- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്യ സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ ഹ്യദയ പരിശോധന ക്യാമ്പ് നടത്തി
കൊച്ചി: ലോക ഹ്യദയദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേയും, സോമിൽ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്റേയും പെരുമ്പാവൂർ ഐഎംഎയുടേയും, ലയൺസ് ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ പെരുമ്പാവൂർ വട്ടേക്കാട്ടുപടി വി എംജെ ഹാളിൽ വച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ ഹ്യദയപരിശോ
കൊച്ചി: ലോക ഹ്യദയദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേയും, സോമിൽ ഓണേഴ്‌സ് ആൻഡ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷന്റേയും പെരുമ്പാവൂർ ഐഎംഎയുടേയും, ലയൺസ് ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ പെരുമ്പാവൂർ വട്ടേക്കാട്ടുപടി വി എംജെ ഹാളിൽ വച്ച് അന്യ സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ ഹ്യദയപരിശോധന ക്യാമ്പ് നടത്തി. അമ്യത ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ:കെ.യു.നടരാജൻ, ഡോ:രാജീവ്.സി, ഡോ:രാജേഷ്.ടി, ഡോ:ജയ്ദീപ് മേനോൻ, ഡോ:ഹിഷാം അഹമദ് എന്നിവർ ക്യാമ്പിനു നേത്യത്വം നൽകി.
കേരളത്തിൽ അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികളൂടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നുണ്ട്. കോളറ എലിപ്പനി, സെറിബ്രൽ മലേറിയ കൂടാതെ മറ്റു രോഗങ്ങളും പ്രാദേശിക ജനങ്ങൾക്ക് ആരോഗ്യ ഭീഷണി ഉയർത്തികൊണ്ട് അന്യസംസ്ഥാന തൊഴിലാളികളിലൂടെ പകരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾക്കു പുറമേ, പുകയില ഉപയോഗം, മയക്കു മരുന്ന്, തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളും ഇവർ ഉണ്ടാക്കുന്നു. ഇതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനായി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേത്യത്വത്തിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും പുകവലി, പാൻ ഇവയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനും ബോധവൽക്കരണ ക്ലാസുകൾ നടത്തി.,
കാർഡിയോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, കമ്മൂണിറ്റി മെഡിസിൻ, നേത്ര വിഭാഗം, ദന്ത വിഭാഗം, ഇ എൻ ടി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഹെഡ് ആൻഡ് നെക്ക്‌സർജറി (ക്യാൻസർ) തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് ചികിത്സ നൽകിയത്. നഴ്‌സസ്, പാരാമെഡിക്കൽ സ്റ്റാഫുകൾ, മെഡിക്കൽ സോഷ്യൽ വർക്കേഴ്‌സ് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.