തിരുവനന്തപുരം: അറിവിനെ  സാധാരണക്കാരനിലേക്കു ഞൊടിയിടയിൽ എത്തിക്കുന്നതിനും  ഒരു  സംരഭകനു  തന്റെ പുതിയൊരു ഉത്പന്നത്തെ ലോകത്തിനു മുന്നിലേക്ക് പെട്ടെന്ന് എത്തിക്കുന്നതിനും ഇന്റർനെറ്റ് വഴി സാധിച്ചു. അങ്ങനെ അറിവിന്റെ വികേന്ദ്രീകരണത്തിനും അത് വഴി   സാമൂഹ്യ സാമ്പത്തിക വികസനത്തിനു പുതിയൊരു ദിശാ ബോധം നല്കാൻ കഴിഞ്ഞത്  കൊണ്ടാണ് ഇന്റർനെറ്റ് ഒരു പുതിയ വിപ്ലവം തീർത്തു എന്നു പറയുന്നത്.
 
സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇത്തരത്തിലുള്ള സാമൂഹ്യ വികസനത്തിനേൽക്കാൻ പോകുന്ന ഒരു തിരിച്ചടിയായിരിക്കും ഫെയസ്ബുക്കിന്റെ 'ഫ്രീ ബേസിക്‌സ് എന്നാ പുതിയ തന്ത്രം. ഇന്റർനെറ്റ് അസമത്ത്വം സൃഷ്ടിക്കാൻ 'ഫ്രീ ബേസിക്‌സ്' സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിന്റെ ഭാഗത്ത് നിന്നും കടുത്ത പ്രചരണമാണ് നടക്കുന്നത്. ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കുമ്പോൾ ഫ്രീ ബേസിക്‌സിന് അനുകൂലമായി ട്രായിക്ക് ഇമെയിൽ അയക്കാനുള്ള സന്ദേശമാണ് ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നത്. സുഹൃത്തുക്കൾ ഫ്രീ ബേസിക്‌സിനെ അനുകൂലിച്ച് സന്ദേശമയച്ചാൽ മറ്റുള്ളവർക്കും നോട്ടിഫിക്കേഷൻ ലഭിക്കുന്ന രീതിയിലാണ് ഫേസ്‌ബുക്ക് സംവിധാനമൊരുക്കിയത്.
 
ചില സൈറ്റുകളിലേക്ക സൗജന്യ പ്രവേശനം അനുവദിക്കുന്ന ഈ ഫേസ്‌ബുക്ക് പദ്ധതിയിൽ പല വെബ്‌സൈറ്റുകൾക്കും അവരുടെ സേവനത്തിനു   പണം ഈടാക്കുന്നു. ഗൂഗിൾ, നൗകരി, യൂ ട്യൂബ് തുടങ്ങി നിങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള സൈറ്റുകൾ ഒന്നും ലഭ്യമാക്കാതെ ഒരു മൊബൈൽ കമ്പനി ഫേസ്‌ബുക്ക് മാത്രം തരുന്ന ഒരു നയം നിങ്ങളൊന്ന് ആലോചിച്ച്  നോക്കൂ. നിങ്ങൾ ആഗ്രഹിക്കുന്ന സൈറ്റുകൾ ഒന്നുമില്ല. പകരം ഫേസ്‌ബുക്ക് മാത്രം കൂടാതെ ചെറിയ ചെറിയ കുറച്ച് വെബ്‌സൈറ്റുകളും. അവ മാത്രമാണ് നിങ്ങൾക്ക് എപ്പോഴും ഉപയോഗിക്കാനാവുക.
 
സാധാരണക്കാരായ ഇന്ത്യൻ ജനതയെ തുറന്ന ഇന്റർനെറ്റിൽ നിന്ന് അകറ്റാനും ഫേസ്‌ബുക്കും ഫേസ്‌ബുക്ക് തീരുമാനിക്കുന്ന സൈറ്റുകളും മാത്രം നൽകാനുള്ള ഡിജിറ്റൽ തൊട്ടുകൂടായ്മയും  ഇത്തരത്തിലുള്ള  ഫേസ്‌ബുക്കിന്റെ എല്ലാ ശ്രമങ്ങളെയും ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി ശക്തമായി എതിർക്കുന്നു,  മാത്രമല്ല ടെക്‌നോപാർക്കിലെ എല്ലാ ജീവനക്കാരോടും   ഫ്രീ ബേസിക്‌സിന് അനുകൂലമായി എന്ന പുതിയ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു
കൂടാതെ തീർച്ചയായും ഇന്റർനെറ്റ് അവർ ഫ്രീ ആയി നൽകുന്നു എങ്കിൽ ഞങ്ങൾ സന്തോഷിക്കുന്നു. പക്ഷെ അത് വ്യവസ്ഥകളും നിബന്ധനകളും ഇല്ലാതെ ആയിരിക്കണം. എല്ലാറ്റിനും ഉപരി ഇത് നമ്മുടെ വയർലെസ് നെറ്റ് വർക്കാണ്. അതിലാണ് അവർ അവരുടെ സേവനം തരേണ്ടത്. അത് നാം ഇന്ത്യാക്കാർക്ക് വേണ്ടി ഉള്ളത് ആയിരിക്കണം. ഫേസ്‌ബുക്കിന്റെ ധനികരായ കുറച്ച് ഓഹരി ഉടമകൾക്ക് മാത്രമാവരുത്.
 
