കുവൈറ്റിൽ സിവിൽ പ്രവാസികളുടെ സിവിൽ ഐഡി ഉപയോഗിച്ച് വ്യാജ പ്രീപെയ്ഡ് കണക്ഷനും ഇന്റർ നെറ്റ് ലൈനും മൊബൈൽ ഫോണും എടുക്കുന്ന തട്ടിപ്പ് അധികരിച്ചു വരുന്നു. ഒരുവര്ഷം കഴിഞ്ഞു അവധിക്ക് പോകാൻ എയർപോർട്ടിൽ എത്തുമ്പോഴാണ് പലരും സ്വന്തം പേരിൽടെലികോം കമ്പനികളിൽ ഭീമമായ തുക ബാക്കികിടക്കുന്നത് കാരണം യാത്ര നിരോധനം ഉണ്ട്എന്നറിയുന്നത്. മറ്റു ചിലർ, ടെലികോം കമ്പനിയിൽ നിന്നും ലീഗൽ വകുപ്പ്‌വിളിക്കുമ്പോഴാണ് താങ്കൾ ചതിയിൽ അകപ്പെടുന്നത് അറിയുന്നത്.

ഇത്തരത്തിൽ150ദിനാർ (32,000രൂപ) മുതൽ 2000ദിനാർ (4,25,000രൂപ) വരെ നഷ്ടത്തിൽ ആയവർനിരവധിയാണ്. നിയമപരമായി ഇതിനെ എങ്ങിനെ നേരിടണം എന്നതിനുള്ള അജ്ഞതയുംപ്രശ്‌നത്തിൽ നിന്നും ഏത് വിധേനയും രക്ഷപ്പെടാനും യാത്ര വിലക്ക് ഒഴിവാക്കാനുംപണം സ്വരൂപിച്ച് അടക്കുകയാണ് ഈ ഹതഭാഗ്യർ. നിയമസഹായം ലഭുക്കണമെങ്കിൽ ഒരുവക്കീലിന് കുറഞ്ഞത് 250ദിനാർ(50,000രൂപ) ഫീസ് നൽകേണ്ടിവരും.

അടവ് തുകപെട്ടെന്ന് അടച്ചില്ലെങ്കിൽ 3 ഇരട്ടി പിഴയും നിയമനടപടിയും നേരിടേണ്ടിവരും എന്നഭീഷണിയും കമ്പനികൾ മുഴക്കുന്നത് കാരണം പ്രവാസികൾ പെട്ടെന്ന് ഇത് തീർപ്പാക്കാൻശ്രമിക്കുന്നു. ലൈൻ എടുത്ത അപേക്ഷയിലും കമ്പനി രേഖകളിലും ചൂഷണത്തിന്ഇരയായവരുടെ സിവിൽ ഐഡി കോപ്പി ഉണ്ട് എന്നതൊഴിച്ചാൽ, ഒപ്പും വിരലടയാളവും എല്ലാംവേറെയാണ് എന്നതിൽ നിന്നും ഇതുമായി ആ വ്യക്തിക്ക് ബന്ധം ഇല്ല എന്ന് കമ്പനിക്ക്തന്നെ ബോധ്യമാണ്. ഒരാൾ പ്രവാസി ആകുന്ന അന്ന് മുതൽ വിരലടയാളം കുവൈത്തിൽ ഒരുനിർണായക തെളിവാണ് എന്നിരിക്കെ അത് ഉപയോഗിച്ച് നിരപരാധികളെ മാനസികവുംസാമ്പത്തികവും ആയി പീഡിപ്പിക്കാതെ നിക്കേണ്ട കടമ കമ്പനികൾക്കും ഉണ്ട്. എന്നാൽകണക്കിൽ ഉള്ള പണം വസൂലാക്കുക എന്നത് മാത്രം ലക്ഷ്യമാക്കി അവർ ആ സത്യത്തിനുപരിഗണന നൽകാത്തത് നീതി നിഷേധമാകുന്നു. അങ്ങനെ തെറ്റ് ചെയ്തവൻ അത് തുടരുകയുംനിരപരാധി അതിന്റെ ദുരിതഫലം അനുഭവിക്കുകയും ചെയ്യുന്നു.

