തിരുവനന്തപുരം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലകൾ കൈമാറി. മൂന്ന് സഹ വൈദികർക്കാണ് ചുമതല കൈമാറിയിരിക്കുന്നത്. താൽക്കാലികമായിട്ടാണ് ഇവർക്ക് ചുമതല കൈമാറിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കൈപ്പറ്റിയ ബിഷപ്പ് ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് എത്തും. ഇതിനെ തുടർന്നാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞത്. ജലന്തർ രൂപതയുപമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും വൈദികർക്ക് കൈമാറിയിട്ടുണ്ട്. ജലന്തർ രൂപതയിൽ അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണം ഏർപ്പെടുത്തി.

ബിഷപ്പ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് വൈദികരായ മാത്യും കൊക്കോണ്ടത്തിൽ, ജോസഫ് തെക്കുമ്പുറം, സുബിൻ തെക്കേടത്ത് എന്നിവർക്കാണ് ചുമതല നൽകിയത്. ബിഷപ്പ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ വലിയ രീതിയിലുള്ള ആഹ്ലാ പ്രകടനമാണ് സമര പന്തലിൽ നടക്കുന്നത്. പരാതി നൽകി 82 ദിവസത്തിന് ശേഷമാണ് ബിഷപ്പ് രാജി വെക്കുന്നത്. തനിക്ക് വേണ്ടിയും പരാതിക്കാർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് തന്നൊണ് ബിഷപ്പ് പറയുന്നത്.

എന്നാൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥാനം കൈമാറിയതുകൊണ്ട് പ്രശ്‌നങ്ങൾ എല്ലാം ശരിയായി എന്ന് കരുതാനാകില്ലെന്നും കന്യാസ്ത്രീകൾ പറയുന്നു. ഇപ്പോൾസ്ഥാനമൊഴിഞ്ഞത് സാങ്കേതികമായി മാത്രമാണെന്നും ഇത് ഒരു വിജയമായി കാണാൻ കഴിയില്ലെന്നും കന്യാസ്ത്രീകൾ പറയുന്നത്. ഫ്രാങ്കോയ്ക്ക് വലിയ ബന്ധങ്ങളും പിടിപാടുകളുമാണ് ഉള്ളത് അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടിയിൽ പൂർണ വിജയം എന്ന് പറയാൻ കഴിയില്ല.

സാധാരണയായി എല്ലായിപ്പോഴും സ്ഥലത്തില്ലാതാകുമ്പോൾ ബിഷപ്പ് സ്ഥാനം കൈമാറിയിട്ടാണ് പോകുന്നത്. അത്‌കൊണ്ട് തന്നെ ഇത് വിജയമായി കാണാൻ കഴിയില്ല. ഇപ്പോൾ സ്ഥാനം കൈമാറിയതിൽ സന്തോഷമുണ്ടെങ്കിലും ബിഷപ്പ് അറസ്റ്റിലാകും വരെ സമരം തുടരും എന്ന നിലപാടിൽ തന്നെയാണ് കന്യാസ്ത്രീകൾ. ബിഷപ്പിന് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമാണ് ഉള്ളത് അത്‌കൊണ്ട് തന്നെ അറസ്റ്റിലാകും വരെ വിജയം എന്ന് പറയാൻ കഴിയില്ല.

ഫ്രാങ്കോയ്ക്ക് എതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കുകയും ദിനം പ്രതി സമരത്തിന് പിന്തുണ വർധിച്ച് വരികയും ചെയ്തതോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച വരുത്താൻ നോട്ടീസ് നൽകിയത്. ഇതിന് പുറമെ കോടതിയുടെ നിലപാടുകളും വിഷയത്തിൽ നിർണായകമായി.

കോടതി ഇടപെടൽ സജീവമായതോടെയാണ് കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ അന്വേഷണ സംഘവും നിർബന്ധിതരായത്. സർക്കരിനും ഈ കേസ് വലിയ സമ്മർദ്ദമാണ് നൽകിയത്. ബിഷപ്പിനെതിരായ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് സിപിഎം എംഎൽഎമാരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരയക്കൊപ്പമാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചത്.