നമ്മുടെ കാലത്തെ ഏറ്റവും വലിയ വിപ്ലവമാണ് ഇന്റർനെറ്റ്. അതിന്റെ ആഴവും പരപ്പുമാണ് സക്കർബർഗിനെ ഇന്നത്തെ ബിസിനസ്സുകാരൻ ആക്കി മാറ്റിയത്. അങ്ങനെ ഉള്ള ഒരാൾ ഇന്റർനെറ്റിനു പുറത്ത് മൈക്രോ നെറ്റ് വർക്കുകൾ സൃഷ്ടിച്ചാൽ ഒരു ഭാവി സക്കർബർഗിനു അയാളുടെ സാധ്യതകൾ കണ്ടെത്താൻ കഴിയാതെ പോകും എന്നതായിരിക്കും ഇതിലെ ദുരന്തം. ഇത്തരത്തിലുള്ള സങ്കുചിതമായ വാണിജ്യ താത്പര്യങ്ങൾ മാത്രമേ ഇതിലുള്ളൂ.
 
സംരംഭകർക്കാർണ് ഫ്രീബേസിക്‌സിന്റെ തൊട്ടുകൂടായ്മ ദോഷം ചെയ്യുക. മറ്റു ഉയർന്ന കമ്പനികൾക്കിടയിൽ നിങ്ങളുടെ സംരംഭം ഇന്റർനെറ്റ് ഇൽ ദൃശ്യമാകണം എന്നില്ല, ഫേസ്‌ബുക്കിൽ പരസ്യം നൽകുന്നത് വരെ . കൂടാതെ ഇതുമായി ഫേസ്‌ബുക്കിനെ മുന്നോട്ടുപോകാൻ അനുവദിച്ചാൽ മറ്റ് അനേകം കമ്പനികളും അവരുടെ സ്വന്തം 'ഫ്രീ ബേസിക്‌സുകൾ' അവതരിപ്പിച്ചേക്കാം. അത് നമ്മുടെ രാജ്യത്തെ പരസ്പരം ബന്ധമില്ലാത്ത രാജ്യമാക്കും. നാം വിവിധ സൂക്ഷ്മ നെറ്റ്‌വർക്കുകളിൽ ഒതുങ്ങും.
 
വളരെ ലളിതമായി പറയുമ്പോൾ. നമ്മുടെ എയർ വേവ്‌സും വയർലെസ് സ്‌പെക്ട്രവും നമ്മുടെത് മാത്രമാണ്. അതായത് ഇന്ത്യൻ പൊരന്മാരുടേത്. ഇന്തിന്റേയെല്ലാം ലൈസൻസ് ഇന്ത്യൻ സർക്കാർ താൽക്കാലികമായി പൊതുജനത്തെ പ്രതിനിധീകരിച്ച് ചില വ്യവസ്ഥകളുടേയും നിബന്ധനകളുടേയും അടിസ്ഥാനത്തിൽ ടെലികോം കമ്പനികൾക്ക് നൽകുന്നു. ആ വ്യവസ്ഥകൾ എല്ലായ്‌പ്പോഴും പാവപ്പെട്ട ജനങ്ങൾ ഉൾപ്പെട്ട രാജ്യത്തിന്റെ വികസനത്തിനും ആയിരിക്കണം.

ടെക്‌നോപാർക്കിലെ എല്ലാ ജീവനക്കാരോടും   ഫ്രീബേസിക്‌സ്‌നെ പറ്റി പഠിക്കണമെന്നും ഫേസ്‌ബുക്കിന്റെ  ഫ്രീബേസിക്‌സ്  പദ്ധതിയെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതിന് എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരും മുന്നിട്ട് ഇറങ്ങണമെന്നും പ്രതിധ്വനി അഭ്യർത്ഥിച്ചു.