- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത ക്യാൻസർ ഉണ്ടെന്ന് പറഞ്ഞ് തട്ടിയെടുത്തത് കോടികൾ; പണം തട്ടിയത് ആർസിസിയുടെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി; പണം തിരികെ വാങ്ങാനുള്ള ഒത്തുതീർപ്പ് ശ്രമങ്ങളും ഫലം കണ്ടില്ല; ബന്ധുവിനെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകി ബാംഗ്ലൂർ വ്യവസായി
തിരുവനന്തപുരം: ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ ചികിത്സയ്ക്കായി സ്വന്തം ബന്ധുക്കൾ തന്നെ കബളിപ്പിച്ച് കോടികൾ തട്ടിയെന്ന് ബാംഗ്ലൂർ വ്യവസായുടെ പരാതി. തിരുവനന്തപുരം ആർസിസിയുടെ പേരിലുള്ള വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് കബളിപ്പിച്ചത്.ബാംഗ്ലൂരിലെ വ്യവസായിയായ കഴക്കൂട്ടം സ്വദേശി വിൻസന്റ് സേവ്യർ, ഭാര്യ ബീന സേവ്യർ എന്നിവരാണ് തങ്ങളെ കബളിപ്പിച്ച് ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തോളം രൂപ തട്ടിയെന്നു കാണിച്ച് 6 ഓളം ബന്ധുക്കൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.സംഭവത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിലും ഇവർ പരാതി നൽകിയിരിക്കുകയാണ്. വിൻസെന്റിന്റെ ബന്ധുക്കളായ ശാലിനി ഷാജു, ഭർത്താവ് ഷാജു പൗലോസ്, ശാലിനിയുടെ അമ്മ ഇന്ദിര,, ഇവരുടെ ബന്ധുക്കളായ ശ്യാമ, ഷൈനിരാജൻ,ഷാജികുമാർ എന്നിവർക്കെതിരെ യാണ് പരാതി നൽകിയിരിക്കുന്നത്.
കബളിപ്പിക്കലിനെക്കുറിച്ച് വിൻസന്റിന്റെ ഭാഷ്യം ഇങ്ങനെ; തനിക്ക് ബ്രയിൻ ട്യൂമറാണെന്നും നാലാം സ്റ്റേജാണെന്നും ചികിത്സയ്ക്കായി പണം തന്ന് സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് ശാലിനി വിൻസിന്റിനെ സമീപിക്കുന്നത്. വെറുതെ വേണ്ടെന്നും അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പണം തിരിക നൽകാമെന്നും പറഞ്ഞാണ് സഹായം അഭ്യർത്ഥിച്ചത്. ഇ വാക്കിന്മേലുള്ള ഉറപ്പിൽ ഘടുക്കളായി തുക നൽകിയത്. ഒരു ലക്ഷം, മൂന്നൂ ലക്ഷം വരെ തവണകളായാണ് പണം വാങ്ങിയത്.ആദ്യത്തെ തവണമാത്രം മാത്രം ശാലിനി എത്തിയപ്പോൾ ബാക്കി തവണകളൊക്കെ പല ബന്ധുക്കളാണ് വന്ന തുക കൈപ്പറ്റിയത്. വിൻസന്റിനെ വിശ്വസിപ്പിക്കാനായി ആശുപത്രി യിലേതെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോകളും ആയച്ചിരുന്നു.ഇടക്കിടെ ഭീമമായ തുകകൾ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വിൻസന്റ് തുക നൽകുന്നത് നിർത്തി.ഇതിന് ശേഷമാ ണ് ഇദ്ദേഹത്തെ വിശ്വസിപ്പിക്കാനായി ആർസിസിയിലെ സർട്ടിഫിക്കറ്റ് വിൻസന്റിന് നൽകുന്ന ത്.