കൊച്ചി: നിർധനർക്ക് കുറഞ്ഞ നിരക്കിൽ ഓടുവാൻ സഹായിക്കുന്ന കനിവ് ആംബുലൻസ് പദ്ധതി ഉത്ഘാടനം ചെയ്തു. ഓ.ഐ.സി.സി. ന്യൂസ് ആണ് എർണാകുളത്തെ സ്റ്റഡി സെന്ററിന് കനിവ് ആംബുലൻസ് കൈമാറിയത്.എർണാകുളം ജില്ലാ പഞ്ചായത്തങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ എംഎൽഎ പി ടി തോമസ് സ്റ്റഡി സെന്റെർ പ്രതിനിധി മനോജ് ടി പി്ക്ക് കനിവ് ആംബുലൻസിന്റെ താക്കോൽ കൈമാറി. പ്രവാസികളുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും എംഎൽഎ .അഭിപ്രായപ്പെട്ടു.

കൂടാതെ ഓസ്‌ട്രേലിയായിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിയാൽ അത് സൗജന്യമായി വീട്ടിൽ എത്തിക്കുന്ന സംവിധാനത്തെ എംഎ‍ൽഎ. പ്രശംസിച്ചു. ഇങ്ങനെ ഒരു നല്ല കാര്യം പ്രവാസികൾ ചെയ്യുമ്പോൾ അതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കണമെന്നും സ്റ്റഡി സെന്റെർ ഭാരവാഹികളെ എംഎൽഎ ഓർമ്മിപ്പിച്ചു. ഓ. ഐ.സി.സി. ന്യൂസ് ചീഫ് എഡിറ്റർ ജോസ് .എം. ജോർജ് അദ്ധ്യക്ഷനായിരുന്നു. ഡിസിസി ഭാരവാഹികളായ ജോൺ നെടിയപാല, എ്ൻ ഐ ബെന്നി, ഓ.ഐ.സി.സി. ദേശീയ നേതാക്കളായ ഹൈനസ് ബിനോയി, ജോജോ തൃശൂർ, ഓ.ഐ.സി.സി. ന്യൂസ് മാർക്കറ്റിങ് മാനേജർ ബിനോയി പോൾ, ഓ.ഐ.സി.സി. അയർലണ്ട് പ്രസിസണ്ട് ലിങ്ക്വിൻസ്റ്റാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോമി തോമസ്, രാജേഷ് ബാബു, സൈജന്റ്, എൻ.ജി.ഓ. അസോസിയേഷൻ ജില്ലാ സെക്രട്ടറി വിൻസന്റ് കാച്ചാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.