നൂറുകണക്കിന് കേസുകൾഇപ്പോൾ തന്നെ കുവൈത്തിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട് എന്നാണു അറിയാൻ കഴിഞ്ഞത്.രണ്ടു വര്ഷം മുമ്പ് ചുരുക്കം ചില സന്നദ്ധ സംഘടനകൾ ഇതിനെ കുറിച്ച ബോധവത്കരണവുംനിയമസഹായവും നൽകിയെങ്കിലും പൂർണമായും അത് ഫലപ്രദമായില്ല. കാരണം ഇതിനെതിരെശക്തമായ നടപടി എടുക്കേണ്ടത് ടെലികോം കമ്പനികളാണ്. വ്യക്തി നേരിട്ട് വരാതെകണക്ഷനുകൾ നൽകുന്നതിൽ ടെലികോം കമ്പനി ഉദ്യോഗസ്ഥരുടെ വ്യക്തമായ ഇടപെടൽ ഉണ്ട്എന്നതിൽ സംശയം ഇല്ല. ഓരോ കൗഡറിലെയും ജീവനക്കാരന്റെ പൂർണ അറിവോടെ അല്ലാതെ ഒരുകണക്ഷനും മൊബൈലും നൽകാനും അപേക്ഷ സ്വീകരിച്ച ഇലക്ട്രോണിക് സ്‌ക്രീനിൽ ഒപ്പുംവിരലടയാളവും രേഖപ്പെടുത്താനും കഴിയില്ല, ശേഷം അതെ ജീവനക്കാരൻ സ്വന്തം യുസർഐഡി ഉപയോഗിച്ച് പാസ്സ് വേർഡ് വഴി അപേക്ഷ കമ്പ്യൂട്ടറിൽ അംഗീകരിക്കാതെ ലൈൻആക്ൾടീവ് ആകില്ല എന്നതാണ് ശരിയായ അവസ്ഥ. തേടി ചെയ്ത സ്വന്തം ജീവനക്കാരെശിക്ഷിക്കാതെ, പണം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ടെലികോംകമ്പനികളുടെ പ്രധാന ആയുധം സാധാരണപ്രവാസി തൊഴിലാളികളുടെ നീസ്സഹായതയുംഅറിവില്ലായ്മയും ഭയവും ആണ്.

സാധാരണയായി ടെലിഫോൺ- ഇന്റർനെറ്റ് ലൈൻ, മൊബൈൽ എടുക്കുവാൻ അപേക്ഷിക്കുന്നവ്യക്തി നേരിട്ട് ഔദ്യോഗിക സെയിൽസ് കൗണ്ടറിൽ പോയി, സിവിൽ ഐഡി കോപ്പി നൽകി. അപേക്ഷയിൽ ഒപ്പിട്ടു, മെഷിൻ വഴി വിരലടയാളം രേഖപ്പെടുത്തി, ശേഷം അപേക്ഷാഫോംപ്രിന്റ് ചെയ്ത അതിൽ വീണ്ടും ഒപ്പിട്ട ശേഷം ആണ് ലൈനും മൊബൈലും നൽകുന്നത്.

ടെലികോം കമ്പനിസെയിൽസ് കൗണ്ടർ ജീവനക്കാർ സഹകരിക്കാതെ ഇത്തരം ഒരു തട്ടിപ്പിന് സാധ്യതഇല്ലാത്തതും ഇതുകൊണ്ടാണ്. ധാരാളം ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾഇത്തരം തട്ടിപ്പിന് വിധേയരായിട്ടുണ്ട്. അധികാരികൾ വഴി ഈ വിഷയം കമ്പനികളുടെശ്രദ്ധയിൽ പെടുത്താൻ എംബസിയും പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങേണ്ട സമയം
അധികരിച്ചിരിക്കുന്നു. ചൂഷണത്തിനും തട്ടിപ്പിനും ഇരയാകുന്ന പ്രവാസികൾക്ക്മുൻകൂർ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളുമായി കേരള പ്രവാസി വെൽഫെയർ അസോസിയേഷൻഉടനെ തന്നെ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ചൂഷണങ്ങൾക്ക് പാത്രമായവരെ(മലയാളിയും അല്ലാത്തവരും ആയ ഇന്ത്യക്കാർ) അറിയുന്നവർ അവരുടെ വിവരങ്ങൾ KPWAഭാരവാഹികൾക്ക് നൽകണം എന്നും അധികാരികളുടെ ശ്രദ്ധ ലഭിക്കാനും നിയമസഹായത്തിനുംഎംബസ്സിയുടെ പിന്തുണക്കുമായി എല്ലാ സംഘടനകളുടെയും സഹകരണം ഈ വിഷയത്തിൽഉറപ്പുവരുത്താൻ KPWA പ്രതിജ്ഞാബദ്ധമാണെന്നും കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ്മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.