രോഗിയുടെ നമ്പറും ക്യാൻസറിന്റെ വിശദാശംങ്ങളും ഡോക്ടറിന്റെ സീലും ഒപ്പും ഉൾപ്പടെ ആർസിസിയുടെ ലെറ്റർപാഡിൽ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇത് കണ്ടതോടെ ക്യാൻസർ സത്യമാണെന്ന് തെറ്റിധരിച്ച വിൻസന്റ് വീണ്ടും പണം നൽകുകയായിരുന്നു. ഡോക്ടർ മാറെന്ന വ്യാജേന പലരും വിളിക്കുകയും തുക ആവശ്യപ്പെടുകയും ചെയ്തു. ചില ഇടപാടുകൾ ബാങ്കിലൂടെ നടത്തിയപ്പോൾ മറ്റുചില ഇടപാടുകൾ നേരിട്ടുമായിരുന്നു.ഒടുവിൽ നാട്ടിലെത്തി ശാലിനിയെ കാണുന്നതിനായി വിളച്ചപ്പോൾ ഫോൺ എടുക്കാതെ വരികയും വിൻസന്റ് ആർസിസിയിലേക്ക് നേരിട്ടെത്തുകയുമായിരുന്നു. ഇവിടെ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ യഥാർത്ഥ അവസ്ഥ ഇദ്ദേഹത്തിന് മനസിലാകുന്നത്. ഡോക്ടറെ സമീപിച്ചപ്പോൾ സർട്ടിഫിക്ക റ്റിൽ പറഞ്ഞിരിക്കുന്ന ഡോക്ടർ താനാണെന്നും ഒപ്പും സീലും തന്റെതന്നെയാണെന്നും ഡോക്ടർ സമ്മതിച്ചു.എന്നാൽ ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് ഇവിടുന്ന് നൽകിയിട്ടില്ലെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു.തുടർന്ന് രോഗിയുടെ നമ്പർ പരിശോധിച്ചപ്പോഴാണ് അത് ആർസിസി യിൽ കഴുത്തിന് ക്യാൻസർ വന്ന് മരിച്ച ഒരാളുടെ നമ്പറാണെന്നും മനസിലായത്.
ഇതിനെത്തൂടർന്നാണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ വിൻസന്റ് പരാതി നൽകിയത്. പരാതി യെത്തുടർന്ന് അന്വേഷണം പുരോഗമിച്ചപ്പോൾ കബളിപ്പിച്ചതല്ലെന്നും ബന്ധുവായതിനാൽ കടം വാങ്ങിയതെന്ന രീതിയിലുമായിരുന്നു എതിർഭാഗത്തിന്റെ പ്രതികരണം.മുഴുവൻ തുക ഒരുമി ച്ചു തിരിച്ചുനൽകാൻ കഴിയില്ലെന്നും ഘടുക്കളായി നൽകാമായിരുന്നുവെന്നു മായിരുന്നു വത്രെ ഇവർ അറിയിച്ചത്. എന്നാൽ ആദ്യഘടുവായി നൽകിയ ചെക്ക് തന്നെ മടങ്ങിയതായും വിൻസ ന്റ് പറയുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടാ യില്ലെന്നും അവസാനശ്രമമെന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എത്തിയതെന്നു മാണ് വിൻസന്റ് പറയുന്നത്. തനിക്ക് പണം ലഭിച്ചില്ലെങ്കിലും പോലും ഇത്രയും ഭീമമായ രീതിയിൽ തന്നെ പറ്റിച്ചവർക്ക് തക്കതായ ശിക്ഷലഭിക്കണമെന്നും വിൻസന്റ് പറഞ്ഞു നിർത്തുന്നു.
അതേമയം ഒരു സാധാരണകുടുംബത്തിന് ആർസിസി പോലുള്ള ഒരു സ്ഥാപനത്തിന്റെ പേരിൽ എങ്ങിനെ വ്യാജരേഖ ചമയ്ക്കാനും കബളിപ്പിക്കാനും പറ്റി എന്ന നിലയിൽ കേസിൽ ഇതുവരെ അന്വേഷണം നടന്നിട്ടില്ല.ഒരു ബന്ധുക്കൾ തമ്മിലുള്ള പ്രശ്നം എന്നതിനപ്പുറം കേസിനെ ഗൗരവമു ള്ളതാക്കുന്നത് ആർസിസിയിലെ സർട്ടിഫിക്കറ്റാണ്. കേന്ദ്രത്തിനകത്തെ തന്നെ കൃത്യമായ ഇട പെടലുകൾ ഇല്ലാതെ എങ്ങിനെ രോഗി നമ്പറൊക്കെ മറ്റൊരാൾക്ക് ലഭിച്ചുവെന്നതും ദുരൂഹമാണ്. കൃത്യമായ അന്വേഷണം നടന്നാൽ ഭീകരമായ മറ്റൊരു തട്ടിപ്പിലേക്കാവും ഈ സംഭവം വെളിച്ചം വീശുക
ന്യൂസ് ഡെസ്ക്