- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് പൊലീസുകാർക്ക് സൗജന്യ ശ്വാസകോശരോഗ നിർണ്ണയ ക്യാമ്പ് അമൃതയിൽ; ശ്വാസകോശരോഗ നിർണ്ണയ ഗവേഷണത്തിനും പദ്ധതി
കൊച്ചി:-ലോക ആസ്ത്മ രോഗാചരണത്തോടനുബന്ധിച്ച് കൊച്ചിയിലെ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണരുടെ കാര്യാലയത്തിൽ ട്രാഫിക് പൊലീസു കാർക്കായി അമ്യത ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിലെ ഡോക്ടർമാർ ചേർന്ന് ശ്വാസകോശരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ: അരുൺനായരുടെ നേത്യത്വത്തിൽ ഡോ:ഹരി ലക്ഷ്മണൻ, ഡോ: സുബിൻ അഹമദ്, ഡോ: അസീസ് എന
കൊച്ചി:-ലോക ആസ്ത്മ രോഗാചരണത്തോടനുബന്ധിച്ച് കൊച്ചിയിലെ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണരുടെ കാര്യാലയത്തിൽ ട്രാഫിക് പൊലീസു കാർക്കായി അമ്യത ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിലെ ഡോക്ടർമാർ ചേർന്ന് ശ്വാസകോശരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ: അരുൺനായരുടെ നേത്യത്വത്തിൽ ഡോ:ഹരി ലക്ഷ്മണൻ, ഡോ: സുബിൻ അഹമദ്, ഡോ: അസീസ് എന്നിവരും സോഷ്യൽ മെഡിക്കൽ വർക്കർ മനുവും ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
അന്തരീക്ഷ മലിനീകരണം മൂലം ട്രാഫിക് പൊലീസുകാർക്കിടയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കാനുള്ള പി.എഫ്.ടി പരിശോധനയും നടത്തി. അമ്പതോളം പൊലീസുകാർ ക്യാമ്പിൽ പങ്കെടുത്തു. വരും ദിനങ്ങളിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തികൊണ്ട് ഗവേഷണം നടത്താനുള്ള പദ്ധതിയും ഉള്ളതായി ഡോ:അരുൺ നായർ അറിയിച്ചു.
Next Story