- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.വി ജയരാജന്റെയും മലമ്പുഴ എംഎൽഎ പ്രഭാകരന്റെയും പേര് പറഞ്ഞ് കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടാൻ ശ്രമം; തട്ടിപ്പു സംഘം ആവശ്യപ്പെട്ട് ഏഴ് ലക്ഷം രൂപ; ഒന്നര ലക്ഷം നൽകിയാൽ ജയരാജനിൽ സ്വാധീനിച്ചു നിയമനം നൽകാമെന്ന് വാഗ്ദാനം; അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിക്കും
കണ്ണൂർ: പാലക്കാട് സ്വദേശിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സിപിഎം നേതാക്കളുടെ പേരുപയോഗിച്ച് പണം തട്ടാൻ ശ്രമമെന്ന് പരത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പേരുപയോഗിച്ചു ജോലി വാഗ്ദ്ധാനം ചെയ്തു കണ്ണൂർ സ്വദേശിയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികളിൽ ജോലി തട്ടാനാണ് ശ്രമം നടന്നത്.
കേരള ബാങ്കിൽ ക്‌ളർക്ക് ജോലി ലഭിക്കാൻ എം.വി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി മുഖേന പണം നൽകിയാൽ മതിയെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദ്ധാനം. ഏഴു ലക്ഷം രൂപ നൽകാനാണ് തട്ടിപ്പുസംഘം ഉദ്യോഗാർത്ഥിയുടെ പിതാവിനോട് പറയുന്നത്. ഇതിനായി ആദ്യം ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്നും പറയുന്നു. പാലക്കാട് ധോണി സ്വദേശി വിജയകുമാർ ,കണ്ണൂർ ചാല തന്നട സ്വദേശി സിദ്ദിഖ് എന്നിവരാണ് തട്ടിപ്പുസംഘത്തിലുള്ളത്.
മലമ്പുഴ എംഎൽഎ എ പ്രഭാകരന് കൂത്താട്ടുകുളം സ്വദേശി രാജുവാണ് ശബ്ദരേഖ അടക്കമുള്ള പരാതി നൽകിയത്. വിജയകുമാറുമായി നടത്തിയ ഫോൺ സന്ദേശത്തിന്റെ റെക്കാർഡ് ചെയ്ത കോപ്പിയും കൈമാറിയിട്ടുണ്ട്. ഒന്നര ലക്ഷം കൈമാറിയാൽ സിദ്ദിഖ് മുഖാന്തിരം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനിൽ സ്വാധീനം ചെലുത്തി നിയമനം വാങ്ങിത്തരാമെന്നാണ് വാഗ്ദ്ധാനം നൽകിയത്.
പാർട്ടി അറിഞ്ഞു കൊണ്ടാണ് ഈ കാര്യം നടത്തുന്നതെന്നും എം.വി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കാര്യങ്ങൾ നോക്കുന്നതെന്നും വിജയകുമാർ മകന്റെ ജോലി ആവശ്യാർത്ഥം ബന്ധപ്പെട്ട രാജുവിനോട് പറയുന്നുണ്ട്. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ സിദ്ദിഖിന് നല്ല സ്വാധീനമുണ്ടെന്നും പി.എസ്.സി വഴിയല്ല പിൻവാതിൽ നിയമനമാണ് കേരളാ ബാങ്കിൽ നടക്കുന്നതെന്നും ഇയാൾ പറയുന്നു.
എന്നാൽ തനിക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും എം.വി ജയരാജനെ അറിയില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത് ജോലി വാഗ്ദ്ധാനം ചെയ്തു വിജയകുമാർ തന്നിൽ നിന്നും പണം തട്ടിയുണ്ടെന്നു ഇയാൾ പറഞ്ഞു. മലമ്പുഴ എംഎൽഎയുടെ പരാതിയിൽ പാലക്കാട് എ.സി.പി കേസെടുത്തിട്ടുണ്ട്. അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്