- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോ മുളയ്ക്കലിന് പരോക്ഷമായി പിന്തുണ നൽകി പള്ളികളിൽ ഇടയലേഖനം വായിച്ചു ചങ്ങനാശേരി അതിരൂപത; പുറത്ത് നിന്നുള്ളവരേക്കാൾ ഭീഷണി സഭയ്ക്കുള്ളിൽ തന്നെയെന്ന് പറഞ്ഞു ന്യായീകരിക്കുന്ന ഇടയലേഖനത്തിൽ സത്യാവസ്ഥ കണ്ടെത്തും മുമ്പ് ആരയും വിധിക്കരുതെന്ന് ഉപദേശം; മാർ പെരുന്തോട്ടം പറയുന്നത് 'നിങ്ങൾ തളരരുത് ഉറച്ചു നിൽക്കുക' എന്ന്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തണച്ച് ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം. മാർ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയ ലേഖനത്തിൽ പുറത്ത് നിന്നുള്ളവരേക്കാൾ ഭീഷണി സഭയ്ക്കുള്ളിൽ തന്നെയെന്ന് പറഞ്ഞു ബിഷപ്പിനെ ന്യായീകരിക്കുന്നുമുണ്ട്. സത്യാവസ്ഥ കണ്ടെത്തും മുമ്പ് ആരയും വിധിക്കരുതെന്നും ഉപദേശം നൽകിയിട്ടുണ്ട്. സഭാധികാരത്തെ നിർവീര്യമാക്കി സഭയിൽ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ വായിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സർക്കുലറിൽ പറയുന്നു. 'നിങ്ങൾ തളരരുത് വിശ്വാസത്തിൽ ഉറച്ചുനിൽക്കുക' എന്നു തുടങ്ങുന്ന സർക്കുലറിലാണ് ബിഷപ്പിനെ പരോക്ഷമായി പിന്തുണച്ചിരിക്കുന്നത്. സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മർദം ചെലുത്തുന്നതും മുറവിളി കൂട്ടുന്നതും മനുഷ്യത്വരഹിതമാണ്. ജനവികാരം ഇളക്കിവിട്ട് കോടതിയെപ്പോലും സമ്മർദത്തിലാക്കി സത്യവിരുദ്ധവിധ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തണച്ച് ചങ്ങനാശേരി അതിരൂപതയുടെ ഇടയലേഖനം. മാർ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ ഇടയ ലേഖനത്തിൽ പുറത്ത് നിന്നുള്ളവരേക്കാൾ ഭീഷണി സഭയ്ക്കുള്ളിൽ തന്നെയെന്ന് പറഞ്ഞു ബിഷപ്പിനെ ന്യായീകരിക്കുന്നുമുണ്ട്. സത്യാവസ്ഥ കണ്ടെത്തും മുമ്പ് ആരയും വിധിക്കരുതെന്നും ഉപദേശം നൽകിയിട്ടുണ്ട്.
സഭാധികാരത്തെ നിർവീര്യമാക്കി സഭയിൽ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ വായിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സർക്കുലറിൽ പറയുന്നു. 'നിങ്ങൾ തളരരുത് വിശ്വാസത്തിൽ ഉറച്ചുനിൽക്കുക' എന്നു തുടങ്ങുന്ന സർക്കുലറിലാണ് ബിഷപ്പിനെ പരോക്ഷമായി പിന്തുണച്ചിരിക്കുന്നത്.
സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മർദം ചെലുത്തുന്നതും മുറവിളി കൂട്ടുന്നതും മനുഷ്യത്വരഹിതമാണ്. ജനവികാരം ഇളക്കിവിട്ട് കോടതിയെപ്പോലും സമ്മർദത്തിലാക്കി സത്യവിരുദ്ധവിധി പുറപ്പെടുവിക്കാൻ ഇടയാക്കുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായെന്ന് ആശങ്കയുണ്ട്.
പൊലീസ് അന്വേഷണത്തിൽ നിഷ്പക്ഷത സംശയിക്കുകയും കോടതിയിൽ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളിൽ സുരക്ഷിതത്വബോധം ഇല്ലാതാക്കി നീതി നടപ്പാക്കുമോയെന്ന പ്രതീക്ഷ തകർക്കും. അത് ജനജീവിതത്തിൽ ഉളവാക്കുന്ന ആഘാതം വലുതായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. സഭയെയോ ശുശ്രൂഷകരെയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹമധ്യത്തിൽ അപമാനിക്കാൻ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാർത്തിരിക്കുകയാണ്. ഇതിനായി ചില ക്രൈസ്തവ നാമധാരികളെ കൂട്ടുപിടിച്ച് ഉപകരണങ്ങളാക്കി.
ഇവർ സഭാംഗങ്ങളായി കരുതപ്പെടുന്നെങ്കിലും പലരും സഭയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവരും സഭാ സംവിധാനങ്ങളോടും അധികാരികളോടും മറുതലിച്ചു നിൽക്കുന്നവരുമാണ്. സഭയോട് വിശ്വസ്തത പുലർത്താത്തവരെകൂട്ടുപിടിച്ച് വിശ്വാസികളുടെ ആത്മവീര്യം കെടുത്താനും സഭയെ തളർത്താനുമുള്ള തന്ത്രമാണ് നടക്കുന്നത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാതെ സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാവിരുദ്ധ മനോഭാവത്തിലേക്ക് ആനയിക്കാനുള്ള കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം എന്നും സർക്കുലറിൽ പറയുന്നു.