- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡലാകാൻ റെയിൽവേ ട്രാക്കിൽ കയറിനിന്ന വിവിധ പോസുകളിൽ ഫോട്ടോ എടുത്ത യുവതിക്ക് ദാരുണാന്ത്യം; അവസാന എടുത്ത ഈ ചിത്രത്തിന് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ച് സോഷ്യൽ മീഡിയ
അമേരിക്കയിൽ റെയിൽവേട്രാക്കിൽ പരസ്യ ചിത്രീകരണത്തിനിടെ 19-കാരിയായ മോഡൽ ദാരുണമായി ട്രെയിനുകൾക്കിടയിൽപ്പെട്ട് മരച്ചു. ഫ്രെഡ്‌സാനിയ തോംസൺ എന്ന മോഡലിനാണ് ദാരുണാന്ത്യം. ഇവർ ഗർഭിണിയുമായിരുന്നു. നവാസോട്ടയിൽ ഹോളിസ്റ്ററിനും ലീ സ്ട്രീറ്റിനുമിടെ റെയിൽവേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. രണ്ട് ട്രാക്കുകൾക്കിടയിൽനിന്ന് പരസ്യത്തിനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. ബർലിങ്ടൺ നോർത്തേൺ സാന്റ ഫെ റെയിൽവേ ട്രെയിൻ വരുന്നത് കണ്ട് അടുത്തുള്ള ട്രാക്കിലേക്ക് ഇവർ കയറിനിന്നു. ഇതേ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുവന്നു കൊണ്ടിരുന്നത് അവർ ശ്രദ്ധിച്ചുമില്ല. വേഗത്തിൽ വരികയായിരുന്ന യൂണിയൻ പസഫിക് ട്രെയിൻ തട്ടിയാണ് ഫ്രെഡ്‌സാനിയ കൊല്ലപ്പെട്ടത്. ദുരന്തത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിലേക്ക് ഒരാൾ കയറുന്നതുകണ്ട് തുടർച്ചയായി ഹോൺ മുഴക്കിയിരുന്നുവെന്ന് യൂണിയൻ പസഫിക് റെയിൽവേയുടെ വക്താവ് ഡെഫ് ഡെ ഗ്രാഫ് വ്യക്തമാക്കി. അടിയന്തിരമായി ട്രെയിൻ നിർത്താനുള്ള ശ്രമവും നടത്തി. എന്നാൽ, ട്രെയിൻ വളരെയടുത്തെത്തിയിരുന്നതിനാൽ അത് സാ
അമേരിക്കയിൽ റെയിൽവേട്രാക്കിൽ പരസ്യ ചിത്രീകരണത്തിനിടെ 19-കാരിയായ മോഡൽ ദാരുണമായി ട്രെയിനുകൾക്കിടയിൽപ്പെട്ട് മരച്ചു. ഫ്രെഡ്‌സാനിയ തോംസൺ എന്ന മോഡലിനാണ് ദാരുണാന്ത്യം. ഇവർ ഗർഭിണിയുമായിരുന്നു. നവാസോട്ടയിൽ ഹോളിസ്റ്ററിനും ലീ സ്ട്രീറ്റിനുമിടെ റെയിൽവേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്.
രണ്ട് ട്രാക്കുകൾക്കിടയിൽനിന്ന് പരസ്യത്തിനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം. ബർലിങ്ടൺ നോർത്തേൺ സാന്റ ഫെ റെയിൽവേ ട്രെയിൻ വരുന്നത് കണ്ട് അടുത്തുള്ള ട്രാക്കിലേക്ക് ഇവർ കയറിനിന്നു. ഇതേ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നുവന്നു കൊണ്ടിരുന്നത് അവർ ശ്രദ്ധിച്ചുമില്ല. വേഗത്തിൽ വരികയായിരുന്ന യൂണിയൻ പസഫിക് ട്രെയിൻ തട്ടിയാണ് ഫ്രെഡ്‌സാനിയ കൊല്ലപ്പെട്ടത്.
ദുരന്തത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിലേക്ക് ഒരാൾ കയറുന്നതുകണ്ട് തുടർച്ചയായി ഹോൺ മുഴക്കിയിരുന്നുവെന്ന് യൂണിയൻ പസഫിക് റെയിൽവേയുടെ വക്താവ് ഡെഫ് ഡെ ഗ്രാഫ് വ്യക്തമാക്കി. അടിയന്തിരമായി ട്രെയിൻ നിർത്താനുള്ള ശ്രമവും നടത്തി. എന്നാൽ, ട്രെയിൻ വളരെയടുത്തെത്തിയിരുന്നതിനാൽ അത് സാധിച്ചില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അപ്പോൾത്തന്നെ ഫ്രെഡ്‌സാനിയ മരിക്കുകയും ചചെയ്തു.
അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള റെയിൽഗതാഗതം അഞ്ചുമണിക്കൂറോളം വൈകി. ബ്രയനിലെ ബ്ലിൻ കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു ഫ്രെഡ്‌സാനിയ. മോഡലിങ് രംഗത്ത് തിളങ്ങാൻ ആഗ്രഹിച്ചിരുന്ന ഇവർ മുൻ വോളിബോൾ താരം കൂടിയായിരുന്നു. കാമുകൻ ഡാർനൽ ചാർട്ട്മാനുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കെയാണ് ദുരന്തം അവരെ തേടിയെത്തിയത്.
മാതൃകയായ ജീവിതത്തിന് ഉടമയായിരുന്നു ഫ്രെഡ്‌സാനിയയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുമ്പ്, രണ്ട് ട്രാക്കുകൾ ചേരുന്നിടത്തു നിന്നെടുത്ത ഫ്രെഡ്‌സാനിയയുടെ ചിത്രത്തിന് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് ഇനിയും ഞെട്ടൽ വിട്ടുമാറാത്ത അവർ.