഷണസംഘത്തെ വലച്ചു. കന്യാസ്ത്രീ പരാതി നൽകുന്നതിന് മുമ്പാണ് രൂപതാ അധികാരികൾ ഈ പരാതി കൊടുത്തത്.
പൊലീസിന് നൽകുന്നതിന് വളരെ മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി കൊടുത്തിരുന്നെന്ന് കണ്ടെത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെ മൊഴി ഇത് ശരിവെച്ചു. സഭ നടപടി എടുത്തതിലുള്ള വൈരാഗ്യംകാരണമാണ് കന്യാസ്ത്രീ പരാതിപ്പെട്ടതെന്ന വാദം ഇതോടെ പൊളിഞ്ഞു. സഭ നടപടി എടുക്കുന്നതിനുമുമ്പാണ് ഇവരോടെല്ലാം പരാതിപ്പെട്ടത്.
കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരേ രൂപതാ അധികാരികൾ നൽകിയ പരാതിയിലും അന്വേഷണം നടന്നു. പരാതിയിൽ പറയുന്ന സിജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തന്നെ നിർബന്ധിച്ച്, കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരേ പരാതി എഴുതിവാങ്ങിയെന്ന് ഇയാൾ മൊഴി നൽകി. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായി. സഭാവസ്ത്രം ഉപേക്ഷിച്ച 18 കന്യാസ്ത്രീകളിൽ ചിലരെ അന്വേഷണസംഘം കണ്ടു. ബിഷപ്പിൽനിന്ന് മറ്റ് പലർക്കും മോശം അനുഭവമുണ്ടായെന്നും മൊഴി ലഭിച്ചു.
ഡൽഹിയിലെ ബന്ധുവായ ഒരു സ്ത്രീ, കന്യാസ്ത്രീക്കെതിരേ പരാതി നൽകിയിരുന്നെന്ന് രൂപത വാദിച്ചു. ഇതിൽ നടപടി എടുത്തതിലുള്ള പ്രതികാരമാണ് പീഡന ആരോപണമെന്നും രൂപതാ അധികാരികൾ പറഞ്ഞിരുന്നു. അന്വേഷണസംഘം ഡൽഹിയിലെത്തി ഇവരുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പരാതി നൽകിയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതും എതിരായതോടെയാണ് ബിഷപ്പിനെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്.