- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിലായി; പൊതുവിദ്യാലയങ്ങൾക്കും സർവകലാശാലയ്ക്കും അവധി; വിമാനങ്ങൾ തിരിച്ചു വിട്ടു
കുവൈറ്റ് സിറ്റി: ശക്തിയായ ഇടിമിന്നലോടു കൂടി പെയ്ത കനത്ത മഴയിൽ കുവൈറ്റ് മുങ്ങി. പെട്ടെന്നുണ്ടായ മഴയിൽ റോഡുകൾ വെള്ളത്തിനടയിലായി. വെള്ളക്കെട്ടുകൾ പലയിടങ്ങളിലും രൂപപ്പെട്ടതോടെ ഗതാഗതം താറുമാറായിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ബുധനാഴ്ച ശക്തമായ തോതിൽ മഴ പെയ്യാൻ തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ച മഴ രാവി
കുവൈറ്റ് സിറ്റി: ശക്തിയായ ഇടിമിന്നലോടു കൂടി പെയ്ത കനത്ത മഴയിൽ കുവൈറ്റ് മുങ്ങി. പെട്ടെന്നുണ്ടായ മഴയിൽ റോഡുകൾ വെള്ളത്തിനടയിലായി. വെള്ളക്കെട്ടുകൾ പലയിടങ്ങളിലും രൂപപ്പെട്ടതോടെ ഗതാഗതം താറുമാറായിരിക്കുകയാണ്.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ബുധനാഴ്ച ശക്തമായ തോതിൽ മഴ പെയ്യാൻ തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ ആരംഭിച്ച മഴ രാവിലെ എട്ടു വരെ തുടർന്നു. പകൽ മുഴുവൻ അന്തരീക്ഷം മൂടിക്കെട്ടി നിന്ന ശേഷം വൈകുന്നേരത്തോടെ വീണ്ടും മഴ ശക്തിയാർജിച്ചു. ശക്തമായ തോതിൽ മഴ പെയ്തത് ഒട്ടു മിക്ക പ്രദേശങ്ങളേയും വെള്ളത്തിനടിയാഴ്‌ത്തി. തുടർന്ന് പൊതുവിദ്യാലയങ്ങൾക്കും സർവകലാശാലയ്ക്കും അവധി പ്രഖ്യാപിക്കുകയായിരുന്നു.
മോശം കാലാവസ്ഥയെ തുടർന്നാണ് സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചിടുന്നതെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റി, വിദ്യാഭ്യാസമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടിമിന്നലിനൊപ്പം തന്നെ കാറ്റും ആഞ്ഞടിച്ചതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വാഹനങ്ങളുമായി നിരത്തിലിറങ്ങിയവർ ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു.
പുലർച്ചെ ഇടിമിന്നലും മഴയും കാരണം രണ്ടുവിമാനങ്ങൾ കുവൈത്തിൽ ഇറങ്ങുന്നതിനു പകരം സൗദി അറേബ്യയിലെ ദമാമിലേക്കു തിരിച്ചുവിട്ടു. നേരം വെളുത്തതോടെ വിമാന സർവീസ് സാധാരണ നിലയിലായി. കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി രാവിലെ മുതൽ പൊതുമരാമത്തു വകുപ്പിന്റെ എമർജൻസി ടീം രംഗത്തിറങ്ങി. ആദ്യമണിക്കൂറുകളിൽ തന്നെ നൂറിലേറെ പരാതികൾ കൈകാര്യം ചെയ്തതായി പൊതുമരാമത്തു മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ മുഹ്‌സിൻ അൽ അനേസി അറിയിച്ചു. പലയിടങ്ങളിലും മരങ്ങൾ വീണു ഗതാഗത തടസ്സം അനുഭവപ്പെട്ടു. മറ്റു ചില പ്രദേശങ്ങളിൽ ഓടകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകി.
ഇനിയും മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരോട് ജാഗ്രതപാലിക്കാൻ ആഭ്യന്തര വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിക്കുന്ന പക്ഷം എമർജൻസി സർവ്വീസുമായി ബന്ധപ്പെടുന്നതിനായി 112 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 24820201, 24820205 എന്ന നമ്പറിലോ വിളിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.