- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വെള്ളിമാട്കുന്നിൽ അമൃതയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയ ക്യാമ്പ്
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ദ്ധ കർഡിയോളജിസ്റ്റ് ഡോ.ക്യഷ്ണകുമാർ, കാർഡിയാക് സർജൻ ഡോ. ബ്രിജേഷ് എന്നിവരുടെ നേത്യത്വത്തിൽ ഓഗസ്റ്റ് 9നു ഞായറാഴ്‌ച്ച രാവിലെ 10.00 മണി മുതൽ 2.00 മണി വരെ കോഴിക്കോട് വെള്ളിമാട്കുന്ന് ശ്രീ മാതാ അമ്യതാനന്ദമയി മഠത്തിൽ വച്ച് 18 വയസിനു താഴെയുള്ള കുട്ടികളെ പരിശോധിച്ച് ഹൃദ്രോഗ നിർണ്ണയം ന
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ദ്ധ കർഡിയോളജിസ്റ്റ് ഡോ.ക്യഷ്ണകുമാർ, കാർഡിയാക് സർജൻ ഡോ. ബ്രിജേഷ് എന്നിവരുടെ നേത്യത്വത്തിൽ ഓഗസ്റ്റ് 9നു ഞായറാഴ്‌ച്ച രാവിലെ 10.00 മണി മുതൽ 2.00 മണി വരെ കോഴിക്കോട് വെള്ളിമാട്കുന്ന് ശ്രീ മാതാ അമ്യതാനന്ദമയി മഠത്തിൽ വച്ച് 18 വയസിനു താഴെയുള്ള കുട്ടികളെ പരിശോധിച്ച് ഹൃദ്രോഗ നിർണ്ണയം നടത്തുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്ന ഓപ്പറേഷൻ ആവശ്യമായ രോഗികൾക്ക് അമ്യത ആശുപത്രിയിൽ നിന്നുംല്പഓപ്പറേഷൻ ചെയ്തു കൊടുക്കുന്നതാണ്. നിർധനരായ കുട്ടികൾക്ക് ഓപ്പറേഷനു വേണ്ട സാമ്പത്തിക സഹായം ഭ്യമാക്കുന്നതാണ്. തുടർന്നും അമ്യത ആശുപത്രിയിലെ പ്രസ്തുത ഡോക്ടർമാരുടെ സേവനം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്‌ച്ചകളിൽ വെള്ളിമാട്കുന്ന് അമ്യതാനന്ദമയി മഠത്തിൽ ലഭ്യമായിരിക്കുന്നതാണ്. പേർ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9037828285, 9048187473 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.