- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബൺ യാത്രക്കാർക്ക് പുതുവർഷ സമ്മാനം; മെൽബൺ സിബിഡിയിൽ ഇന്നു മുതൽ സൗജന്യ ട്രാം യാത്ര
മെൽബൺ: യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി വിക്ടോറിയൻ സർക്കാർ. നേരത്തെ പ്രഖ്യാപിച്ചിരുന്ന സൗജന്യ ട്രാം യാത്ര പുതുവർഷ പുലരി മുതൽ പ്രാബല്യത്തിൽ വരുത്തി. ടൂറിസ്റ്റുകൾക്കും സിറ്റി യാത്രക്കാർക്കും ഏറെ ഗുണകരമാകുന്ന സൗജന്യ ട്രാം യാത്ര പുതുവർഷ സമ്മാനമാണെന്ന് ലേബർ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു. സൗജന്യ സിറ്റി ട്രാം യാത്ര കൂടാതെ ട്ര
മെൽബൺ: യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി വിക്ടോറിയൻ സർക്കാർ. നേരത്തെ പ്രഖ്യാപിച്ചിരുന്ന സൗജന്യ ട്രാം യാത്ര പുതുവർഷ പുലരി മുതൽ പ്രാബല്യത്തിൽ വരുത്തി. ടൂറിസ്റ്റുകൾക്കും സിറ്റി യാത്രക്കാർക്കും ഏറെ ഗുണകരമാകുന്ന സൗജന്യ ട്രാം യാത്ര പുതുവർഷ സമ്മാനമാണെന്ന് ലേബർ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
സൗജന്യ സിറ്റി ട്രാം യാത്ര കൂടാതെ ട്രെയിൻ യാത്രകൾക്ക് നിരക്കു കുറച്ചിട്ടുമുണ്ട്. മെൽബൺ സിബിഡിയിൽ സൗജന്യ ട്രാം യാത്ര തരപ്പെടുത്തുമന്ന് 2014 മേയിൽ കൂട്ടുകക്ഷി മന്ത്രി സഭ പ്രഖ്യാപിച്ചിരുന്നതാണ്. ക്യൂൻ വിക്ടോറിയ മാർക്കറ്റ മുതൽ ഡോക്ലാൻഡിലെ വിക്ടോറിയ ഹാർബർ വരെയും സ്പ്രിങ് സ്ട്രീറ്റ്, ഫ്‌ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷൻ എന്നിവിടങ്ങളും ഉൾപ്പെടുന്നതാണ് സൗജന്യ ട്രാം യാത്ര.
ഓസ്‌ട്രേലിയയിൽ സന്ദർശനത്തിനെത്തുന്ന ടൂറിസ്റ്റുകൾ മെൽബൺ സിറ്റി സൗജന്യമായി കണ്ടുതീർക്കാൻ ഈ സൗജന്യ ട്രാം യാത്ര ഏറെ സൗകര്യപ്രദമാണ്. കൂടാതെ മെൽബൺ പ്രാന്തപ്രദേശങ്ങളിലേക്കുള്ള ട്രെയിൻ നിരക്കുകളിൽ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത് യാത്രക്കാർക്ക് ഒരു വർഷം 1200 ഡോളറിലധികം മിച്ചം പിടിക്കാൻ സഹായകമാകുമെന്നും വിക്ടോറിയ പബ്ലിക് ട്രാൻസ്‌പോർട്ട് സിഇഒ മാർക്ക് വൈൽഡ് പറയുന്നു. മെൽബണിൽ യാത്രാ ചെലവുകൾ കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയാണ് ഇവയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം മെൽബണിന്റെ ഉൾപ്രദേശങ്ങളിൽ പാർക്കിങ് സ്‌പോട്ടുകളിൽ അധിക നികുതി ചുമത്തപ്പെട്ടിട്ടുണ്ട്. ഒരു വർഷം 950 ഡോളർ എന്ന തരത്തിലാണ് പുതു വർഷം മുതൽ ഈ മേഖലകളിലെ നികുതി. അതേസമയം റോഡ് നിയമങ്ങൾ തെറ്റിക്കുമ്പോൾ ഈടാക്കുന്ന പിഴ, മറ്റു ഫീസുകൾ എന്നിവയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വിക്ടോറിയ സർക്കാരിന്റെ വക്താവ് വെളിപ്പെടുത്തി.